നീ അയയ്ക്കുന്ന ഓരോ വാക്കും
എത്ര ഭദ്രമായാണോ
ഞാൻ സൂക്ഷിച്ചു വയ്ക്കുന്നത്.
പുസ്തകത്താളിൽ മയിൽപ്പീലി ഒളിപ്പിച്ച
ബാല്യത്തെപ്പോലെ.
ആകാശം കാണാതെ
ആരോരും കാണാതെ
ഏകാന്തതയിലിടയ്ക്കാക്കെ
ഓരോ വാക്കും എന്നോട് കിന്നരിക്കും.
ഒരിക്കൽ വാക്കുകൾ കൊണ്ട്
എത്താൻ കഴിയാത്ത
അകലങ്ങളിലേക്ക്
നമ്മൾ പിരിയുമ്പോൾ
നീ എനിക്ക് ഒരു വാക്ക് കടം തരുമോ ?
എന്നിലെ ചൂടു പകർന്ന്
ഞാനതൊരു കവിതയാക്കട്ടെ.
- November 5, 2022
- കവിത
സാബിറ സി പി