സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മരങ്ങൾ കഥപറയുമ്പോൾ

സുജിത സി.പി

ഇല്ലിനി
മരങ്ങൾ മിണ്ടാതെ നിൽക്കില്ല,
ഉടലോടെ കരിയും മുൻപ്.
പറയേണ്ട കഥകൾ കവിയുമ്പോൾ …

മരങ്ങൾ പറയുമ്പോൾ
നമ്മൾ ഇളിഭ്യരാകും.
ഇലകൊണ്ടുപോലും
ഉടുക്കാനാകാതെ…
ചരിത്രാതീതത്തോളം,
അർമ്മാദിയ്ക്കുന്ന ഹുങ്കാരവേരുകൾ പൊട്ടി
പെരുവഴിയിൽ
കമിഴ്ന്നടിയും …

മരങ്ങളുടെ കഥയിൽ പാറുന്ന പൂമ്പാറ്റകളെ കണ്ടോ ?
ധൈര്യമോടെ
പൗരാണികമായ പുളളിയുടുപ്പുകൾ കുടഞ്ഞ്, അവ
പൂക്കാലങ്ങളുടെ ആഴമിറങ്ങുന്നു…

ഒരുപാട്മേഘങ്ങൾ കണ്ട ഉറപ്പോടെ,
വണ്ടുകളുടെ ചട്ട
പൂമ്പൊടിമേലിരുന്ന് കനപ്പെട്ടേയ്ക്കും…..

കിളിക്കൂട്ടിൽ വിരിഞ്ഞു ചാടുന്ന കുഞ്ഞുങ്ങളുടെ
ചുഴിഞ്ഞു നോട്ടം
ഉള്ളതിലേറ്റംതുഞ്ചു മേഘത്തെ…..!

അടിക്കാലിൽ കിളിർത്ത നഖങ്ങൾ കൊണ്ട്,
പുഴുക്കളും, കൃമികളും
ആയിരത്താണ്ടുകാലത്തെ നഷ്ടങ്ങൾ,
മാന്തിയെടുക്കും….

മരങ്ങളുടെ കഥ പറച്ചിൽ തീരുമ്പോൾ,
ചരിത്രത്തിൽ നാം പടയാളികൾ അല്ലാതാകും…

മരച്ചുള്ളിയിൽ
മൊരിഞ്ഞുവെന്ത ആദ്യത്തെ രുചി
ഛർദ്ദിച്ചവശമായ്കിടക്കും …

മരം നിന്നതു കൊണ്ട്, മാത്രം
അഴകുലഞ്ഞ നദിക്കരകൾ തന്ന,
കനികളുടെ വിത്തളിഞ്ഞു പോകും…

മരത്താൽ തുഴയപ്പെട്ടതോണികൾ
കൊടുങ്കാറ്റിനാൽ ദിക്കുമുട്ടും…

മരച്ചോട്ടിലേയ്ക്ക്
കയറിപ്പോയ വെയിൽ വിശ്രമങ്ങൾക്ക് കുളിച്ചാൽ തീരാത്ത വിയർപ്പു നാറ്റം

ഇലവേരരഞ്ഞു വന്നിട്ടും
‘എന്റേ ‘തെന്ന് പതകൊണ്ട മരുന്നെണ്ണകൾ
ആളെക്കൊല്ലികളാകും …

കേൾക്ക്,
മരങ്ങൾ മടിയിലിരുത്തി
പഠിപ്പിച്ചതുകൊണ്ട്
നമ്മുടെ പൂർവ്വികർ ഗംഭീരമായി തത്ത്വം പറഞ്ഞത്.

വെറുതെ വിട്ടില്ല മരങ്ങൾ
ബുദ്ധനെപ്പോലും

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…