ഒരു
പഴുത്ത ഇല
ഞെട്ടറ്റ് അടർന്ന്
വീഴുമ്പോൾ
എവിടെയെങ്കിലും
എന്തിലെങ്കിലും ഒന്ന്
തങ്ങാൻ പാകത്തിൽ
ഒരു എളുപ്പമല്ലാത്ത
ഊർന്നു വീഴലാവും
കൊതിക്കുക
ഒരു പക്ഷേ
ഒരു കാറ്റിനെ
ഭയപ്പെട്ടുകൊണ്ടായിരിക്കാം അത്
ചിലപ്പോൾ
പച്ചിലകളൂടെ
കൂർത്ത നോട്ടങ്ങളിൽ
നിന്നുള്ള
രക്ഷപ്പെടലാവാം അത്
പിന്നെയുമത്
താഴേക്ക് താഴേക്ക്
വന്ന്
വേരുകളെ
തൊടാനായിരിക്കാം
വേരുകളിലൂടെ
പിന്നെയുമത്
പുനർജ്ജനിക്കാനാവും
- August 1, 2021
- കവിത
വിജു.വി.രാഘവ്