- തലമുറകളുടെ വിടവ്
ഗാന്ധിജിയെ ഉദാഹരിക്കാം;
അപ്പൂപ്പന്
വീര്യം.
അച്ഛന്
സ്വാതന്ത്ര്യം.
എനിക്ക്
ദീപ്തമായ
ഒരോര്‍മ്മ.
എന്റെ മകനോ;
ഒരു പ്രതിമ മാത്രം.
2. കുചേലനും കുബേരനും
ആത്മാവിൽ ഗാന്ധി നിറഞ്ഞവൻ കുചേലൻ. അലമാരയിൽ ഗാന്ധി നിറച്ചവൻ കുബേരൻ.
3. പരിണാമം
ഹേ റാം ചില്ലിട്ട പടം കറൻസിയിലടക്കം