സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

തീൻ താൾ

ടി. എൻ. പ്രസാദ് ശേഖർ

സക്കീർ തബല വായിക്കുകയാണ്. പതിഞ്ഞ കാലൊച്ചകളിൽ … മേഘഗർജ്ജനത്തിന്റെ രൗദ്രതയിലുയർന്ന്
ഇലകളുടെ മർമ്മരത്തിലൊടുങ്ങുന്നു.

നൊടിയിട നിലക്കുന്ന നാദം. ബോധപ്രവാഹത്തിലൊരു വിള്ളൽ. കൈവിരലുകളുടെ നടരാജനടനം;
കുറേ പട്ടാളക്കാർ മാർച്ച് ചെയ്ത് കടന്നുപോവുന്നു.
ഡക്കയും കുറ്റിയും യുദ്ധക്കളമാവുന്നു. തോറ്റവരുടെ പലായനം തബലവായിച്ചെടുക്കുന്നു.
ദുഃഖത്തിന്റെ കടലിരമ്പുന്നു.

സാരംഗിയിലൂടെ കരയുന്നത് വിധവകളാണ്.
സാരംഗിയുടെ നേർത്ത തേങ്ങൽ തബലയിൽ ഹൃദയമിടിപ്പുകളാവുന്നു.

ചടുലമാവുന്നു വിരലുകൾ. അഭയാർത്ഥികളുടെ വണ്ടിയാണിപ്പോൾ കടന്നുപോയത്.
താവളം കണ്ട വണ്ടിയുടെ കിതപ്പും തബലവരയ്ക്കുന്നു.

വിജയികൾക്കൊപ്പം സക്കീർ
ഒരു വെടിക്കെട്ടുകാരൻ.

പതയുന്ന വിജയഭേരി.
മുറുകുന്ന ഞരമ്പുകൾ.
വായുവിലാളുന്ന തലമുടി.
പെരുകുന്ന വിരലുകളിൽ
മാത്രയൊപ്പിച്ച് അമിട്ടുകൾ, രേലപ്പെരുക്കങ്ങൾ.
ധും ധും ധ്വനികൾ.

ഇപ്പോൾ തബല സക്കീറിനെ വായിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…