വിത്തിന് മുള വരുന്നതും,
തളിരിലയായതു കൈ നീട്ടുന്നതും പകലവനാർദ്രമായുമ്മ വെയ്ക്കുന്നതും
കിളിപ്പാട്ടിലാ ചെടി താളമിടുന്നതും
കാറ്റതിനെ ഊയലാട്ടവെ
നിലാവിലതു മയങ്ങുന്നതും
പിന്നൊരു പുലർകാലം ചിരിച്ചണയുമ്പോൾ
പൂവന്നു കായ് വന്നാമരം അമ്മയാകുന്നതും
നമ്മെ വിളിക്കുന്നതും
മധുരം നേദിക്കുന്നതും അത്തണലിലിരുന്നു നാമാവോളമുണ്ണുമ്പോൾ തണുത്തൊരിലക്കൈയ്യാൽ പതിയെ തലോടുന്നതും ഉള്ളാലറിയവെ ,
മരത്തിനും മൃഗത്തിനും കിളികൾക്കും മനുഷ്യനും ഒരേ ജീവിത പാഠം പകർന്നൊരാ പ്രകൃതിതൻ വൈഭവപ്പൊരുളിൽ
എന്തെന്തു കൗതുകമത്‌ഭുതമാദരം !
- November 3, 2022
- കവിത
ജ്യോതി അനൂപ്
One Response
👍👍