
പരാജിതർക്ക് പറയാനുള്ളത്
ഒഴുകിതീർത്ത കണ്ണീരിലെ
ഉപ്പുപരലുകളെക്കുറിച്ചാവരുത്
ലക്ഷ്യത്തിലെത്താനുള്ള ആവേശത്തിനിടയിൽ
ചിതറിയ അധ്വാനത്തിന്റെ മൂല്യത്തെയാവണം
പരാജിതർ,
ഒരു വള്ളപ്പാടകലെ കൈവിട്ട
സ്വപ്നത്തെ
കുറിച്ചോർത്ത് നെടു വീർപ്പിടരുത്
കനൽവഴികളിലത്രയും
പതിഞ്ഞ ആയിരം
കാലടികളെ നോക്കി മന്ദഹസിക്കണം.
ഒരു ചെറുനോവുണർത്തുമെങ്കിലും
നിങ്ങളുമങ്ങനെ വിജയാവകാശികളാവണം.
4 Responses
പ്രചോദനമേകും
വരികൾ
I have read somewhere that the Path to success will be full of obstacles. We need to walk over the stones and Thorns. The optimistic crew cross the hurdles and the Pessimistics stare at FAILURE. BUT! the success across the Mountain and Sea are always too fruitful.
ഇഷ്ട രചന. ആശംസകൾ
നല്ല കവിത.വ്യത്യസ്തമായ കാവ്യ ഭാഷ: സതീഷ് ചേലാട്ട് 9947005787