ആ കുറ്റിച്ചൂലുകളും
പൊട്ടക്കലങ്ങളും
പുറം പുരയുടെ
പിറകിലേക്കിടല്ലേ.
തോറ്റിട്ടും തോറ്റിട്ടും
തോല്ക്കാതിരിക്കുന്ന ചിഹ്നങ്ങളുടെ
ചളുക്കം നിവര്‍ത്തി
പതിപ്പിച്ച
പരസ്യത്തുണികളാണ്
ഇപ്പോള്‍ മുമ്പിലെല്ലാം.
ഇനി മുതല്‍
ജീവിതത്തെ
ചൂടാറ്റി തൊടാവുന്ന
ഉറച്ച വിശ്വാസത്തിന്റെ
കൈക്കല്‍ തുണികളായി മാറും
അവയെല്ലാം.
- September 2, 2022
- കവിത
ജിനേഷ് കോവിലകം