കുറേ കാര്യങ്ങൾ
എനിക്ക്
സംഭവിച്ചേക്കാം .
ഏഴാം വയസ്സിൽ
തട്ടിക്കൊണ്ടുപോയി
ചളി പുരണ്ട മനസ്സുള്ള
മധ്യവയസ്ക്കർ
എന്നെ
നശിപ്പിച്ചിച്ചേക്കാം .
ദുർഗന്ധം വമിക്കുന്ന
ഒരു പുരുഷനോടൊപ്പം
ഞാൻ വിവാഹിതയാവുകയും
തണുത്തുറഞ്ഞ
വായു പോലെ
ഞാൻ മരവിച്ചു പോവുകയും
ചെയ്തേക്കാം.
വാടക രശീതികളിൽ
വിരലടയാളം പതിക്കുന്ന
നിരക്ഷരയായ
ഒരു സ്ത്രീയായേക്കാം.
പക്ഷേ എനിക്കൊന്നും
സംഭവിച്ചില്ല
രണ്ടു മക്കളും
രണ്ടു ഗർഭമലസലുമല്ലാതെ.
മൊഴിമാറ്റം : നിർമലാദേവി