സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സാവിത്രി

അരബിന്ദോ

മൊഴിമാറ്റം: സച്ചിദാനന്ദൻ പുഴങ്കര

പ്രണയം ഏകാന്തതയുടെ വാതിൽ തുറന്ന് പ്രണയി മുന്നോട്ടായുകയാണ്.
അവൻ്റെ ഒറ്റനെഞ്ചിലേക്ക് ലോകം മുഴുവൻ ആവാഹിക്കപ്പെടുകയാണ്. രാത്രിയുടേയും മരണത്തിന്റെയും കച്ചവടം അങ്ങനെ അവസാനിക്കുന്നു. ഒരുമയുടെ വിജയമാണത്. വിപ്രതിപത്തിയുടെ പരാഭവം.
പ്രണയം എല്ലാം അറിയുന്നു, എല്ലാത്തിനേയും മുറുകെപ്പിടിക്കുന്നു. അജ്ഞതയിലേക്കും വേദനയിലേക്കും ആർക്കാണ് മടങ്ങാൻ തോന്നുക?

മരണമേ !
ആന്തരികമായി നിന്നെ ജയിച്ചവളാണ് ഞാൻ.
ദുഃഖത്തിൽ ഇനിയൊരിക്കലും
ഞാൻ തളരുകയില്ല
ബലഭദ്രമായ ശാന്തിയാണ് എന്റെ ശരീരത്തിലും ബോധത്തിലും.
അത് ലോകത്തിന്റെ വിഷാദം ഏറ്റുവാങ്ങി ഊർജ്ജമായി പരിണമിക്കുന്നു.
അത് ലോകത്തിന്റെ ആഹ്ലാദം ദൈവത്തിന്റേതു കൂടിയാക്കുന്നു. അച്യുതമായ എന്റെ സ്നേഹം ദൈവത്തിന്റെ ശാന്തം പോലെ സിംഹാസനമേറുന്നു.

സ്നേഹത്തിന് സ്വർഗ്ഗങ്ങൾക്കുമപ്പുറം പറന്നുയർന്ന്
രഹസ്യേന്ദ്രിയത്താൽ അവാച്യത അനുഭവിക്കേണ്ടതുണ്ട്. മാനുഷികമായവയ്ക്കു പകരം വിശുദ്ധമായ വഴികൾ തേടേണ്ടതുണ്ട്.

അപ്പോഴും
ഭൗമികാഹ്ലാദത്തിന്റെ സ്വാതന്ത്ര്യം കാക്കേണ്ടതുണ്ട്.
മരണമേ!
ഹൃദയത്തിന്റെ മധുരരൂക്ഷതയ്ക്കായല്ല ഞാൻ ജീവിക്കുന്ന സത്യവാനെ അവകാശപ്പെട്ടത്,
അവന്റേയും എന്റെയും കർമ്മത്തിന്റെ
പുണ്യനിയോഗങ്ങൾക്കുവേണ്ടിയാണ്.

ഞങ്ങളുടെ ജീവിതങ്ങൾ നക്ഷത്രങ്ങൾക്കു കീഴെ ദൈവത്തിന്റെ സന്ദേശവാഹകങ്ങളാണ്.
നിന്റെ നിഴലിനു താഴെ ഉറ്റുനോക്കുവാനാണവ വന്നത്-
അജ്ഞമായ
മനുഷ്യവംശത്തിനായി ഭൂമിയിലേക്ക് ദൈവത്തിന്റെ വെളിച്ചത്തെ പ്രലോഭിപ്പിച്ചുകൊണ്ട്, ഹൃദയശൂന്യതകളിൽ അവന്റെ സ്നേഹം നിറയ്ക്കുവാൻ.

ഞാൻ സ്ത്രീ
ദൈവത്തിന്റെ ശക്തിയാകുന്നു. പുരുഷനിലെ അനശ്വരമായ ആത്മാവിന്റെ പ്രതിനിധിയാകുന്നു സത്യവാൻ.

നിന്റെ നിയമത്തേക്കാൾ
മഹത്വമുണ്ട് എന്റെ ഇച്ഛയ്ക്ക്.
വിധിയുടെ കെട്ടുപാടുകളേക്കാൾ ബലപ്പെട്ടതാണ് എന്റെ പ്രണയം. ഞങ്ങളുടെ സ്നേഹം
ഈശ്വരന്റെ സ്വർഗ്ഗമുദ്രയാകുന്നു.
നിന്റെ കൈകൾക്കെതിർ നിന്ന്
ഞാൻ
ആ മുദ്രയെ സംരക്ഷിക്കുന്നു.
ഭൂമിയിൽ
പ്രണയജീവിതം
നിലച്ചുപോകരുത്.
കാരണം അതാണ്
ഭൂമിയുടേയും സ്വർഗ്ഗത്തിന്റേയും തിളങ്ങുന്ന കണ്ണി.
അവരോഹണം ചെയ്തെത്തിയ
മാലാഖ.
പൂർണ്ണതയിൽ മനുഷ്യൻ്റെ
ഘടകം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…