
എന്റെ പ്രണയമേ,
നീ വരൂ…….
നമുക്ക് ഒരു ചെറുവഞ്ചിയിൽ
തുഴഞ്ഞ് തുഴഞ്ഞ്
ആളില്ലാ ദ്വീപിലേക്ക് പോകാം……
അവിടെ വെളുത്ത ലില്ലിപ്പൂക്കളും…..
തെളിഞ്ഞ നീലാകാശവും……
പഞ്ചാര മണൽത്തരികളുമുള്ള
ഒരു സ്വപ്നഭൂമി ഉണ്ട്……
ആ സ്വപ്ന ഭൂമിയിൽ
പരസ്പരം മറവി പൂണ്ട
രണ്ടാത്മാക്കളായ് നമ്മുക്ക് മാറാം……
പുലർമഞ്ഞിലും…
മഴയിലും..
മധ്യാഹ്നം വീശുന്ന
നിഴൽ ചിതറും ആ കാറ്റിലും…..
ഇരുൾ വീഴുന്ന
അസ്തമയത്തിന്റെ ആകാംക്ഷയിലും
എന്തു പറയേണമെന്നറിയാതെ
നമ്മുക്ക് പരിഭ്രമിച്ചു നടക്കണം…..
എന്നിട്ട് അവിടെയുള്ള
കായ്കനികളും…..
പൂക്കളും….
പരസ്പരം കൈമാറണം….
ഉള്ളിൽ തുടിക്കുന്ന പ്രണയം നമ്മുടെ
വിരൽത്തുമ്പുകൾ തമ്മിൽ തൊടാതെ തൊടണം……
ആർത്തുവരുന്ന…..
തിരകൾക്കു നടുവിൽ
നനയുന്ന നമ്മെ നാം
പരസ്പരം നോക്കാതെ നോക്കണം…..
പണ്ടെന്നോ നാവിൻതുമ്പിൽ വന്ന
മധുര മനോവിചാരങ്ങളെ
വേഷം മാറ്റി മറുവാക്കുകളാക്കി…
മൊഴിഞ്ഞതോർത്ത്
നമുക്ക് ഗൂഢമായ് പുഞ്ചിരിക്കണം…..
എന്നിട്ട്…
പണ്ട് നമ്മൾ ചുംബിക്കാൻ കൊതിച്ച നമ്മുടെ ചുണ്ടുകൾ
മാതള മണികളാൽ ചുവപ്പിച്ചെടുക്കണം……
പണ്ട് തലോടാൻ കൊതിച്ച ഈ മുടിയിഴകൾ
ഞാവൽപ്പഴങ്ങളാൽ കറുപ്പിക്കണം നമ്മുക്ക്…..
ഒരിക്കൽ പറയാൻ കൊതിച്ചതൊക്കെയും
ഇടവേളകളിൽ പറഞ്ഞു തീർക്കണം…..
ശരീരം ഒരു ഭാരമാവാതെ
അരികത്തരികത്ത് ചേർന്നുകിടക്കണം …
അങ്ങനെ കിടക്കുമ്പോൾ
സ്നേഹം വെറും നുണയാണെന്ന്
നിന്റെ നെഞ്ചിടിപ്പ് പറയുമ്പോൾ….
അത് കേട്ട് ഞാൻ തർക്കിക്കുമ്പോൾ……
നീ പറയും
കെട്ടുകൾ തീർക്കുന്നതുതന്നെ
അഴിക്കാൻ വേണ്ടിയെന്ന്…
അങ്ങനെ നമ്മൾ പരസ്പരം ന്യായീകരിക്കുമ്പോൾ……
ഇനിയൊരാലിംഗനത്തിന്
നമ്മുടെ ജൻമം ബാക്കിയില്ലെന്ന്
ഓർമ്മിപ്പിക്കുമ്പോൾ……
ഹൃദയം പിടയുന്ന വേദനയോടെ ഞാൻ വീണ്ടും നിന്നിലേക്ക് കൂടുതൽ അടുക്കാൻ ശ്രെമിച്ചു പരാജയപ്പെടുമ്പോൾ…..
വീണ്ടും
നരച്ചു പിഞ്ഞി തുടങ്ങിയ നമ്മുടെ ജീവിതത്തെ
ഇടയ്ക്കിടെ നമ്മൾ തിരിഞ്ഞു നോക്കി
നെടുവീർപ്പിട്ട് കൊണ്ട്…..
എന്തിനെനില്ലാതെ നമ്മുടെ ലോകത്തെക്കണയുവാൻ കൊതിച്ചും…
ഇന്നും നിന്നരികിൽ
ഞാൻ വെറുമൊരു
പൈങ്കിളിക്കഥാപാത്രം പോലെ….
എങ്കിലും നീയറിയുക…
നിന്നെ പ്രണയിക്കുന്നത് എന്റെ ജീവനിൽ കൂടിയാണ് എന്ന്…
ഒരു പക്ഷേ
ഞാനത്രമേൽ നിന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു …..
അത്രമേൽ ഇഷ്ടത്തോടെ ….
5 Responses
വളരെ നന്നായിട്ടുണ്ട്. സർഗ്ഗാത്മക രചന
Best- seems like kavayathri has made a joke of self and moonjified her lover and now repents
oru theppindae katha
aaraa athu?
Anus- nice one- very nice beautiful