പരിഭാഷ: ആത്മജ തങ്കം ബിജു
നിനക്കൊപ്പമൊന്നിമിരിക്കാൻ ഞാൻ നൽകാത്തതായി എന്താണുള്ളത്.
അതേ, എൻ്റെ ജീവിതത്തിൻ്റെ പഴന്തുണി ചീന്തുകൾ വളരെക്കുറച്ചേ ഉള്ളു.
ഉപേക്ഷിക്കപ്പെട്ട അമൂല്യരത്നങ്ങൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു.
എവിടെന്നറിഞ്ഞു കൂടെനിക്ക്-
അവ എനിക്കു സ്വന്തമാകുമെന്നൊരിക്കലും കരുതിയതേ ഇല്ല.
അവയെക്കൊണ്ടുള്ള ആവശ്യങ്ങളും വളരെക്കുറച്ചുതന്നെ.
പക്ഷെ, ഇപ്പോളൊരു വേദന, മഴയുടെയാരംഭം പോലൊന്ന്, അവയെവിടെയെന്നുള്ളൊരു കൗതുകം എന്നിൽ ഉളവാക്കുന്നു.
എനിക്കതറിയുമായിരുന്നെങ്കിൽ, ഞാനവിടെ പോയേനെ.
അകലെയകലെ സഞ്ചരിച്ച്, നിനക്കു നൽകാനായി
അവ കണ്ടെത്തിയേനെ.
നീ ആശ്ചര്യഭരിതനായേനെ.
ഞാൻ നിൻ്റെ തീമഞ്ഞനിറം ഉയർന്നതു കണ്ടു; ഓ! ആ കണ്ണുകൾ! രത്നങ്ങളെക്കാളേറെ തെളിച്ചമാർന്നവ, എൻ്റെ കവർച്ച ചെയ്യപ്പെട്ട ജീവിതത്തിൻ്റെ കൊള്ള മുതലിനെക്കാളും ആശ്ചര്യമുളവാക്കുന്നവ.
ആഹാ. പിന്നെന്താണ് !
ഇതാണെൻ്റെ യാതന.
ഞാനിതിനെക്കുറിച്ച് വീണ്ടുമോർക്കുമെന്ന് വിചാരിച്ചതേ ഇല്ലായിരുന്നു.
പിന്നെ, യാതനയൊരു ഉപഹാരമൊന്നുമല്ലല്ലോ.
നട്ടപ്പാതിരക്കുള്ളിൽ നിന്നതു നിന്നെ പൊക്കിയെടുക്കുകയുമില്ല.
യാതന കൊടുക്കാനൊക്കില്ല,
പിന്തുടർന്നു പിടിക്കാൻ മാത്രമേ ഒക്കു, എവിടെയോ വെളിപ്പെടുത്തലിനു വിധേയമായി, ആ ശ്മശാന ഗുഹക്കുള്ളിലെവിടെയോ, ആ ദുർഘടമാർഗത്തിൽ, ആ ഇരുട്ടറയിൽ, എൻ്റുയിര് പണിതുയർത്തിയിടത്തിൽ, ഞാനിപ്പോൾ അനങ്ങി തുടങ്ങുന്നു;
നിനക്കു നൽകാനുള്ളോരെന്തോ ഒന്നിനായി തിരച്ചിലിൽ മുഴുകുന്നു.
One Response
♥️ Well written!