
പൊട്ടിച്ചിതറിയ വളപ്പൊട്ടുകൾ
പോലെ …..
പൊഴിഞ്ഞു വീണ പൂവിന്നിതളുകൾ
പോലെ …..
ചിതറി തെറിച്ചെന്റെ മോഹങ്ങൾ
തീർക്കും …….
തടറവറ തൻ പടിപ്പുര വാതിലിലിരിപ്പു
ഞാൻ .
കരിന്തിരി കത്തുന്നോരീദിന
ചിന്തകൾ …….
നിലവിളക്കായ് തെളിയുന്നു
സ്മരണയിൽ .
ആരതി ഉഴിയുമൊരാ കർപ്പൂര
ദീപവും ……
ആവാഹനം ചെയ്യുമഗ്നിയാ
ണെന്നറിയുന്നു.
കുനിഞ്ഞ ശിരസ്സതേറ്റു വാങ്ങും
താലി …….
തല ഉയർത്തി നിൽക്കാനൊരു
ഭാരമാകുമെന്ന് .
കൈപിടിച്ചന്നച്ചൻ കന്യാദാനമായ്
നൽകിയതൊരു
ബലിമൃഗമായ് ഇവിടം
ജീവിക്കുവാനെന്ന് ….
പെണ്ണുടലിനൊരടിമയെ വാങ്ങുവാൻ
പൊന്നും പണവുമേറെ
നൽകിയിട്ടും ……
അടിമത്വമേറ്റു വാങ്ങുന്നൊരു ടമയായ്
കഴിയേണ്ട കാലം വരുമെന്ന് .
അടഞ്ഞ മണിയറ
വാതിലുകൾക്കകത്തെങ്ങോ
പുകഞ്ഞ വിറകൊണ്ട മനവും
തനുവും …….
അറിഞ്ഞതില്ലൊരു ജൻമം എരിഞ്ഞു
തീരുമൊരു വിറകിൻ കമ്പു പോൽ .
പേറ്റു നോവേറുന്നതല്ലേറ്റം
മനസ്സിന്റെ …..
വേദന കാണാത്ത മക്കളെ
ഓർത്തതാം .
സ്ത്രീയായൊരു ജൻമം ഏകീയ തീ
മണ്ണിൽ
തീക്കനലായൊടുവിൽ എരിഞ്ഞു
തീരാനോ ??
3 Responses
മനോഹരം… നന്നായി എഴുതി.. ഇനിയും കൂടുതൽ എഴുതാൻ കഴിയട്ടെ… ആശംസകൾ 💐💐💐💐💐
Promising poetess
പാടാൻ സുഖമുള്ള കവിത