
ശബ്ദകോലാഹലങ്ങളിലിരുന്നവൾ
നിശബ്ദതയുടെ കവിതയെഴുതി.
മരുഭൂമിയിലിരുന്നവൾ
മഴയുടെ സംഗീതത്തെക്കുറിച്ചെഴുതി.
അനാഥത്വത്തിലിരുന്നവൾ
അമ്മയുടെ സ്നേഹച്ചൂരിനെക്കുറിച്ചെഴുതി.
ഒരിക്കലും പ്രണയിക്കാത്ത അവൾ
നഷ്ടപ്രണയങ്ങളെക്കുറിച്ചെഴുതി.
കടൽ കാണാത്ത അവൾ
കടലിന്റെ നിഗൂഢതകളെക്കുറിച്ചെഴുതി.
മരണത്തിലിരുന്നവൾ
ജീവിതത്തെക്കുറിച്ചെഴുതി.