മറവി തൻ കൈ പിടിച്ചമ്മ
മെല്ലെ വഴി മാറി നില്പൂ സദാ……
വിധവ തൻ കുപ്പായമണിഞ്ഞതും
വിധിയറിയിച്ചില്ല നാളിതു വരെ……
വാരിക്കൊടുക്കുന്നയന്നം
വിഴുങ്ങുന്നു രുചി ഗന്ധമറിയാതെ….:..
തൻ പടം ചൂണ്ടി തനയനെന്നോതി
തളർന്നു നില്ക്കുന്നു തായതൻ ചാരെ…….
സ്മൃതിനാശത്തിന്നാഴക്കടൽ നീന്തിക്കരേറാൻ
തുണയായില്ല ഭൂതകാലം….
കണ്ണു തെറ്റിയാലോടുന്നു
‘കണ്ണെത്താത്ത ദൂരത്തിൽ… ……
പിണങ്ങി നില്ക്കുമീ
സ്മരണകൾക്കിനി
ഇണക്കമുണ്ടാകുമോ?
ഇരവും പകലുമൊരു പോലെ
ഇറുക്കിയടച്ചില്ല കൺപോളകൾ………..
നിർവികാരതതൻ നയനങ്ങൾ
നിർജ്ജീവമാം ചിന്തകൾ…
സ്മൃതി തൻ ചിതയിലേക്കു
സതിയനുഷ്ടിക്കും
സഖിയെന്ന പോൽ…
വിസ്മൃതി തൻ ധൂപച്ചുരുളാൽ
വീഥിയറിയാതുഴറുന്നു….
സ്മിതമില്ല സന്താപവും
സുഖമില്ല ശൂന്യതയൊന്നു മാത്രം….
മറവി തൻ മാറാല നീക്കാൻ
മനമുരുകിയിസുതനും