
ആരുടേയും
മുഖമോർമ്മയില്ല.
ഒരാളുടെ
നെറ്റിയിലെ
കറുത്ത അടയാളം,
മറ്റൊരാളുടെ
കറുത്ത ഫ്രെയിമുള്ള
കട്ടി ക്കണ്ണട,
വേറൊരാളുടെ
ഇടതു പുരികത്തിന്
മുകളിലെ
മുറിപ്പാട്..
അടുത്തയാളെ
ഓർമ വരുന്നത്
കണ്ണുകളിലെ
തീക്ഷ്ണപ്രകാശത്തിലാണ് …
ഇനിയുമൊരാൾ…
ആളെക്കാൾ വലിപ്പമുള്ള
കുടവയർ ..
ഇനി അവളെയാകട്ടെ ….
മാസ്ക്കിനുള്ളിലെ
കിലുക്കാംപെട്ടി ചിരി..
വേവലാതികളുടെ ഭാണ്ഡം
വിഷാദക്കനൽ!
ശ്വസനത്തെ
എന്തെന്നില്ലാതെ
പ്രയാസപ്പെടുത്തുമ്പോൾ പോലും
കനത്ത മുഖാവരണം
മാറ്റാൻ ഭയപ്പെടുന്നവൾ.
അതെ –
മുഖം കാണാതെ,
മുഖമോർക്കാതെ
ഈ കാലത്ത്
തെളിയുന്ന
നിനവുകൾ
ഇങ്ങനെയൊക്കെ
One Response
ഈ കാലത്തിന് അനിയോജ്യമായ കവിത
well Done! Nirmala Teacher