
ഒരൊറ്റ മഴപെയ്ത്തിൽ
കുതിർന്ന ഓർമ്മകളാണ്
കവിതകളൊക്കെ.
അനുവാദമില്ലാതെ,
കാത്തുനിൽക്കാതെ,
കുമിളതട്ടാതെ വീർക്കുകയും
ഒടുവിൽ ഒലിച്ചുപോക്കുകളിൽ ഇല്ലാതാകുകയും ചെയ്യുന്നവ
കനത്ത മഴയാണ് കവിതകൾ.
എല്ലാ വസന്തങ്ങളെയും
ഒറ്റപ്പെയ്ത്തിൽ കോറിയിടുന്നവ.
അവ തറച്ചു പെയ്യുമ്പോൾ
വാക്കുകൾ ശിഥിലമാകുകയും
ഹൃദയം ശൂന്യമാകുകയും ചെയ്യും.
അവളിൽ/അവനിൽ
അവയുടെ ഈണമുണ്ടാകും.
വിരലുകളിൽ
മരണത്തിന്റെ കറുപ്പ് പകരുമ്പോഴും അവയെ നിരത്തിയിടും!
ചെറുചിരിയുടെ
ഉമിനീരുകൾ തൊണ്ടകുഴിയിൽ കെട്ടിനിൽക്കും,അപ്പോഴും
അവ നോക്കിനിൽക്കും.
ഇനിയും പെയ്തു
തീരാത്ത മഴകളുടെ
മേഘങ്ങളെത്തേടി
ഒരൊറ്റ കാത്തിരുപ്പ്
One Response
Awesome