സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

റാന്തൽ

ജ്യോതി സനിൽ

പ്രതീക്ഷയുടെ മട്ടുപ്പാവിൽ
ഒരു റാന്തൽ വിളക്ക്
മുനിഞ്ഞുകത്തുന്നുണ്ടായിരുന്നു…
മന്വന്തരങ്ങളിൽ നിന്നും
മറവിയുടെ മാറാപ്പുമേന്തി
ഈയാംപാറ്റകൾ ക്ഷണികസ്വപ്നങ്ങളിലേയ്ക്ക്
ചിറകറ്റുവീണുകൊണ്ടിരുന്നു..

കെട്ടുപോകാതിരിക്കാൻ
പണിപ്പെട്ടുകൊണ്ട്
ഭ്രമാത്മകതയുടെ മോഹിപ്പിക്കുന്ന
തിരിനാളങ്ങളുമായി
റാന്തൽ അപ്പോഴും
എരിഞ്ഞുകൊണ്ടിരുന്നു..

എനിക്കെന്നും നിനക്കെന്നും
പലപ്പോഴും നമുക്കെന്നും
വേർതിരിയ്ക്കാനാവാത്ത
വ്യഥകളായിരുന്നു അതിനെ
പൊതിഞ്ഞു പിടിച്ചിരുന്നത്..

കരളും കനിവുമറ്റ കാലത്തിന്റെ
കരിന്തിരിക്കണ്ണുകളിൽ
ചടുലതയാർന്ന ചലനങ്ങളിൽ
ആളിക്കത്താനാക്കമില്ലാതെ
നിസ്വന്റെ വേദനകളിലേയ്ക്ക്
അരണ്ട പ്രകാശം വീഴ്ത്തി
അതു നമ്മെ തേജസ്സാർന്ന
ഭൂതകാലത്തിലേയ്ക്ക് മാടി വിളിച്ചു..

ഇഴപിരിച്ചെടുക്കാനാവാത്ത സമസ്യകളിൽ
കുരുങ്ങിയമർന്നുകൊണ്ട്
ദീപ്തചേതനകളിൽ
ആളിക്കത്തിക്കൊണ്ട്
ഒരു റാന്തൽവിളക്ക് ഇന്നും ഇങ്ങനെ……
എരിഞ്ഞെരിഞ്ഞ്….

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(4)
ലേഖനം
(30)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(16)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(129)
കഥ
(24)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(26)
Editions

Related

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.നിഖിലാ സമീറിന്റെ ‘അമേയ’.ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ…

ടർക്കിഷ് ബാത്ത്

വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം…

ഋതുഭേദങ്ങൾ

ഋതുക്കൾ മഴ നനഞ്ഞും പൂവണിഞ്ഞും മഞ്ഞുതിർന്നും ഇലപൊഴിച്ചും അതിവേഗചലനങ്ങളിൽ ശലഭദളങ്ങൾ വിടർത്തിയങ്ങനെ… നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത മേഘവിസ്മയങ്ങളുടെ രൗദ്രതാളങ്ങളിൽ നനഞ്ഞമർന്ന് ഒരു കിളിക്കൂട്…. സ്വരവിന്യാസങ്ങളുടെ ചിന്മുദ്രകളിൽ…