
സർവ്വവ്യാപിയായ നുറുങ്ങു കറുപ്പാണ് കവിത.
തിങ്ങി നിറഞ്ഞ് പാതിയടഞ്ഞ ഏകാന്തമായ മുറികളിലെത്രയെത്ര കവിതകളാണ്.
ശാന്തിനികേതനിലെ കൊതിപ്പിക്കുന്ന വൃത്തിയും വെടിപ്പുമുള്ള ചുമരുകൾ പോലെ..
അടിച്ചു വൃത്തിയാക്കിയ മുറ്റം പോലെ കവിത!
മുറിബീഡി തുമ്പിലെ അവസാന പുകയിലുമുണ്ട് ഈ പറഞ്ഞ കവിതക്കറുപ്പ്.!
കാണാതെ ഓർക്കുന്ന മനുഷ്യരിൽ കവിത.
കവിതക്കൊരു കഥ വേണോ?
വേണ്ടതില്ല!
അല്പായുസ്സുള്ള ഒരു കുഞ്ഞുകുഞ്ഞിൻ്റെ തറയ്ക്കുന്ന നോട്ടം പോലെ.
Phantosmia ബാധിച്ചവളെ പോലെ വിതരണക്കാരി!
പണ്ടെപ്പോഴോ മതിമറന്ന മണം അവിചാരിതമായ് മാത്രം നിങ്ങളെ തൊടുന്നു.
ഹാ! എന്നെ നിൻ്റെ കാമുകിയാക്കൂ..
അപാരാഘാതവേരുകൾ എന്നിലേക്കിറക്കൂ..