
അപരിചിതര്‍
തൊടുമ്പോള്‍
പൊട്ടിച്ചിതറുന്ന
ബോംബാവണം നീ..
ചുംബിയ്ക്കുമ്പോള്‍
അസ്ഥി ദ്രവിക്കുന്ന
മഞ്ഞുമലയാവണം.
മൂടിപ്പുതച്ചുറങ്ങുമ്പോള്‍
വിഷനാഗമാവണം.
ഒറ്റക്കൊത്തില്‍
വിഷം തുപ്പണം.
തനിച്ചിരിയ്ക്കുമ്പോള്‍
ഒളിച്ചെത്തുന്ന വേട്ടക്കാരെ
കണ്ണിലെ അഗ്നിയില്‍
ദഹിപ്പിക്കണം.
ചിരിയില്‍ പൊതിഞ്ഞ
ചതിമൊഴികളില്‍
നീ പ്രളയമായ്
ഭൂമിയെ
ആഴങ്ങളിലേക്ക്
വലിച്ചെറിയണം