ഒറ്റപ്പെട്ട നാട്ടിടവഴി
കൂട്ട് കരിയിലകളും
നിഴലുകളും
പുഴയെ നോക്കിയിരിക്കുമ്പോള്‍
എന്നെ വന്ന് മൂടുന്ന കാറ്റ് .
ഇരുട്ടിന്റെ മന്ദ സഞ്ചാരം
നിഴല്‍ വീണ വഴികളില്‍
ചോണനുറുബുകള്‍
കൊഴിയുന്ന മഞ്ഞ ഇലകളില്‍
അവസാന ചുംബനം നടത്തുന്ന സൂര്യന്‍
വിശാലമായ മുളങ്കാട്
ചരിഞ്ഞു പതിക്കുന്ന നിലാവ്
ഒരു കുയിൽ പാടുന്നു
ചിത്രശലഭം ചിറകുകൾ കൊണ്ട്
ഓർക്കിഡിന് മേൽ
സുഗന്ധം പരത്തുന്നു
പഴയ കുളം
ഒരു തവള ചാടുന്നു
വെള്ളം ചിതറിത്തെറിക്കുന്നു
ആത്മാക്കളുടെ ഉത്സവം
ശ്മാശാനത്തിൽ നിന്ന്
ഇന്നും പുകയുണ്ട്
പരിശുദ്ധനായ ചന്ദ്രൻ
നാടോടിയായ ഭിക്ഷു
അതിനെ മരുഭൂമി കടത്തുന്നു
നീലക്കടൽ
ധന്യവീഞ്ഞിൻ്റെ ഗന്ധമുള്ള
രൗദ്രമായ തിരമാലകൾ
ഇന്ന് രാത്രിയിലെ നിലാവ്
അസ്തമിക്കുന്ന ചന്ദ്രൻ
സന്ധ്യയുടെ നാല് കോണുകളിൽ
അവശേഷിക്കുന്ന വസ്തുക്കൾ
ദേവാലയത്തിലുറങ്ങുന്ന
ഗൗരവമുള്ള മുഖം
ചന്ദ്രനെ നോക്കുന്നു
കർഷകൻ്റെ കുട്ടി
ധാന്യമുരിച്ചു വിശ്രമിക്കുന്നു
അപ്പോൾ ചന്ദ്രനെ കാണുന്നു
കൊയ്ത്തുകാലത്തെ ചന്ദ്രൻ
കിഴക്കൻ ദേശത്തുള്ള കാലാവസ്ഥ
അനിശ്ചിതമായ ആകാശങ്ങൾ
എവിടെ ചന്ദ്രൻ
ദേവാലയമണി
കപ്പലിൽ മുങ്ങിയത് പോലെ
പുഴുവിൻ്റെ സ്ഥലം
ചെറിപ്പഴങ്ങളുടെ
ഉള്ളിലാണെന്നു തോന്നുന്നു
നിശബ്ദത
ചീവിടിൻ്റെ ശബ്ദം
പർവതത്തെ തുളച്ചു കയറുന്നു
രാത്രിയിൽ രഹസ്യമായി
ചന്ദ്രന് കീഴെ ഒരു പുഴു
ചെസ്‌നെറ്റ് ധാന്യം തുളയ്ക്കുന്നു
പരിഭാഷ: നദീംനൗഷാദ്