
ദിക്കേതെന്നറിയാതെ
തെക്കും വടക്കും നോക്കി നടക്കുന്നീ വടക്കു നോക്കിയന്ത്രം ..
കെട്ട കാലത്തിൻ ദിശാസൂചി നോക്കി പരക്കം പായുന്നു ദിക്കറിയാതെ ചിലർ..
നൂലുപൊട്ടിയലക്ഷ്യമായ് പറക്കുന്ന പട്ടത്തിൻ പിറകേ
ദിശ തേടി പായുന്നു പറവകൾ ..
കത്തിച്ചു വിട്ടൊരു വാണം വീഴുമിടം ദിക്കെന്നു തെറ്റിദ്ധരിക്കുന്ന മൂഢർ..
ലക്ഷ്യമില്ലാതെ ഉഴലുന്ന ലക്ഷങ്ങൾ അഷ്ടിക്കു വക തേടി കഷ്ടപ്പെടുമ്പോഴും ..
രക്ഷപ്പെടുവാനെന്തു മാർഗ്ഗമെന്നോതാതെ ഭാഷണം ഭൂഷണമാക്കുന്നരചൻ..
സൗഭാഗ്യങ്ങൾ അന്ധതയേകും മനുഷ്യനും ദിശതെറ്റുന്നു വീഥിയിൽ ..
വെള്ളിവെളിച്ചത്തിൽ ലക്ഷ്യം തേടി ചിറകറ്റു വീഴുന്ന ഈയാം പാറ്റകൾ.
മുൻപേ ഗമിക്കുന്ന ഗോവിന്റെ പിറകേ ,
ദിക്കേതെന്നറിയാതെ അനുഗമിക്കും ഗോക്കളെല്ലാം … അന്ധനായൊരു നായകന്റെ പിറകേ ..
അന്ധകാരത്തിലേക്ക് നയിക്കപ്പെടുന്ന മരപാവകൾ പോലെ .
മാറേണ്ടതീ ദിശയല്ല ദിശ തെറ്റിപായുന്ന മർത്ത്യനല്ലോ .
2 Responses
മനോഹരം
വെള്ളി വെളിച്ചത്തിന്റെ ലഷ്യം തേടി തുടങ്ങിയുള്ള വരികൾ മനസ്സിൽ തട്ടി………… 🙏🙏🙏🙏🙏🙏