പ്രാണൻ പറിച്ചെടുക്കും
പ്രണയമീയിരു മാനസങ്ങൾ
പലതും പറയാതെ പറഞ്ഞൊരിക്കൽ
പകയൂതിയൂതിയൊടുക്കം
കത്തിച്ചാമ്പലാവുമോ അതോ
കത്തി മൂർച്ചയിൽ പിടയുമോ
പ്രാണൻ പറിച്ചെടുക്കും
പ്രണയമീയിരു മാനസങ്ങൾ
പിന്നെയുമെത്രയോ ദൂരങ്ങൾ താണ്ടി
പിടയുമീ ഹൃദയം പകുത്തു വെച്ചെടുക്കം
കണ്ണീർക്കയത്തിലാണ്ടു പോവുമോ
കടൽത്തിരയിലലിഞ്ഞില്ലാതാവുമോ
പ്രാണൻ പറിച്ചെടുക്കും
പ്രണയമീയിരു മാനസങ്ങൾ
അകക്കണ്ണാൽ പരസ്പരം കാണാതെ
അതിർവരമ്പിട്ടളന്നവർ പരസ്പരം അകലുമോ
ഇടനെഞ്ചാർദ്രമാവത്തതാണെന്ന്
ഇടയ്ക്കെപ്പഴെങ്കിലും തോന്നിയിട്ടുണ്ടാവുമോ
അത്രമേൽ സ്വാർത്ഥമായൊന്നിനെ
എത്ര കാലം കൂടി പ്രണയമെന്നും വിളിക്കും നാം.