സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ചുരം കയറുമ്പോൾ

അബ്ദുള്ള പേരാമ്പ്ര

ചുരത്തിഎൻ്റെ  

ഒൻപതാം ഹെയർപിൻ വളവിൽ വെച്ച്

ഒരു മലയണ്ണാൻ കുറുങ്ങനെ ചാടി.

പേരറിയാമരത്തിലിരുന്ന്

അതിന്റെ വലിൻ സൗന്ദര്യം

ഞങ്ങളെ ഉയർത്തി കാണിച്ചു.

വാഹനങ്ങൾ പതുക്കെ പോവുക

മൃഗങ്ങളെ ശല്യപ്പെടുത്താതിരിക്കുക

എന്ന പച്ച പരസ്യ പലകയ്ക്കു മുകളിൽ

ഇളം വെയിൽ കാഞ്ഞ്

ധ്യാനം കൊള്ളുന്നു ഒരു കുരങ്ങൻ .

മലകളുടെ പാവാട ഞൊറികളിൽ

വെയിൽ പുതപ്പിച്ച

സ്വർണ്ണ ഉടയാടകളെ

കാറ്റ് ഇസ്തിരിയിട്ട് ഉണക്കുന്നു.

മരങ്ങളെ ചുംബിച്ചു പായുന്നുണ്ട്

വെള്ളിമേഘങ്ങളുടെ പഞ്ഞിക്കെട്ടുകൾ.

ഏത് കിളിയുടെ പാട്ടിനൊത്ത്

പുല്ലാങ്കുഴലൂതുന്നുമുളങ്കാടുകൾ

മലയിറക്കത്തിൽ കൂടെ പോരുന്നു

മതിമറന്ന ഗന്ധങ്ങൾ ..

മുഖമുരസും ഇലഞരമ്പിൽ

കുളിര് കോരിയ മൗനങ്ങൾ .

മടക്കയാത്രയിൽ

അവസാനത്തെ വളവിൽ വെച്ച്

കുറുകെ ചാടുന്നു ആ മലയണ്ണാൻ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…