സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സ്വർഗ്ഗത്തിൽ ക്രമക്കേട്

നിക്കാനോർ പാറാ

പരിഭാഷ – കടമ്മനിട്ട രാമകൃഷ്ണൻ

എങ്ങിനെയെന്നറിഞ്ഞില്ല,
ഒരു പുരോഹിതൻ സ്വർഗ്ഗകവാടത്തിലെത്തി പിത്തളത്താഴിൽ കൈവച്ചു
സെൻറ് പീററർ അതു തുറക്കാനെത്തി
“ നീ എന്നെ അകത്തു വിടുന്നില്ലെങ്കിൽ ഞാൻ ഈ സൂര്യകാന്തികൾ അറുത്തുകളയും “
ഇടിനാദത്തിൽ വിശുദ്ധൻ മറുപടിപറഞ്ഞു:
” എന്റെ കൺവെട്ടത്തുനിന്നും പൊയ്ക്കാ ദുശ്ശകുനത്തിന്റെ കുതിരെ മെഴുകുതിരികൾകൊണ്ടും പണം കൊണ്ടും നിനക്ക് യേശുക്രിസ്തുവിനെ വാങ്ങാനാകാ
നാവികന്മാരുടെ ഭാഷയാൽ ആരും അവന്റെ കാല്ക്കലെത്തുന്നില്ല. ദൈവത്തിന്റെയും അവന്റെ അനുചരന്മാരുടേയും നൃത്തത്തിനു മോടി വരുത്താൻ നിന്റെ അസ്ഥിക്കൂടിന്റെ തിളക്കം ഞങ്ങൾക്കാവശ്യമില്ല സിമിത്തേരിക്കുരിശുകളും വ്യാജമുദ്രകളും വിറ്റ്
ദീനന്മാരുടെ ഭയത്തിന്മേൽ
നീ മനുഷ്യരുടെ ഇടയിൽ ജീവിച്ചു. മറ്റുള്ളവർ ദയനീയമായ ഉണക്കറൊട്ടികൾ കാർന്നുകൊണ്ടിരുന്നപ്പോൾ
പുതിയ മുട്ടകൾകൊണ്ടും മാംസംകൊണ്ടും
നീ നിന്റെ കുടലു നിറച്ചു. വിഷയാസക്തിയുടെ ചിലന്തി നിന്റെ ഉടലിൽ പെറ്റുപെരുകി
രക്തമിറ്റുന്ന കുട!
നരകത്തിലെ നരിച്ചീറെ!
ഒടുവിൽ വാതിൽ വലിഞ്ഞടഞ്ഞു പ്രകാശത്തിന്റെ ഒരു രശ്മി സ്വർഗ്ഗത്തിലൂടെ പൊട്ടിച്ചിതറി ഇടനാഴികൾ വിറച്ചു
പുരോഹിതന്റെ അവമാനിതമായ ആത്മാവ്
നരകദ്വാരത്തിലേക്ക് ഉരുണ്ടിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…