വിവർത്തനം : എസ് ശാന്തി
മെല്ലെ മെല്ലെ സഞ്ചാരി പ്രാവുകളുടെ എണ്ണം പെരുകി. പിന്നെ പൊടുന്നനെ അവ എണ്ണിയാലൊതു
ങ്ങാത്തവരായി.
അവയുടെ കൂട്ടം ചേക്കേറാൻ കാട്ടിൻ മേലിറങ്ങിയാൽ പത്തു മൈൽ ചുറ്റളവിൽ കാട് തരിശാവുമായിരുന്നു. ആകാശത്തേക്ക് പറന്നു പൊങ്ങുമ്പോഴോ അവ പ്രഭാതങ്ങളെ ഇരുട്ടിലാഴ്ത്തുമായിരുന്നു. അവർ അസംഖ്യരായിരുന്നു. എങ്കിലും അവർ നാമാവശേഷരായി ഒരൊറ്റ എണ്ണം പോലും ബാക്കിയായില്ല.
അമേരിക്കൻ ബൈസണുമങ്ങനെ തന്നെ. പ്രെയറി പുൽക്കാടുകളെ ചക്രവാളം മുതൽ ചക്രവാളം വരെ അവയുടെ വലിയ കൂട്ടങ്ങൾ മറയ്ക്കുമായിരുന്നു. ഗംഭീര ശിരസ്സു കളും പേമാരിക്കാറ് പോലുള്ള
തോളുകളും. ജീവന്റെ മഹാപ്രവാഹം, കുത്തൊഴുക്ക്. എത്രപേരവർ ബാക്കിയായി? കുറച്ച് കാലത്തേക്ക്, കുറച്ച് വർഷങ്ങളിലേക്ക്, അവരുടെ എല്ലുകൾ ഇരുണ്ട പ്രെയറിപ്പുൽക്കാടു
കളെ വെളുപ്പിച്ചു.
മരണമേ, നീ ഇവയ്ക്കായി അന്വേഷിക്കുക. ജീവന്റെ ഈ മഹാ സ്ഫോടനങ്ങൾ.അവയാണ് നിന്റെ ആഹാരം. അവ നിനക്ക് സദ്യയൊ രുക്കുന്നു.
പക്ഷെ മരണമെ, മനുഷ്യരാശിയിൽ നിന്ന് മാത്രം നിന്റെ ഉരുളുന്ന കണ്ണുകൾ പിൻവലിച്ചേക്കുക.
അത്യാർത്തി പൂണ്ട നിന്റെ കറുത്ത കണ്ണുകൾ, ഞങ്ങളുടെ എണ്ണവും പെരുകുകയാണെന്നത് ശരി തന്നെ. റോമാ മഹാരാജ്യം തറപറ്റിയപ്പോൾ ബ്രിട്ടനിൽ നിന്ന് ഗാളിൽ ഇറങ്ങിയ ഒരാൾ പതിനാലുദിവസമാണ് ആ സുന്ദര സമ്പന്ന ഭൂമിയിലൂടെ, പഴത്തോട്ടങ്ങളി
ലൂടെ, പൂവുകളിലൂടെ,കൊള്ളയടിക്കപ്പെട്ട ബംഗ്ലാവുകളിലൂടെ സഞ്ചരിച്ചത്. അയാൾ അവിടെ ഒരൊറ്റ ജീവനുള്ള മനുഷ്യനേയും കണ്ടില്ല. പക്ഷെ ഞങ്ങളിന്ന് എല്ലാ വിടവുകളേയും നികത്തിയിരിക്കുന്നു. യുദ്ധങ്ങളൊക്കെയുണ്ടായിട്ടും
ക്ഷാമങ്ങളും മഹാമാരികളുമുണ്ടായിട്ടും ഞങ്ങൾ പൊടുന്നനെ 300 കോടി കവിഞ്ഞിരിക്കുന്നു. ഞങ്ങളുടെ എല്ലുകൾ …… അവയ്ക്കും വന്യമായ പുൽക്കാടുകളെ വെളുപ്പിക്കാനാവും. മണ്ണിൽ കുഴിച്ചിടാത്ത ഞങ്ങളുടെ അതിമനോഹരമായ മഞ്ഞ്.!
അനുരാഗ രാത്രികളിൽ ത്രസിച്ഛ വിഹ്വലമായ എല്ലുകൾ ……
ചിരിച്ചു. ചിരിച്ച് കുലുങ്ങിയ ഞങ്ങളുടെ എല്ലുകൾ ….
ദുഃഖത്താൽ കുഴഞ്ഞു തുങ്ങിയ എല്ലുകൾ. ഭീരുക്കളായ എല്ലുകൾ, കിടുകിടെ വിറച്ച് ക്ഷീണിച്ച എല്ലുകൾ.
കൊടും തകർച്ചയിൽ നുറുങ്ങിയ ശക്തമായ എല്ലുകൾ, യുദ്ധത്തിൽ ഒടിഞ്ഞുപോയ എല്ലുകൾ
കടുത്ത അധ്വാനത്താൽ വക്രമായ പരന്ന എല്ലുകൾ. ഓമന പിഞ്ചു കുഞ്ഞുങ്ങളുടെ ചെറിയ എല്ലുകൾ. വെളുത്ത ശൂന്യമായ തലയോടുകൾ. തീവ്രവികാരങ്ങളും ചിന്തയും സ്നേഹവും ഭ്രാന്തമായ ഉന്മാദവും ഒരിക്കൽ നിറഞ്ഞിരുന്നു. കൊത്തു പണിചെയ്ത കുന്ന്, ദന്ത വീഞ്ഞു കോപ്പകൾ. അവയിലിന്ന് പുഴുക്കൾ.പോലുമില്ല.
മരണമേ, മാനവികതയെ ആദരിക്കു നിന്റെ ഈ നാണം കെട്ട കറു കണ്ണുകൾ! ഒറ്റയടിക്ക് വാരിയെടുക്കണ
മെന്നില്ല. മാത്രമല്ല ഞങ്ങൾ അതിശക്ത
രാണ്.
ഞങ്ങൾ മനുഷ്യരാണ്. പ്രാവുകളല്ല. വൃദ്ധരേയും ഉപയോഗമില്ലാത്തവരേയും നിസ്സഹായരേയും വേണമെങ്കിൽ എടുത്തോളൂ. അർബുദം ബാധിച്ചവരേയും കുഞ്ഞുങ്ങളേയും,
പക്ഷെ മനുഷ്യരാശിക്കിനിയും ചരിത്രം സൃഷ്ടിക്കാനുണ്ട്. നോക്കൂ ഇപ്പോൾ നീ നോക്കൂ മരണമേ.
ഞങ്ങളുടെ നേട്ടങ്ങൾ; മഴമേഘ
ങ്ങളിൽ നിന്ന് കുതിക്കുന്ന മിന്നൽ പിണറിനെ ചൊൽപ്പടിക്കാക്കിയി
രിക്കുന്നു. മനുഷ്യന്റെ സന്ദേശ വാഹകരാവാൻ ചാട്ടവാറുകൊണ്ടടിച്ച് മനുഷ്യനൊതുക്കിയ സിംഹത്തെ പോലെ ജീവനുള്ള ഇടിമിന്നലിനെ പോലും ഞങ്ങളുടെ തീരുമാനം നിറവേറ്റാൻ ദൈവത്തിന്റെ കൈകളിൽ നിന്ന് ഞങ്ങൾ തട്ടിപ്പറിച്ചെടുത്ത് കൈയ്യിലെടുത്തിരിക്കുന്നു. ദൈവമിതുവരെ കാണാത്ത പുത്തൻ
മൂലകങ്ങൾ ഞങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. അണുവിനെ വിഘടിക്കുകയും അതിന്റെ തുണ്ടുകളെ ഇല്ലാതാക്കുകയും ശുദ്ധ ഊർജ്ജം മാത്രം ബാക്കിയാവുകയും ചെയ്തിരിക്കുന്നു. അതെ, ഞങ്ങളാ ഊർജ്ജം സമാധാനത്തിനും യുദ്ധത്തിനും ഉപയോഗിക്കും.
“മിടുക്കന്മാർ” മരണം തന്റെ നേർത്ത, തുളച്ചുകയറുന്ന ശബ്ദത്തിൽ ഉത്തരമേകി.
ക്രൂരനും നപുംസകവുമായ മര ണമേ,
നിന്റെ കറുത്ത വിഡ്ഢിക്കണ്ണുകൾ കാട്ടുമൃഗങ്ങൾക്ക് നേരെ പായിക്ക്. ബുദ്ധിമാനായ മനുഷ്യന്റെ നേർക്ക് വേണ്ട. നിന്റെ കല്പന കേൾക്കേണ്ടവരല്ല ഞങ്ങൾ.
ഭയങ്കരതയിലേക്ക് വളർന്ന ഡൈനോസറുകളെ നീ വീക്ഷിച്ചു. കുഴികളിലെ പല്ലി വർഗ്ഗക്കാരായിരുന്നു അവരൊരു കാലം. പിന്നീടവർ ഭീമാകാരമായി. കുതികൊള്ളും ഉടലുകളും കീറിപ്പറിക്കും പല്ലുകളും ദേഹമാസകലം കവചവുമുള്ള രാക്ഷസർ. അവയ്ക്കെതിരെ ഒന്നിനും പിടിച്ചുനിൽക്കാനായില്ല, മരണമേ, നിനക്കൊഴിച്ചൊന്നിനും. അങ്ങനെ അവരും നാമവശേഷരായി.
സാബർറ്റൂത്ത് കടുവകൾ അവരുടെ വമ്പൻ ദംഷ്ട്രകൾ വളർത്തുന്നത് നീ നിരീക്ഷിച്ചു.ഞങ്ങളുടെ ശാസ്ത്രം പോലെ അനാവശ്യമായ അവരുടെ ദംഷ്ട്രകൾ.അവരും നാമാവശേഷരായി. നിന്റെ കയ്യിൽ അവരുടെയും എല്ലുകളുണ്ട്. എണ്ണക്കിണറുകളിലും പാറ പ്പാളികളിലും നിനക്കവയുടെ എല്ലുകളുണ്ട്. പക്ഷെ ഞങ്ങളുടെ എല്ലുകൾ നിനക്ക് കിട്ടില്ല. ബുദ്ധിമുട്ടുക ളിലൂടെയും കഠിനാദ്ധ്വാനത്തിലുടെയും ബുദ്ധി നേടിയവരാണ് ഞങ്ങൾ.
വിസ്മൃതിയിലാണ്ട സാബർറ്റൂത്ത് കടുവകളുടെ ദംഷ്ട്രകൾ പോലുള്ള മനസ്സാണ് ഞങ്ങളുടേത്. അമിതവളർച്ച
യാർന്നതും അതിഭീകരവുമായ മനസ്സ്.
നക്ഷത്രങ്ങളെ ഞങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു. അവയെ ഞങ്ങൾ പാതി മനസ്സിലാ ക്കിയിട്ടുമുണ്ട്. ഞങ്ങളിൽ നിന്നോടി യകലുന്ന വിദൂര താരാപഥങ്ങളെ ഞങ്ങൾ നിരീക്ഷിക്കുന്നു. വെറിപൂണ്ടോടുന്ന കുതിരകളുടെ വന്യമായ കൂട്ടങ്ങളോ, അവ? അതോ ഞങ്ങളുടെ ‘ പ്രിസ’ ത്തെ കബളിപ്പിച്ച് വിദൂരതയുടെ ജാലവിദ്യയോ?
പരുന്തുകളെയും ഗരുഡന്മാരെയും ഉൽക്കകളെയും ഞങ്ങൾ കവച്ച് വെച്ച് പറക്കുന്നു. ശബ്ദത്തേക്കാൾ വേഗതയിൽ, സമ്പുഷ്ടമാക്കുന്ന വായുവിനേക്കാൾ ഉയരത്തിൽ; ബൃഹത്തായ ആനുകൂല്യങ്ങളാണ് ഞങ്ങൾക്ക് ലോകം നൽകി യിരിക്കുന്നത്. ഞങ്ങൾക്ക് നിന്നെ ഭയമില്ല.
ജെറ്റ് വിമാനവും മരണ ബോംബും ക്രിസ്തുവിന്റെ കുരിശും ഞങ്ങൾ നിർമ്മിച്ചിരിക്കുന്നു.
“ഓ തീർച്ചയായും നിങ്ങൾ എന്നേക്കും ജീവിക്കും” വായ മൂടി പിടിച്ച്, ഒരു തലയോട് പോലെ ഇളിച്ച്, അവൻ പറഞ്ഞു, “എന്തിനാണ് നിന്നെ ഉന്മൂലനാശം ചെയ്യാൻ കഴിയുക?’
( പ്രകൃതി സംരക്ഷണത്തിനും ലോകസമാധാനത്തിനും വേണ്ടി കവിതകളെഴുതി,പാട്ടു പാടി നടക്കുന്ന അമേരിക്കൻതത്ത്വജ്ഞാനി.