സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വഴക്കം


ഡോ.ക്വയസ് ഘ്വാനം
പരിഭാഷ – ശ്രദ്ധ സി ലതീഷ്


അല്ലയോ സഹോദരാ!
കുട്ടികളായിരിക്കുമ്പോള്‍
നമ്മളൊരിക്കലും ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നില്ല.
കുഞ്ഞുനാളിലെ സ്വപ്നങ്ങള്‍ നാം ആസ്വദിച്ചു
അലറി ചിരിച്ച് മാന്‍ കിടാങ്ങളെപ്പോലെ
കുന്നുകള്‍ കയറി
താഴ്വാരങ്ങളിലൂടെ
ഓടി തിരിച്ചു പോന്നു.

പത്തു വയസ്സുള്ളപ്പോള്‍
ഇതിഹാസ നായകന്മാരുടെ കഥകള്‍ നമുക്ക്
വീരാരാധനയായി.
ഇരുപതിലെത്തിയപ്പോള്‍
സാഹസികതയെക്കുറിച്ച് എല്ലാവരും മേനിപറഞ്ഞു.

പ്രണയം കന്യകമാരുടെ ഹൃദയങ്ങളെ കീഴടക്കി.
സൗന്ദര്യം
പ്രണയത്തിനായി കൂടുതല്‍ ആകര്‍ഷകമായി.
സ്‌നേഹിക്കുന്നവനുവേണ്ടി എത്രമാത്രം
കഷ്ടപ്പെടുന്നുണ്ടെന്ന് മനുഷ്യരധികമറിയുന്നില്ല.

നാല്പത് പക്വതയുടെ പ്രായമാണ്്.
കഠിനാധ്വാനത്തിന്റെയും കലഹത്തിന്റെയും
യാത്രയുടെയും പ്രവാസത്തിന്റെയും സങ്കല്പങ്ങള്‍
സാക്ഷാത്കരിക്കാനായി സഹിക്കാവുന്ന
ദൂരം പിന്നിട്ടുപോന്നു; അര്‍ഹതയും സമ്പാദ്യവുമായി.
അന്ന് വലിയതെല്ലാം നഷ്ടപ്പെട്ടിരുന്നു

അരനൂറ്റാണ്ട് കഴിഞ്ഞു
ഒരു ഫാന്റം കഥ പോലെ, രാക്കിനാവ് പോലെ
ജീവിതത്തിന്റെ വസന്തകാലം
വേനലും ശരത്തും
ശൈത്യവുമായി.

ഇന്ന് നമുക്ക് അത്തരം ദ്രുതഗതിയിലുള്ള പിന്തുടര്‍ച്ച
ഉണ്ടാവുന്നില്ല, എങ്കിലും
ആ കാലങ്ങളിലെല്ലാം നാം ജീവിച്ചിരുന്നു

സഹോദരാ
ജീവിതം അകന്നു പോകുകയാണ്.
അവസാനം വളരെ ദൂരെയാകുന്നില്ല
അതിനാല്‍ വാര്‍ദ്ധക്യത്തിന്റെ ഭാരവും
വിധിയുടെ ഇച്ഛയും സ്വീകരിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…