ബോധം
പുതിയ,
ഈ പ്രണയത്തിനുള്ളില്‍ ഒളിഞ്ഞിരുന്ന്
മരിക്കുക.
നിന്റെ വഴിതുടങ്ങുന്നത്
മറ്റേ അറ്റത്ത് നിന്നാണ്.
ആകാശമാവുക.
പൂര്‍ണ്ണശക്തിയാല്‍
തടവറ തകര്‍ത്ത്
രക്ഷപ്പെടുക.
നിറങ്ങളിലേക്ക്,
പെട്ടെന്ന് പിറന്നുവീണ,
അന്ധനായിരുന്ന ഒരാളെപ്പോലെ
ആഹ്ലാദത്താല്‍ നടക്കുക; ഇപ്പോള്‍ത്തന്നെ.
നിന്നെ,
കാര്‍മേഘങ്ങള്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു.
അവ ഇല്ലാതായി.
ഇനിയിപ്പോള്‍,
അഹന്തയറ്റ് ശാന്തനാവുക.
നീ മരിച്ചുവെന്നതിന്റെ,
തീര്‍ച്ചയുള്ള തെളിവാണ് അടക്കം.
ഇപ്പോഴിതാ, ഒച്ചയൊന്നുമില്ലാതെ പൂര്‍ണ്ണചന്ദ്രന്‍ വെളിപ്പെട്ടു തുടങ്ങിയിരിക്കുന്നു.
*മരണം ഇവിടെ അഹന്തയുടെ നാശമാണ്(ഫന)
ലഹരി
ചിലപ്പോള്‍ പൂര്‍ണമായും ഞാന്‍-
സൗഹൃദമെന്താണെന്ന് മറന്നുപോവുന്നു.
ബോധരഹിതനായി
ഭ്രാന്തനായ്
എല്ലായിടത്തും ഞാനരുളുകയാണ്.
എന്റെ കഥ,
പല രീതിയിലും പറയപ്പെട്ടിട്ടുണ്ട്.
പ്രേമകാവ്യമായ്
തമാശയായ്
യുദ്ധമായ്
വെറുമൊരു നേരമ്പോക്കായ്…
എങ്ങിനെ വിഭജിച്ചാലും
ചാക്രികമായേ അത് ചലിക്കൂ.
ഞാന്‍ പിന്തുടരുന്ന
അജ്ഞാത നിര്‍ദ്ദേശങ്ങള്‍
ഏതോ ആസൂത്രണത്തിന്റെ ഭാഗമാണോ.
കൂട്ടുകാരെ സൂക്ഷിക്കുക;
വെറുമൊരു ജിജ്ഞാസയാല്‍
എന്റെയടുത്ത് വരാന്‍ തുനിയണ്ട.
സഹതാപത്താല്‍
എന്നെത്തൊടുകയും വേണ്ട.