സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മറ്റാര്

ഷൗക്കത്ത്

………………………………………അകമേ തിമിർത്തു പെയ്യുന്ന മഴ പുറത്തേക്കൊഴുകാൻ വാക്കു തേടി അലയുമ്പോഴാണ് മൗനത്തെ കണ്ടു മുട്ടിയത്.

ഹൃദയത്തിന്റെ ഒരു മൂലയിൽ എല്ലാ ഭാവങ്ങളെയും ഉൾവഹിച്ചുള്ള ആ ഇരിപ്പുകണ്ടപ്പോഴോ അകം തണുത്തു. വാക്കു തേടിയ ബോധം മൗനത്തിന്റെ ചാരത്ത് ഇത്തിരിനേരമിരുന്നു.

മന്ദഹാസത്തിന് ഇത്രയും മാധുര്യമുണ്ടെന്ന് അതുവരെ അറിഞ്ഞതേയില്ല. മൗനം ഇത്ര ആഴത്തിൽ വാചാലമാകുമെന്നും അനുഭവിച്ചിരുന്നില്ല.

വിത്തു പൊട്ടി ആകാശത്തേക്ക് പടർന്നു പന്തലിച്ച് വളരുന്ന ആൽമരത്തിന്റെ മൗനത്തെ ശ്രദ്ധിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ആവിഷ്ക്കാരം കലപില കൂട്ടേണ്ടതില്ലെന്ന് ബോദ്ധ്യമായത്.

തിരിഞ്ഞു നടക്കുമ്പോൾ വാക്കു തേടിയ ധൃതി മൗനം തേടുന്ന മുനിയായി മാറിയിരുന്നു.

അതിനു ശേഷമാണ് ഹൃദ്യമായ വാക്കുകൾ ഹൃദയം പൊഴിച്ചു തുടങ്ങിയത്. അത്രയും അനായാസമായി പാടാനാകുമെന്ന് അകം പോലും അറിഞ്ഞിരുന്നില്ല.

അറിയാതെ പാടിപ്പോകുന്ന വാക്കിലാണ് മൗനം നൃത്തം ചെയ്യുന്നതെന്ന് പറഞ്ഞതാരാണ്? വാക്കല്ലാതെ മറ്റാര്!

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…