സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അവസാനത്തെ നിമിഷത്തിനും മുന്‍പ്

പ്രിയ ഉണ്ണികൃഷ്ണൻ

ഈയാണ്ടിലിനിയൊരു മഴയും

 പെയ്യില്ലെന്നിരിയ്ക്കേ  

വെയിൽ വേദന തിളയ്ക്കും 

കായൽ തഴുകുമുരുളൻ കല്ലുകൾ 

പോലടുത്തിരിക്കാം, കാടിരുളുന്നു


ദൂരങ്ങൾ പിന്നെയുമകലും,
വേനലുറയും കരിങ്കല്ലുകൾ 

സ്വകാര്യങ്ങളെ കേൾക്കും

 സന്ധ്യയുമഴിഞ്ഞുവീഴും,

മണൽപരപ്പിലോളങ്ങളുറങ്ങും

 രാവ് പിന്നെയുമലറും 

അത്രയേറെത്തവണ കരഞ്ഞുമുനിഞ്ഞൊരു 

നിഴൽ, ദൃഷ്ടിതിരിക്കാതുറ്റുനോക്കും

 മതിൽമൗനങ്ങൾ 

ജനലരികിൽ മരിച്ചെന്നപോലെ

 പലനിറങ്ങളിൽ വളപ്പൊട്ടുകൾ

 തീപടരും മരങ്ങൾക്കിടയിൽ

 വേരുതേടും പൂവുകൾ 

മഴപെയ്യുന്ന നേരം 
നനവാർന്നൊരു വേദനക്കാലം 

കാട്ടുനദി പോലൊഴുകും മിഴികൾ  


ഒടുവിലത്തെ പൂവൊരുക്കിവെയ്ക്കുക 
അതിൽവട്ടമിടുംശലഭത്തെയും

 നിലയില്ലാക്കയങ്ങളിൽ 

കുളിച്ചുനിവരുമൊരന്തിച്ചോപ്പിടറി 

നിൽക്കും വഴികളിൽ

 സംവത്സരങ്ങൾ, പിണങ്ങിയ മൊഴികളിൽ

 ആഴത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ടൊരു 

കുടിലൊരുക്കാം, ഹിമസാന്ദ്രമാകാം  

One Response

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…