സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഉറങ്ങാത്ത നിലവിളികൾ

വരയിലെഴുതിയ കവിത

– മുകുന്ദനുണ്ണി

മോഹനന്റെ രേഖാചിത്രങ്ങള്‍ ഒന്നിനേയും കുറിച്ചല്ല. സങ്കല്‍പ്പനങ്ങളുടെ സഹായമില്ലാതെ നേരിട്ട്‌ സംവേദനം ചെയ്യപ്പെടുന്നവയാണ്‌ അവ. ആ രേഖകളെ നോക്കുമ്പോള്‍ നാം അനുഭവിക്കുന്നത്‌ ആ രേഖകള്‍ നോക്കുന്ന ലോകത്തെയാണ്‌. നമ്മുടെ നോട്ടം രേഖകളുടെ ചക്രവാളങ്ങളോളം ചെല്ലണം, കാഴ്‌ച വാചാലമായിത്തുടങ്ങാന്‍. ചിത്രങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നോട്ടങ്ങളിലല്ല അവ തെളിയുക. പകരം മനുഷ്യരുടെ മുഖത്തു നോക്കുന്നതുപോലെ വേണം നോക്കാന്‍. അഭിസംബോധനയിലൂടെയാണ്‌ ഈ ചിത്രങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുക.
പ്‌ ഒരു സ്വപ്‌നത്തിനു പിന്നാലെ ഇറങ്ങിപ്പോയപ്പോള്‍ ക കാഴ്‌ചകളാണ്‌ ഇപ്പോഴും പറഞ്ഞു തീരാതിരിക്കുന്നത്‌. പഴംകഥയല്ല. പഴയ കാഴ്‌ചകളിലേയ്‌ക്കുള്ള പുതിയ നോട്ടങ്ങളുടെ കാഴ്‌ച. ഓരോ പുതിയ കാഴ്‌ചയിലും പഴയതിന്റെ ചുരുും വിടര്‍ന്നും നീുവരുന്ന മുഖങ്ങളു്‌, ഓരോ പഴയ കാഴ്‌ചയിലും കോര്‍ത്തുപിടിക്കുന്ന വിരലുകളുന്നെ്‌ പുതിയ വരകള്‍ തൊട്ടുകാണിക്കുന്നു.
കടലിലൂടെ കപ്പല്‍ കയറിപ്പോകുന്ന ശാഖകള്‍ അറ്റെങ്കിലും പൂവിട്ടു നില്‍ക്കുന്ന മരം, കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ കാഴ്‌ചയില്‍ കുമ്പിട്ട്‌ ചെടിക്കൂട്ടങ്ങള്‍, സുന്ദരിയുടെ ചേല കാറ്റില്‍ പറന്ന്‌ ആകാശംതൊടുമ്പോള്‍ ചേലയിലെ അലങ്കാരനാരുകള്‍ ദൂരെ ആകാശത്ത്‌ മരങ്ങളായ്‌ എഴുന്നേറ്റുനിന്ന്‌ കാറ്റുകൊള്ളുന്നു. വരകള്‍ വളഞ്ഞുപുളഞ്ഞ്‌ എല്ലാ രൂപങ്ങളിലൂടെയും കടന്നുപോയി അവസാനം ഒരു മുഖമാവാന്‍ ശ്രമിക്കുന്ന ദൃശ്യം, പ്രാവിനെ തഴുകുന്ന വനദേവതയുടെ നടുവില്‍ കുറുകെ ഒരു മനുഷ്യന്‍ കമഴ്‌ന്നുറങ്ങുന്നു.-എന്തിന്റേയും മധ്യേ കടന്നുപോകുന്ന, കുറുകെ വര്‍ത്തിക്കുന്ന ഭവാവസ്ഥയിലാണ്‌ മോഹനന്റെ രേഖാചിത്രങ്ങളുടെ കണ്ണ്‌ പതിയുന്നത്‌.
ഒരു വരയില്‍, കൈയ്യില്‍ പൂഴ്‌ത്തിയ മുഖത്ത്‌ വേറെ മുഖങ്ങളു്‌, അവയിലൊന്ന്‌ ഉറങ്ങുകയും മറ്റൊന്ന്‌ ധ്യാനിക്കുകയും, ധ്യാനവും അസ്വസ്ഥമായ ഏകാന്തതയും അതിര്‍വരമ്പില്ലാതെ നില്‍ക്കുന്നതും, മനുഷ്യര്‍ ചെടിയും കായുമായി നില്‍ക്കുന്ന പച്ചക്കറിപ്പന്തല്‍, ജലം മൂടിയ ഭൂമിയില്‍ അവശേഷിച്ച്‌ മൂന്നു തെങ്ങും രു മനുഷ്യരും; തെറ്റുകളും മനുഷ്യരും ഒരേ നിസ്സഹായാവസ്ഥയില്‍, വിടര്‍ന്ന മയില്‍പ്പീലികളില്‍ നിന്ന്‌ ഉയര്‍ത്തെഴുന്നേറ്റു പോകുന്ന ഒരു മനുഷ്യന്‍-യേശു ഉയര്‍ത്തെഴുന്നേറ്റു പോകുമ്പോള്‍ അത്‌ പൂന്തോട്ട സൂക്ഷിപ്പുകാരനാണെന്ന്‌ മറിയം തെറ്റിദ്ധരിച്ചതിനെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം. അതുപോലെ വരകള്‍ കു ശീലിച്ച സ്വപ്‌നങ്ങള്‍പോലെ ചില ചിത്രങ്ങള്‍.
യൂണിഫോമില്‍ ജീവിച്ചു ശീലിച്ച്‌ യൂണിഫോമായിമാറിയ കര്‍ത്തവ്യനിരതന്റെ, എല്ലാ സന്ദര്‍ഭങ്ങളിലേയ്‌ക്കും ഒരുപോലെ ചേരാന്‍ കഴിയുന്ന, മുഖം. മനുഷ്യന്‍ വേഷം കെട്ടുന്നത്‌ കോമാളിത്തമായോ എന്ന്‌ ചിത്രത്തിനുതന്നെ തോന്നുന്ന ചിത്രം. ഇതാ ഒരു മുഖം എന്ന്‌ മുഖംതന്നെ സ്വയം പ്രഖ്യാപിക്കുന്ന മുഖം. പൊട്ടിയൊലിച്ച ഇരുട്ടിന്റെ നിഴല്‍വെളിച്ചത്തില്‍ രൂപപ്പെടുന്ന സുന്ദരി. ഒരു കയ്യില്‍ ആകാശത്തു വളരുന്ന മൂന്നു ചെടികള്‍… മോഹനന്റെ രേഖാചിത്രങ്ങള്‍ സ്വപ്‌നം കാണുന്ന നന്മ മനുഷ്യരേക്കാള്‍ ചെടിയും പൂവും കാറ്റും മറ്റു ജീവവര്‍ഗ്ഗങ്ങളുമാണ്‌ വെളിപ്പെടുത്തുന്നത്‌.
ഈ ലോകത്തില്‍ ആയിരിക്കുന്നതിന്റെ നാടകങ്ങളെ നോക്കിനില്‍ക്കുകയാണ്‌ ചില ചിത്രങ്ങള്‍. വെറും ഉണ്മയുടെ ഭാവങ്ങളാണ്‌ പലതും. മനുഷ്യന്റെ അസ്‌തിത്വചിന്തയ്‌ക്കപ്പുറം വെറും ഉണ്മയുടെ ചമത്‌കാരരഹിതമായ കാഴ്‌ചകളാണ്‌ രേഖകള്‍ കാണുന്നത്‌. മനുഷ്യര്‍ വരുത്തിവെയ്‌ക്കുന്ന വിനകളെയും അവരുടെ ജീവിതത്തിന്റെ തിരുത്താനാവാത്ത അവശേഷിപ്പുകളെയും തിരിഞ്ഞു നോക്കിയിരിക്കുന്ന മനുഷ്യരും മൃഗങ്ങളും ചെടികളും കാറ്റും മഴയും ചിത്രങ്ങളില്‍ കാണാം.
കാഴ്‌ചയുടേയും മനസ്സിലാക്കലിന്റെയും ഒരു ലോകമു്‌ ഈ വരകളില്‍. ഓരോന്നിന്റെയും ഭവാവസ്ഥ വിസ്‌മരിക്കപ്പെടുംവിധം കഠിനമായ അടുപ്പമുള്ള രൂപങ്ങള്‍ വസിക്കുന്ന ലോകം.
പക്ഷെ വരകളിലൂടെ ആരാണ്‌ നോക്കുന്നത്‌? ആരേയും നോക്കാന്‍ ഏല്‍പ്പിച്ചിട്ടില്ല. കര്‍ത്യത്വത്തിന്റെ കള്ളി ഒഴിച്ചിട്ടിരിക്കുകയാണ്‌. ആര്‍ക്കും നോക്കാം. ചെടികള്‍ക്കും കാറ്റിനും പശുവിനും. രേഖകള്‍ക്കുപോലും.

മാനവികതയാല്‍ മൊഴിമാറ്റം ചെയ്യപ്പെട്ടവന്‍

– ടി.എന്‍ പ്രസാദ്‌ശേഖര്‍

മഴ നനഞ്ഞു തോര്‍ത്തിയ ഒരു പ്രഭാതം. അത്ര കടുത്തതല്ലാത്ത, സ്‌നേഹമുള്ള ഒരു സ്പര്‍ശം പോലെ ഇളം ചൂടുള്ള വെയില്‍. പുല്‌ക്കൊടികളുടെ തണുത്ത നേര്‍ത്ത ഉമ്മകള്‍ കാല്പാദങ്ങളില്‍.
മാനാഞ്ചിറ മൈതാനത്തിലൂടെ നടക്കുകയായിരുന്നു ഞങ്ങള്‍; സ്‌നേഹാക്ഷരങ്ങളാല്‍ ജീവിതത്തെ തെളിയിച്ചു തന്ന പി.എന്‍,ദാസ് എന്ന എന്റെ ദാസന്‍ മാഷ്, അടരുകളടരുകളായുള്ള ചിത്രലിപികളാല്‍, അടര്‍ത്തിയെടുക്കാനാവാത്ത സ്‌നേഹലിപികളാല്‍ എന്റെ ഹൃദയത്തിനോടടുത്തു നില്ക്കുന്ന മോഹനേട്ടന്‍ (ആര്‍ടിസ്റ്റ് വി.മോഹനന്‍) പിന്നെ, എഴുത്തിന്റെ ആദ്യ ചുവടുകള്‍ വയ്ക്കുമ്പോള്‍ത്തന്നെ എന്നെ മോഹിപ്പിച്ച ജാലക്കാരന്‍ കവി, ഓരോ പുലരിയിലും സ്വയം സ്ഫുടം ചെയ്തു ‘പുതുത്’ ആയി ഉദിക്കുന്ന മലയാള കവിതയിലെ സൂര്യ സാന്നിദ്ധ്യം കവി സച്ചിദാനന്ദന്‍; ഞാന്‍ സചേതനമായ ഒരൊഴുക്കിനൊപ്പമായിരുന്നു..

തലേന്ന് ഉച്ചക്ക് ദാസ് മാഷ് വിളിക്കുന്നു.’പ്രസാദ് ഒരു മൂന്നു മണിക്ക് കോഴിക്കോട് നളന്ദയില്‍ എത്തണം. സച്ചിദാനന്ദന്‍ വരുന്നുണ്ട്. മാനാഞ്ചിറയില്‍ സ്ഥാപിച്ച മോഹനേട്ടന്റെ ശില്‍പം കാണാനാഗ്രഹമുണ്ട്. ജയദേവന്‍ മാഷുമുണ്ടാകും.

നളന്ദയില്‍ എം.എന്‍.വിജയന്‍ മാഷുടെ അനുസ്മരണ സമ്മേളനം വൈകിയാണ് തുടങ്ങിയത്. സച്ചിമാഷിന്റെ പ്രസംഗം ദീര്‍ഘമായിരുന്നെങ്കിലും ഞാന്‍ മുന്‍പ് മാഷിന്റേതായി വായിച്ചതും കേട്ടതുമായ കാര്യങ്ങള്‍ തന്നെയായിരുന്നു..ഒരു അക്കാദമിക് പ്രസംഗം. പുതുതായൊന്നും തോന്നിയില്ലെങ്കിലും മാനവികതയുടെ നേര്‍ക്കുള്ള സ്‌നേഹപൂര്‍ണമായ ഒരൂന്നല്‍ പ്രസംഗത്തിലുടനീളം ഉണ്ടായിരുന്നു .ചടങ്ങ് കഴിയുമ്പോഴേക്കും രാത്രിയായി. എന്നിട്ടും ക്ഷീണമോ മുഷിപ്പോ കൂടാതെ മാഷ് ഞങ്ങളോട് സംസാരിച്ചു. നാളെ പതിനൊന്നു മണിക്ക് ഇവിടെ നിന്നും തിരിക്കേണ്ടതായുണ്ട്. എങ്കിലും രാവിലെ നേരത്തെ ശില്‍പം കാണാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്നും പറഞ്ഞു. അപ്പോഴേക്കും ചാനലുകള്‍, കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ ആളുകള്‍..എല്ലാറ്റിനോടും ചിരിച്ചു കൊണ്ടുള്ള സഹകരണം, സ്‌നേഹത്തിന്റെ തണുപ്പ്. സ്‌നേഹം നിറഞ്ഞൊരാളിലൂടെ ഒഴുകുന്നത് കൊണ്ടാകണം ആ കവിതകളും മഹത്തായ മാനവികതയുടെ ഊഷ്മളത വഹിക്കുന്നത്

പിറ്റേ ദിവസം മോഹനേട്ടന്റെ ശില്പത്തിനടുത്തുവരെ തിരക്കിട്ടുവന്ന സച്ചിമാഷ് അതിനടുത്തെത്തിയപ്പോള്‍ ഘടികാരത്തെ മറന്നു ശില്പത്തോടൊപ്പം കാണാത്ത ദൂരങ്ങളിലേക്ക് സഞ്ചരിക്കുന്നത് ഞാന്‍ കണ്ണിമ വെട്ടാതെ നോക്കി നിന്നു. തനിക്കു എത്രയോ പ്രിയപ്പെട്ട ഒരാളെപ്പോലെ ശില്പത്തോടൊത്തു നിന്നു. മനസ്സുനിറഞ്ഞു പറഞ്ഞു; ഈ ശില്പം ഈയൊരു കോര്‍ണറില്‍ ഒതുങ്ങേണ്ട ഒന്നല്ല. വിശാലമായ ഒരു കാഴ്ച ആവശ്യപ്പെടുന്നുണ്ടിത്. അതപ്പോള്‍ ഞാനും ദാസ് മാഷും ഏറ്റു പറഞ്ഞിരുന്നോ.. എന്തോ എനിക്കുറപ്പില്ല. അപ്പോള്‍ മോഹനേട്ടന്‍ ഹൃദയം കൊണ്ട് ചിരിക്കുന്നുണ്ടായിരുന്നു.

കേരളീയ സാമൂഹിക സാംസ്‌കാരിക കാവ്യ പരിസരങ്ങളില്‍ തങ്ങളുടെ പ്രതിഭയാല്‍ ഇവര്‍ മൂന്നു പേരും എത്രയേറെ സ്വാധീനിച്ചിട്ടുണ്ട്. തീ പോലെ പടരുകയും പുഴ പോലെ നവീകരിക്കപ്പെടുകയും ചെയ്യുന്ന ആ ത്രിവേണീ സംഗമത്തില്‍ ഞാന്‍ നനഞ്ഞു നനഞ്ഞു നിന്നു.
തിരിച്ചു നടക്കുമ്പോള്‍ ഞങ്ങള്‍ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. എങ്കിലും ഞങ്ങള്‍ പരസ്പരം നിറഞ്ഞു കൊണ്ടിരുന്നു..

മനുഷ്യജീവിതത്തെ പുതിയ കണ്ണുകൊണ്ട് കാണുന്നു

– പി. എന്‍. ദാസ്

നഗ്‌നരും ക്രുദ്ധരും ക്ഷുഭിതരുമായവര്‍, ഫ്രാന്‍സ്ഫാനന്റെ ഭാഷയില്‍ ‘റെച്ചഡ് ഓഫ് ദി എര്‍ത്ത്’ അവരുടെ ഒച്ച ലോകത്തെ കേള്‍പ്പിക്കാന്‍ തുടങ്ങിയ ഒരു കാലത്തിന്റെ മങ്ങിയ വെളിച്ചത്തിലാണ് മോഹനന്‍ വരയാരംഭിച്ചത്. മോഹനന്റെ എഴുപതുകളിലെ ചിത്രങ്ങള്‍ ദുഃസ്വപ്നങ്ങള്‍ നിറഞ്ഞ രാത്രിയുടേതായിരുന്നു. അധികാര വ്യവസ്ഥയും ആധികാരികതയുടെ രൂപങ്ങളും ചേര്‍ന്ന് മനുഷ്യന്റെ ജീവിതത്തെ ഭയം കൊണ്ടും ഇരുട്ടുകൊണ്ടും മൂടിയതിനെ
വരയുകയായിരുന്നു മോഹനന്‍.

ഇരുട്ടില്‍ പുകപിടിച്ചു കത്തുന്ന വിളക്ക് എഴുപതുകളിലും എണ്‍പതുകളിലും തൊണ്ണൂറുകളിലും ഉള്ള ചിത്രങ്ങളില്‍ ഒരുപോലെ ആവര്‍ത്തിച്ചു വരുന്നത് ഇതാ, ഇന്നും… ദുര്‍ഭരണത്തെ, മനുഷ്യകുലത്തിന്റെ അപരിഹാര്യമായ ദുരന്ത ദുര്‍വിധിയെ, പരിഹാരവുമായി ആരും വരാനില്ലാതായിത്തീര്‍ന്ന ഒരു കാലത്തിന്റെ മുന്നിലും പിന്നിലുമുള്ള തമസ്സിനെ മോഹനനെപോലെ വരഞ്ഞ ചിത്രകാരന്മാര്‍ കേരളത്തില്‍ കുറവാണ്. എഴുപതുകളിലെ മോഹനന്റെ ചിത്രങ്ങളിലൊന്നും ജീവിതത്തിന്റെ ആര്‍ദ്രതലങ്ങള്‍, ചിരിതൂകുന്ന മനുഷ്യന്റെ മുഖം, വെളിച്ചം, ഒരു പച്ചില, പ്രശാന്തരവ്യോമം, സ്വാസ്ഥ്യത്തോടെ പറക്കുന്ന പക്ഷികള്‍ ഒന്നും കാണാനാവില്ല. മൃഗരൂപങ്ങളും ദുഃസ്വപ്നങ്ങളുടെ പേടിപ്പിക്കുന്ന അന്തരീക്ഷവും ഹിംസയുടെ, ദയാരാഹിത്യത്തിന്റെ വേതാള ഭാവങ്ങളും പീഢാസഹനത്തിന്റെ നിസ്സഹായവും മൂകവുമാക്കപ്പെട്ട നിലവിളികളും കോടിപ്പോയ മുഖങ്ങളും അപ്രസന്നമായ നിറങ്ങളും വരയുമ്പോള്‍ മോഹനന്‍ മനുഷ്യരാശിയുടെ മുഴുവന്‍ ഭയങ്ങളും അതിജീവനത്തിന്റെ അസാധ്യതകളും വരയുകയായിരുന്നു.

മോഹനന്റെ ചിത്രങ്ങളില്‍ മൂന്നു ഘട്ടങ്ങളുള്ളതായി കാണാം. കൂരിരുളില്‍ വെളിച്ചത്തെ തേടാതിരിക്കുന്ന ഒന്നാം ഘട്ടം. വിളക്കുകള്‍ക്കു താഴെ ഇരുട്ടു കണ്ടെത്തുന്ന രണ്ടാം ഘട്ടം, മുന്നാം ഘട്ടത്തില്‍ പാരിസ്ഥിതിക വിവേകത്തിന്റെ ഉള്‍കാഴ്ചയുടെ വെളിച്ചം തന്നില്‍ നിന്നുതന്നെ പരക്കുന്നത്.

മനുഷ്യരാശിയുടെ സംഘര്‍ഷം, കോപം, ഹിംസ, വെറുപ്പ്, സംശയം എന്നിവയെ കമ്പോസ്റ്റാക്കി അവയെ സമാധാനമായി, വിമോചനമായി, ആനന്ദമായി മാറ്റാന്‍ നമുക്ക് സാധിക്കുമെന്ന് സെന്‍ബുദ്ധ ദര്‍ശനത്തില്‍ പറയുന്നുണ്ട്. മോഹനന്റെ മൂന്നാം ഘട്ടത്തിലെ ചിത്രങ്ങളില്‍ മനുഷ്യരാശി ഇന്നുവരെ അനുഭവിച്ച അസമത്വവും ആസ്വാതന്ത്ര്യവും ഇരുട്ടും യാതനയുമൊക്കെ, അതിന്റെ വിപരീതോര്‍ജ്ജമാകെ ഉപയോഗിച്ചുകൊണ്ട് ജീവിതത്തിന്റെ പ്രകാശം, പച്ച, മൈത്രി, വിസ്തൃതി ചിത്രണം ചെയ്യുമ്പോള്‍ മോഹനന്‍ മനുഷ്യജീവിതത്തെ പുതിയൊരു കണ്ണുകൊണ്ട് കാണുകയാണ്.

എനിയ്ക്കാ പാച്ചിലയിൽ ഒന്നുകൂടി തൊടണം

– ഹാഫിസ് മുഹമ്മദ്

ചിത്രരചന ഒരലങ്കാരപ്പണിയല്ലെന്ന് തിരിച്ചറിഞ്ഞ കലാകാരനാണ് മോഹനൻ. യഥാർത്ഥ കലാ രചന കാലത്തോട് സംവദിക്കുന്ന രാഷ്ട്രീയപ്രവർത്തനമാണെന്നും മോഹനനറിയാം. അതുകൊണ്ടാണ് ചിത്രങ്ങൾ ആത്മബന്ധമുള്ള വിളനിലങ്ങളിലെ ഖനനമാകുന്നത്.

ഏതോ പൗരാണികതയുടെ ആലേഖനം വി. മോഹനൻ ചിത്രരചനയിലൂടെ നടത്തുന്നു. ഒരു ജനതയുടെ അബോധമനസ്സ് പുരാവൃത്തങ്ങളിലെന്നപോലെ വരകളിലും വർണങ്ങളിലും തെളിയുന്നു. സംസ്കൃതിയുടെ ഈ പുരാതന സ്വഭാവമാണ് വി. മോഹനന്റെ ചിത്രങ്ങളെ സവിശേഷമായ ഒരനുഭവമാക്കുന്നത്. രേഖ ഭൂതകാലത്തിലേക്കുള്ള പ്രവാഹമായി മാറുകയും, എതിർദിശയിലേക്കുള്ള സഞ്ചാരം രേഖകളിലൂടെ ഒരു നവലോകമായി പരിണാമം കൊള്ളുകയും ചെയ്യുന്നു. വി. മോഹനന്റെ ചിത്രങ്ങൾ ‘എനിയ്ക്കാ പാച്ചിലയിൽ ഒന്നുകൂടി തൊടണം’ എന്ന ഗ്രന്ഥമായി ആസ്വാദക സമക്ഷം എത്തിയിരിക്കുന്നു. ചിത്രങ്ങൾ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് അപൂർവ്വമാണെന്നിരിക്കെ സവിശേഷതകളുടെ ചിത്രലോകം ഒരു കൊച്ചു സമ്പാദ്യമായി മാറുന്നു.
ഓയിൽ, വാട്ടർ, ക്രയോൺ തുടങ്ങിയ മീഡിയകളിൽ പന്ത്രണ്ട് വർണ്ണചിത്രങ്ങളും നൂറ്റമ്പതോളം വരുന്ന രേഖാചിത്രങ്ങളും പി. എൻ. ദാസ്, കെ. ജി. ശങ്കരപ്പിള്ള, സി. എസ്. വെങ്കിടേശ്വരൻ, കെ. സച്ചിദാനന്ദൻ എന്നിവരുടെ കുറിപ്പുകളും മോഹനന്റെ തന്നെ ചിത്രങ്ങളിലേക്കുള്ള ഒരു ആമുഖക്കുറിയും ഈ കൃതിയിലുണ്ട്. വരയ്ക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന് തിരിച്ചറിഞ്ഞ ഒരു കലാകാരന്റെ ആത്മാവിഷ്കാരം ഈ പച്ചിലയിൽ സ്വരൂപിച്ചിരിക്കുന്നു. രാഷ്ട്രീയമായ അവബോധത്തിന്റെ തീവ്രതയാൽ ചിത്രരചന ഒരലങ്കാരപ്പണിയല്ലെന്ന് തിരിച്ചറിഞ്ഞ കലാകാരനാണ് മോഹനൻ. യഥാർത്ഥ കലാരചന കാലത്തോട് സംവദിക്കുന്ന രാഷ്ട്രീയപ്രവർത്തനമാണെന്നും മോഹനനറിയാം. അതുകൊണ്ടാണ് ചിത്രങ്ങൾ ആത്മബന്ധമുള്ള വിളഭൂമിയിലെ ഖനനമാകുന്നത്.
മോഹനന്റെ ചിത്രകാലത്തെ മൂന്ന് ഘട്ടങ്ങളായി ആത്മസുഹൃത്തുകൂടിയായ പി. എൻ. ദാസ് വേർതിരിക്കുന്നു. ‘ കൂരിരുൾ വെളിച്ചത്തെ തേടാതിരിക്കുന്ന ഒന്നാം ഘട്ടം. വിളക്കുകൾക്കുതാഴെ ഇരുട്ടു കണ്ടെത്തുന്ന രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിൽ പാരിസ്ഥിതിക വിവേകത്തിന് വെളിച്ചം തന്നിൽ നിന്നുതന്നെ പരക്കുന്നത്.’
എഴുപതുകളുടെ ക്ഷുഭിത നാളുകളിൽ നിന്നാരംഭിച്ച് ഹരിത രാഷ്ട്രീയത്തിന്റെ കാലംവരെയെത്തി നിൽക്കുന്ന ഒരന്തർദ്ദേശീയ മനസ്സിന്റെ പരിണാമം തന്നെയാണ് മോഹനന്റെ ചിത്രരചനയിലും കാണാനാവുന്നത്. ചെറുരൂപങ്ങളിൽ നിന്ന് അനന്തമായ ഒന്നിലേക്കുള്ള സഞ്ചാരം. തീവ്രവാദ രാഷ്ട്രീയ വൃത്തത്തെ സെൻപ്രപഞ്ചവുമായി സംയോജിപ്പിക്കുന്ന രാസവിദ്യയാണ് വി. മോഹനന്റെ ചിത്രങ്ങളെ ഏറെ സമ്പുഷ്ടമാക്കുന്നതും.

THE STRUGGLES AND SQUIGGLES OF BECOMING

– C.S. VENKITESWARAN

Pained, distorted faces, swarming color masses, rising lines, broad brush strokes, layers of figures and forms that stretch and fill the space… It is as if Mohanan’s images are always in the making, always in a state of becoming. Everything hers is in a flux as if they are either yet- to-be or refusing-to-be. Yetto- be in the sense that these images portray several formless force fields struggling to come into being, take shape, hold together, there is a constant movement within frames from lines to forms, colors to patterns, blotches to figures, inorganic mass to organic shapes…Refusing-to-be in the sense that many of the figures are also rebellions against what is, and a yearning towards what ought to be or should be…

A deep ethical angst runs through these figures, animating their color schemes and figurations. Hence the pained faces and gaping eyes that stare at us from the oppressive chaos that engulf them, agonising on the weight of the world. Hence the burning cities, traumatized bodies, silenced voices, entangled states of mind, looming like the dark horizons that are already upon us.. But there are also gentle yet defiant signs of hope, love and resurgence in these works – sometimes of spindly lines sprouting tender leaves, bodies that engulf each other, greens that calm the fiery reds, the sundry figures that invite us to hold on, reflect and care…

Mohanan has been a chronicler of despair of our times, his work always pulsating with the angst of the world, which is growing more and more bleak, insular, intolerant and monolithic. Fired by ethical vigil, they agonise and appeal, remember and remind, push and pull our conscience. As John Berger says, ‘..the powerful fear art, whatever its form, when it does this, and that amongst the people such art sometimes runs like a rumour and a legend because it makes sense of what life’s brutalities cannot, a sense that unites us, for it is inseparable from a just at last. Art, when it functions like this, becomes a meeting place of the invisible, the irreducible, the enduring, guts and honour’

 

"എവിടെയാണ്, ഏതപായത്തിന്റെ വായിലാണ്, നമ്മുടെ ഇരിപ്പെന്നറിയായ്കയാണ് നമുക്ക് ശാന്തി, ത്യപ്തി, ഗര്‍വ്, ദുശ്ശാസനം, ചിരി. എന്നാല്‍, മറിച്ച്, നമ്മുടെ ഇരിപ്പ് പാതാളത്തിന്റെ മട്ടുപ്പാവിലാണ് എന്ന കണിശമായ കാലപ്രകാശനമാണ് മോഹനന്റെ ചിത്രങ്ങളുടെ അശാന്ത പ്രബുദ്ധത"

“ഉപബോധത്തില്‍നിന്ന് ഉപബോധത്തിലേയ്ക്ക് വിനിമയം ചെയ്യപ്പെടുന്ന നിശബ്ദ സന്ദേശങ്ങളായാണ് മോഹനന്റെ ചിത്രങ്ങള്‍ എനിക്കനുഭവപ്പെട്ടത്. കവിതയില്‍ ഞാന്‍ വാഗ്വീകരിക്കാന്‍ ശ്രമിച്ച യുഗപീഡനങ്ങളുടെ തീവ്രത ഈ ഭാവചിത്രകാരന്റെ ചായക്കൂട്ടുകളില്‍ ഞാന്‍ വീണ്ടുമറിയുന്നു. ഈ ക്യാന്‍വാസുകളുടെ ഉള്‍ത്തലം വിസ്മൃതിയില്‍ നിന്ന് സ്മരണയിലേക്കും ശൂന്യതയില്‍ നിന്ന് ആകാരത്തിലേയ്ക്കും നുരഞ്ഞുപൊന്തുന്ന പീഡകരൂപങ്ങളുടെ ഒരധോലോകമായി എനിക്കനുഭവപ്പെടുന്നു”

“മോഹനന്നു ലോകം വരകള്‍കൊണ്ടുണ്ടായതാണ് പാട്ടുകാര്‍ക്ക് സ്വരങ്ങള്‍ പോലെ. ഒരു വേനല്‍ക്കാട്ടിലൂടെയെന്നോണം ഞാനിതു നോക്കി പോകുന്നു.”

One Response

  1. മോഹനന്റെ ചിത്രങ്ങളിലൂടെയുളള യാത്ര ഒരു അനുഭവമായി മനസ്സിൽ നിറയുന്നു…

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…