സാഹിത്യവും സംഗീതവും പരസ്പര പൂരകങ്ങളായും അല്ലാതെയും തഴച്ചുവളരുന്ന മേഖലയായി മാറിയിരിക്കുകയാണ്. സംഗീതത്തെ പല എഴുത്തുകാരും സമൂഹത്തിലെ എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ ഒരു ശക്തിയായും മാധ്യമമായും കണക്കാക്കുന്നു. സാമൂഹികവും, വംശീയവും, വൈകാരികവും, ലൈംഗികവും സ്വേച്ഛാധിപത്യപവുമായ ഏത് അടിച്ചമര്‍ത്തലുകളും, സംഗീതത്തിലൂടെ, മനുഷ്യരാശിയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അര്‍ത്ഥങ്ങളെ ആകര്‍ഷകമായ ഘടകങ്ങളാക്കി മറികടക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ മുന്നിട്ട് നില്‍ക്കുന്ന സംഗീതത്തിലെ ഒരു ശാഖയാണ് ‘ജാസ്സ് ‘.
ജാസ്സ് വിവരണങ്ങള്‍ സംഗീതത്തിലും, പിന്നീട് സാഹിത്യത്തിലും തനതായ ഒരു സ്ഥാനം കൈയ്യടക്കിയിട്ടുണ്ട്. ജാസ്സ് സാഹിത്യം പോരാട്ടങ്ങളേയും, വേദനയേയും, മറച്ചുവെക്കാത്ത രീതിയില്‍ സംസാരിക്കുന്നു. ഇവ വെളുത്ത ലോകക്രമത്തില്‍ നിലകൊണ്ട കറുപ്പിന്റെ ധാരണയെ വെല്ലുവിളിച്ചു. ജാസ്സ് വിവരണങ്ങളുടെ ശക്തമായ ആഖ്യാനം ആഫ്രോ-അമേരിക്കക്കാരുടെ മാനസികാവസ്ഥയില്‍ പണ്ടു മുതല്‍ക്കേ ശേഖരിക്കപ്പെട്ടിരുന്ന വികാരങ്ങളുടെ പൊട്ടിത്തെറിയാണ്. അവ സംഗീതത്തിലും, സാഹിത്യത്തിലും ഒരു പ്രകടനത്തെ കണ്ടെത്തുകയും, വേദനയെ കുറിച്ച് സംസാരിക്കാനാകാത്ത വിധത്തില്‍ സംസാരിക്കപ്പെടുകയും ചെയ്യുന്നു. കീഴ്‌പ്പെടുത്തല്‍ സൃഷ്ടിപരമായ കഴിവുകളിലേക്കു നയിക്കുന്നു എന്നതിന് തെളിവാണ് ജാസ്സിന്റെ ജനനം. അമേരിക്കന്‍ സാഹിത്യത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണവും ബഹുമുഖവുമായ രൂപങ്ങളില്‍ ഒന്നാണ് ആഫ്രോ – അമേരിക്കന്‍ സമൂഹത്തിന്റെ യഥാര്‍ത്ഥ സൃഷ്ടിയായ ജാസ്സ്.
ജാസ്സിന്റെ ജനനം ന്യൂ ഓര്‍ലിയന്‍സിലാണ്. അടിമകള്‍ക്ക് അതിജീവിക്കാന്‍ ഒരു കലാരൂപം ആവശ്യമാണ്. അടിമകളില്‍ ഭൂരിഭാഗവും കരീബിയന്‍, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. അഭ്യന്തര യുദ്ധത്തിനുശേഷം മാത്രമാണ് അടിമകള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ജാസ്സ് എന്ന വാക്ക് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് യഥാര്‍ത്ഥത്തില്‍ ആര്‍ക്കും അറിയില്ല. ന്യൂ ഓര്‍ലിയാന്‍സിലെ വേശ്യകള്‍ മുല്ലപ്പൂ കൊണ്ട് നിര്‍മ്മിച്ച സുഗന്ധദ്രവ്യങ്ങള്‍ ധരിച്ചിരുന്നു എന്നും, ഏറ്റവും മികച്ച സംഗീതം ന്യൂ ഓര്‍ലിയന്‍സിലെ അവരുടെ വീടുകളില്‍ നിന്നാണെന്നും പറയപ്പെടുന്നു. ജാസ്സ് സംഗീതം വികാരത്തിന്റെ വിസ്‌ഫോടനമായിരുന്നു, സംഗീതത്തിലൂടെയും, എഴുത്തിലൂടെയും, വികാരത്തിന്റെ പൊട്ടിത്തെറി. കറുപ്പിന്റെ ശബ്ദങ്ങള്‍ കേള്‍ക്കുകയും, ആഘോഷിക്കപ്പെടുകയും, പ്രശംസിക്കപ്പെടുകയും, ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു. ഒരു പരമ്പരാഗത സംഗീതരീതിയെ പിന്തുടരാതെ യൂറോപ്യന്‍, ആഫ്രിക്കന്‍ സംഗീത രീതികളുടെ സംയോജനമായിരുന്നു ജാസ്സ്. അവ വെള്ളക്കാര്‍ക്ക് വിനോദത്തിന്റെ ഉറവിടമായി. ആളുകളുടെ ജീവിതത്തില്‍ ഭരിക്കരുതെന്ന് ജാസ്സ് സംഗീതം വെള്ളക്കാരെ പഠിപ്പിച്ചു.
ഹാര്‍ലെം നവോത്ഥാനത്തെ ‘പുതിയ നീഗ്രോ പ്രസ്ഥാനം’ എന്നാണ് വിളിച്ചിരുന്നത്. സംഗീതം, നാടകം, വിഷ്യല്‍ ആര്‍ട്‌സ് എന്നിവ സ്വീകരിച്ച ആഫ്രോ-അമേരിക്കന്‍ സംസ്‌കാരത്തിന്റെ കാലഘട്ടമായിരുന്നു അത്. പ്രസ്ഥാനം വെളുത്ത സ്റ്റീരിയോടൈപ്പുകളേയും അവരുടെ വംശീയ വിശ്വാസങ്ങളേയും തകര്‍ത്തു. അതിനാല്‍ ആഫ്രിക്കന്‍ – അമേരിക്കന്‍ സമൂഹത്തിന്റെ സാംസ്‌കാരീക ഉണര്‍വ്വിന് ജാസ്സ് നിര്‍ണ്ണായക പങ്ക് വഹിച്ചു. ഹാര്‍ലെം പ്രസ്ഥാനം ആഫ്രോ അമേരിക്കക്കാരെ അവരുടെ ഗ്രാമീണ സജ്ജീകരണത്തില്‍ നിന്ന് നഗര സ്ഥലത്തേക്ക് വന്‍തോതില്‍ കൂടിയേറുന്നതിലേക്ക് നയിച്ചു. ഈ പ്രസ്ഥാനം വംശത്തിന്റെ അഭിമാനം കൊണ്ടുവരികയും ചെയ്തു.
ആഫ്രിക്കന്‍ – അമേരിക്കക്കാര്‍ ഉപയോഗിച്ച പ്രധാന ഉപകരണം താളവാദ്യ ഉപകരണമാണ്. അതായത് സ്‌ക്രാപ്പ് ചെയ്യുകയോ കുലുക്കുകയോ ചെയ്തുകൊണ്ട് ശബ്ദം നല്‍ക്കുന്ന ഏറ്റവും പഴയ ഉപകരണം. ഈ ഉപകരണം എല്ലായ്‌പ്പോഴും മനുഷ്യരുടെ ശബ്ദമായിരുന്നു. പെര്‍ക്കുഷന്‍ എന്ന വാക്ക് ഡ്രമ്മിംഗ് അടിക്കുക, സ്റ്റിക്കിംഗ്, എഡിറ്റിംഗ്, ബാസ് ബീറ്റ്, തമ്പിംഗ്, എന്നിവയെ സൂചിപ്പിക്കുന്നു. മറുവശത്ത് യൂറോപ്യന്‍ പിച്ചള പിയാനോയും, വുഡ് വിന്റുകളും ഉപയോഗിച്ചു. ഈ ഉപകരണങ്ങള്‍ ആദ്യത്തെ സംഗീത ഉപകരണമായി നരവംശ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു.
വലയ്ഡ സ്‌നോ ഒരു ജാസ്സ് ഗായികയായിരുന്നു. അവര്‍ പിന്നീട് ജൂനിയര്‍ ലൂയിസ് എന്ന് നാമകരണം ചെയ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും മികച്ച ജാസ്സ് പ്രകടനം നടത്തുന്നയാളായി വലയ്ഡയെ ലൂയി ആംസ്‌ട്രോംഗ് കണക്കാക്കുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ അവള്‍ ഒരു പ്രൊഫഷണല്‍ ജാസ്സ് ഗായികയാകുകയും, കാഹളത്തിന്റെ നിറമുള്ള രാജ്ഞി എന്ന് പരാമര്‍ശിക്കപ്പെടുകയും ചെയ്തു.
ജാസ്സ് സംഗീതത്തിലെ സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായ ലൂയിസ് ആംസ്‌ട്രോംഗ്, ജാസ്സ് കാഹളക്കാരനും ഗായകനുമായിരുന്നു. അദ്ദേഹത്തിന്റെ ചര്‍മ്മത്തിന്റെ നിറം അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ദ്വിതിയതയായി വെള്ളക്കാര്‍ കണക്കാക്കി, ലോകമെമ്പാടും അദ്ദേഹത്തെ ജനപ്രിയനാക്കുകയും ചെയ്തു.
What Did I Do To Be So എന്ന സംഗീതത്തില്‍ അദ്ദേഹം ഇങ്ങിനെ കുറിക്കുകയുണ്ടായി :
‘ഇതെങ്ങിനെ അവസാനിക്കും,
ഒരു സുഹൃത്തിനെ പോലും ലഭിച്ചിട്ടില്ല
എന്റെ ഒരേയൊരു പാപം, എന്റെ ചര്‍മ്മമാണ്
ഞാനെന്തു ചെയ്തു …. ഇങ്ങിനെ കറുത്ത് നീലിക്കുവാന്‍’
പിന്നീട് ലൂയിസ് ആംസ്‌ട്രോഗ് ലോകമെമ്പാടും ജാസ്സ് അവതരിപ്പിക്കുന്ന സാംസ്‌കാരിക അംബാസഡറായി മാറി. ശൈലി, മനോഭാവം എന്നിവയിലൂടെ ജാസ്സ് യുവതലമുറയെ സ്വാധീനിച്ചു. ലൈംഗികതയുമായും, മാരിജുവാന, ഹെറോയിന്‍ തുടങ്ങിയ മയക്കുമരുന്നുകളുമായുള്ള ബന്ധത്തെ ബൂര്‍ഷ്വാ ക്ലാസ് പിന്നീട് ഇഷ്ടപ്പെട്ടില്ല. ജാസ്സിനോടുള്ള ആഫ്രോ-അമേരിക്കന്‍ പ്രതികരണത്തിന് സമ്മിശ്ര പ്രതികരണമുണ്ടായി. അവരില്‍ ചിലര്‍ ജാസ്സിനെ താഴ്ന്ന ക്ലാസ്സുകാരാക്കി.
ജാസ്സ് കവിതയുടെ ആദ്യകാല പുതുമയും ഹാര്‍ലെം നവോത്ഥാനത്തിന്റെ കേന്ദ്ര കവിയുമായ ലാംഗ്സ്റ്റണ്‍ ഹ്യൂസിന്റെ കവിതകളില്‍ ജാസ്സിന്റെ പ്രതിഫലനം നമുക്ക് കാണാം. ആശയവിനിമയത്തിന്റെ ഒരു രൂപമെന്ന നിലയില്‍ വിവിധ താളങ്ങള്‍, രൂപം, ശബ്ദങ്ങള്‍, എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ജാസ്സ് കവിതകള്‍. ജാസ്സ് വിഭാഗത്തില്‍ ഹ്യൂസിന്റെ സംഭാവന വളരെ വലുതാണ്. തന്റെ കവിതകളിലൂടെ അദ്ദേഹം ആഫ്രിക്കന്‍ – അമേരിക്കന്‍ സംസ്‌കാരം ആഘോഷിച്ചു. ജാസ്സ് സംഗീതത്തെ തന്റെ കവിതകളിലൂടെ ഉപയോഗിച്ച ആദ്യത്തെ ആഫ്രിക്കന്‍ – അമേരിക്കന്‍ എഴുത്തുകാരന്‍ ആയതിനാല്‍ ഹ്യൂസിനെ ജാസ്സ് കവിതയുടെ സ്ഥാപകന്‍ എന്ന് വിളിക്കാറുണ്ട്.
അമേരിക്കന്‍ സമൂഹത്തിലെ വംശീയ വിവേചനത്തെ ഹ്യൂസ് കവിത ചോദ്യം ചെയ്തു. വംശീയ പ്രശ്‌നങ്ങളില്‍ നിന്ന് പുറത്ത് വരാന്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് തുല്ല്യ അവകാശങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. ഹാര്‍ലെം നവോത്ഥാനം, സംഗീതം, മതം, വംശത്തിന്റെ രാഷ്ട്രീയം എന്നിവയെ കുറിച്ച് സംസാരിക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍, ക്രിയാത്മകതയുടെ ആഘോഷമായിരുന്നു ആഫ്രിക്കന്‍ – അമേരിക്കന്‍ നവോത്ഥാനം.
ടോണി മോറിസണ്‍ എഴുതിയ ‘Jazz ‘ നുo സമാനമായ ഹാര്‍ലെം ക്രമീകരണമുണ്ട്. കറുത്ത സംഗീത സംസ്‌കാരത്തിന്റെ വികാസം ഇത് കാണിക്കുന്നു. നീഗ്രോസിന്റെ ചരിത്രത്തേയും ഭൂതകാല ആഘാതങ്ങളെയും ചിത്രീകരിക്കുന്ന ഒരു രൂപകമായി ജാസ്സ് എന്ന പദം നോവലില്‍ ഉപയോഗിക്കുന്നു. നോവലിലെ സംഗീതവും ജാസ്സും ആഫ്രിക്കന്‍ പൈതൃകവും അമേരിക്കന്‍ പാരമ്പര്യവും സമന്വയിക്കുന്നു. കോള്‍ പ്രതികരണം, സ്വിംഗ്, ഇംപ്രൂവൈസേഷന്‍, പോളിറിഥം, ശക്തമായ വ്യക്തിത്വം, ശക്തമായ ശേഖരം എന്നിവ പോലുള്ള ജാസ്സിന്റെ രൂപം ഉപയോഗിക്കുന്ന ഫിക്ഷന്‍, മോറിസണ്‍ എഴുതി. ഈ കലാരൂപത്തിലൂടെ ആളുകള്‍ മികച്ച രീതിയില്‍ കാണാനും സ്വയം ദൃശ്യമാക്കാനും ശ്രമിച്ച ഒരു സ്വയം കണ്ടെത്തലായിരുന്നു അത്.
ജാസ്സിന്റെ സ്വാധീനം ഫിലിപ്പ് ലാര്‍ക്കിന്റെ കവിതകളിലും കാണാം. 1961 മുതല്‍ 1971 വരെ ഒരു ദശകത്തോളം ജാസ്സ് നിരൂപകന്‍ കൂടിയായിരുന്നു ലാര്‍ക്കിന്‍.
ജാസ്സ് സംഗീതമില്ലാതെ ലാംഗ്സ്റ്റണ്‍ ഹ്യൂസ്, ടോണി മോറിസണ്‍, നഥാനിയേല്‍ മാക്കി, ഓഗസ്റ്റ് വില്‍സണ്‍ എന്നിവരെ പോലെയുള്ള എഴുത്തുകാരെ നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. റാല്‍ഫിന്റെ നോവല്‍ ‘Invisible Man ‘, ജാസ്സ്, നാടോടി കഥകള്‍ എന്നിവ ചിത്രീകരിക്കുന്നു. തന്റെ ദൃശ്യപരത കാണിക്കുന്നതിനായി എല്ലിസണ്‍ സ്വന്തം കറുപ്പ് ഐഡന്റിറ്റി കൊത്തിവെച്ചിട്ടുണ്ട്, കൂടാതെ അമേരിക്കന്‍ ജീവിതത്തെ ആഫ്രോ – അമേരിക്കക്കാര്‍ എങ്ങനെ സ്വാധീനിച്ചെന്നും കാണിക്കുന്നു. വംശത്തേയും സ്വതത്തേയും കുറിച്ചുള്ള തന്റെ രചനകളിലൂടെ അതിന്റെ കളങ്കപ്പെട്ട പ്രതിച്ഛായ പുന:സ്ഥാപിക്കുന്നതിനും അമേരിക്കന്‍ സമൂഹത്തില്‍ അവരുടെ വ്യതിരിക്തമായ സംസ്‌കാരത്തിലൂടെ കറുപ്പ് ദൃശ്യമാക്കുന്നതിനുമുള്ള മനുഷ്യന്റെ തിരയലിലൂടെ ആദ്യശ്യനായ മനുഷ്യന്‍ വായനക്കാരുടെ കാഴ്ച്ചപ്പാട് മാറ്റി. ജാസ്സ് സംഗീതത്തില്‍ നല്‍ക്കുന്ന മൂല്യം ഉപരിപ്ലവമായ ഘടനയെ മറികടക്കുന്നു.
നോവലിസ്റ്റും, ചെറുകഥാകൃത്തുമായ എഫ്. സ്‌കോട്ട് ഫിറ്റ്‌സ്‌ജെറാള്‍ഡ്, 1920-കളുടെ ആരംഭത്തെ ‘ജാസ്സ് യുഗം’ എന്ന് പരിഗണിക്കുകയും, നാമകരണം ചെയ്യുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി ജാസ്സ് യഥാര്‍ത്ഥ പുരോഗതി കൈവരിച്ച കാലഘട്ടമാണ്.
അമേരിക്കന്‍ സാഹിത്യത്തെയും ജാസ്സ് സ്വധീനിച്ചിട്ടുണ്ട്. ജാസ്സ് ഒരിക്കലും പരമ്പരാഗത രീതി പിന്തുടര്‍ന്നില്ല. കൗമാരക്കാര്‍ക്കിടയില്‍ ഇത് ജനപ്രിയമായി. പാര്‍ട്ടികള്‍ അമേരിക്കന്‍ ജീവിതത്തിന്റെ ഒരു പൊതു ഭാഗമായതിനാല്‍, സംഗീതം പാര്‍ട്ടികള്‍ക്ക് നിറമേകി. കാലക്രമേണ വെള്ളക്കാര്‍ ഇവ ആസ്വദിക്കുകയും ക്രമേണ ഈ പുതിയ സംഗീതത്തിലേക്ക് ചായുകയും ചെയ്തു. ആഫ്രിക്കന്‍ – അമേരിക്കക്കാരുടെ അഭിവൃദ്ധി പ്രാപിക്കുന്ന സംസ്‌കാരങ്ങളില്‍ താല്‍പര്യം പ്രകടിപ്പിച്ച വെള്ളക്കാരില്‍ നിന്ന് ജാസ്സിന് അംഗീകാരം ലഭിക്കുകയും ചെയ്തു.
‘ജാസ്സ് സാഹിത്യം ആഫ്രിക്കന്‍ അനുഭവത്തെ ഒരു വെളുത്ത ലോകക്രമത്തില്‍ വിവരിക്കുക, പോരാട്ടം, വിജയം, കറുപ്പിനെക്കുറിച്ചുളള നിഷേധാത്മക ധാരണയെ നിരാകരിക്കുന്ന ഒരു നീഗ്രോ ഐഡന്റിറ്റിയുടെ രൂപീകരണം എന്നിവ പറയുന്നു.
അമേരിക്കന്‍ ഐക്യനാടുകളില്‍ നൃത്ത സംഗീതത്തിന്റെ ഏകരൂപമായിരുന്നു ജാസ്സ്. സംഗീതത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ജീവിതത്തിന്റെ യഥാര്‍ത്ഥ സന്തോഷവും സത്തയും നേടാന്‍ കഴിയും. സംഗീതം മനസ്സിന് ചിറകും അതില്‍ തന്നെ മികച്ച രോഗശാന്തി ഘടകവും നല്‍കുന്നു. ഏത് പ്രദേശത്ത് നിന്നാണ് നിങ്ങള്‍ സംഗീതം ഉള്‍ക്കൊള്ളുന്നത് എന്നത് എല്ലായ്‌പ്പോഴും ഒരു സാര്‍വത്രിക പ്രതിഭാസമാണ്. സംഗീതം എല്ലാവരാലും ആരാധിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്നു. ഏകാന്തതയുടെ ഏറ്റവും വലിയ കൂട്ടുകാരനും സംഗീതം തന്നെ. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന സംഗീതം സന്തോഷത്തിന്റെ പര്യായമാണ്.മെലഡി, ട്യൂണ്‍, യോജിപ്പും, ഘടനയും സമന്വയവും എല്ലാമാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സംഗീതം മോഹത്തിന്റെ കേന്ദ്രവുമാകുന്നു. സമൂഹത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ സംഗീതം സാഹിത്യവുമാകുന്നു.