സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സംഗീതത്തിന് വയസ്സാവില്ല.

ശ്രദ്ധ സി ലതീഷ്

ശൈശവ ജീവിതത്തിന്റെ സൂക്ഷ്മതകളിലേക്ക് വളരുന്ന ഒരു ഭാഷയാണ് ഷാഹുൽ ഹമീദ് രചന നിർവഹിച്ച് റാസാ റസാഖ് ചിട്ടപ്പെടുത്തിയ ‘നീ എറിഞ്ഞ കല്ല്’ എന്ന് തുടങ്ങുന്ന പാട്ടിന്റെ പ്രത്യേകത. ഇതിൽ കവിതയും പാട്ടും ഒരു കടങ്കഥ പോലെ കൗതുകം ജനിപ്പിക്കുന്നു. വരികൾ നമ്മുടെ മാപ്പിള പാട്ടിന്റെ സംഗീത സൗഭഗത്തിലേക്ക് കൂടി ചെന്നെത്തുന്നവയാണ്. ഗസലിന്റെ രാഗവും ശീലും ഒന്നിച്ചുവരുമ്പോൾ വാക്കുകൾക്ക് കിട്ടുന്ന മുറുക്കവും ഒതുക്കവും ആസ്വാദക മനസിനെ തരളിതമാക്കുന്നു. സങ്കല്പങ്ങൾ അതിരില്ലാത്ത ഭാവനകളിലേക്ക് പോവുകയും കുഞ്ഞു മനസിന്റെ വികാരമണ്ഡലങ്ങളെ ആവിഷ്കരിക്കുകയുമാണ് ചെയ്യുന്നത്.

എറിഞ്ഞ കല്ല് മാനത്തമ്പിളി മാമനെ മുറിച്ച് തോട്ടുവരമ്പിൽ വീഴ്ത്തിയതായി പറയുന്നത് കള്ളമല്ലേ? എന്ന ചോദ്യം ശ്രദ്ധിക്കുക. തുടർന്നു അനുപല്ലവിയിൽ താഴെ മരച്ചോട്ടിൽ ഇരുത്തിയതിനുശേഷം ഇലകൂട്ടിൽ നിറഞ്ഞ ഉറുമ്പിനെ എറിഞ്ഞ് തലയിൽ വീഴ്ത്തിയതും ഉറുമ്പിനെ കൊണ്ട് കടിപ്പിച്ചതും പ്രിയതമനോ പ്രിയതമയോ മറന്നില്ലെന്ന് പറയുന്നത് ഒരു കാമുകന്റെയോ കാമുകിയുടെയോ ഓർമയുടെ മധുര വികാരങ്ങളാണ്. വേദനിച്ചതും വേദനിപ്പിച്ചതും പിന്നീടുള്ള ജീവിതത്തിന്റെ തുടർച്ചയായി മാറി.

ഗസലിന്റെ ചരണത്തിൽ അത്തിമരക്കൊമ്പിൽ കെട്ടിയ ഹൃദയം മറന്നെന്ന് പറഞ്ഞ് മനസിന്റെ പാതി എടുത്തത് തിരിച്ചു തന്നില്ലാ.. എന്നോർമിപ്പിക്കുമ്പോൾ നേരത്തെ പറഞ്ഞതുപോലെ വിശകലനത്തിനപ്പുറം അയഥാർഥ്യത്തെ യാഥാർഥ്യമാണെന്ന് തോന്നിപ്പിക്കുന്ന ഒരു ഇമേജ് സൃഷ്ടിക്കുകയാണ്.

പ്രണയിക്ക് നഷ്ടപ്പെടുന്ന മനസ്സ് ഇവിടെ അവിവേകമല്ല, വിവേകമാണ്. സ്നേഹം മോഷ്ടിക്കപ്പെടുകയും തിരിച്ചുകിട്ടാത്ത വിധത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് മാറ്റപ്പെടുമ്പോഴും നഷ്ടമുണ്ടാകുന്നില്ലെന്ന ശുഭചിന്ത കൂടി കരുപ്പിടിക്കുന്നു. കാവ്യാംശവും സങ്കല്പവും കൂടിക്കുഴഞ്ഞ് തെളിയുന്ന ഈ വരികൾ ഈ അടുത്തകാലത്ത്‌ മലയാളി കേട്ടതിൽ സുന്ദരവും ഗൃഹാതുരത്വവും ഉള്ളതാവുന്നു. റാസാറസാക്കും ഇമ്ത്യാസ് ബീഗവും മകളും കൂടിച്ചേർന്ന് പാടുന്ന ഗസൽ ആനന്ദധായകവും അനുഭൂതി പ്രധാനവുമാകുന്നു.

സംഗീതം ശബ്ദനിയന്ത്രണത്തിന്റെ അപൂർവതകൊണ്ട് ഇമ്പമുള്ളതാവുന്നത് ഇവിടെ കാണാം. കുഞ്ഞിന്റെ ശബ്ദത്തിന് അനുകൂലമായ ഉച്ചസ്ഥായിയും കീഴ്സ്ഥായിയും പ്രത്യേകം ശ്രദ്ധിക്കുക. കുട്ടി അനായാസം ആ വരികളുടെ സാന്ദ്രതയിലേക്ക് വരുന്നു. കുഞ്ഞിന്റെ ചിരിയും കൗതുകവും താളബോധവുമെല്ലാം ഇഴചേർന്ന് പരിലസിക്കുമ്പോൾ തന്നെ ഉമ്മയും ബാപ്പയും അനുപല്ലവിയും ചരണവുമാവുന്നു. താളമാണ് സംഗീതം സംഗീതത്തിന് പ്രായഭേദമോ, പ്രായമോ പ്രശ്നമാവില്ല. ബീഗവും ഭർത്താവും കുഞ്ഞും അത് തെളിയിക്കുകയാണ്. സംഗീതത്തിന് വയസാവില്ല. ഇന്ന് നാലു മില്യൺ കാണികൾ ഇതറിയുന്നു എന്നത് അതിനു തെളിവാണ്.

4 Responses

  1. സംഗീതം പോലെ ഹൃദ്യ മായ ഭാഷ
    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ആരാധന

തനിക്കായാളോട് ആദ്യമൊക്കെ നീരസമായിരിന്നു . പിന്നീട് വെറുപ്പായി മാറി. പതിയെ പതിയെ അതൊരു ശത്രുതയായി മാറി. കാരണം അയാളുടെ ഉയര്‍ച്ചയായിരുന്നു. തനിക്കു എത്തിപിടികാന്‍പോലും പറ്റാത്ത ഉയരത്തിലായിരുന്നു…

ഡഫോഡിൽസ്

വില്ല്യം വേഡ്സ് വെർത്തിൻ്റെ ഡഫോഡിൽസ് എന്ന കവിത മനസ്സിലുണ്ടാക്കിയ ഓളങ്ങളും ആകർഷണങ്ങളും തെല്ലൊന്നുമായിരുന്നില്ല.ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ അതെന്നെ മദിച്ചു.2022 സെപ്റ്റംബർ 23ന് ഫ്ലൈറ്റ് ഇറങ്ങി, എയർപോർട്ടിൽ നിന്ന്…

ഒരു നാടോടിക്കഥ

എന്റെ പേര് പത്മ ഞങ്ങളുടെ വീട്ടിന് മുൻവശത്തുകൂടി ഒഴുകുന്ന നദിയുടെ പേരാണ് എനിക്കിട്ടത്. ഒരു വിശേഷദിവസം അച്ഛന്റെ അതിഥി കളായി വന്ന മൂന്ന് യുവാക്കളിൽ സുന്ദരനും…