മൊഴിമാറ്റം: മനു
മുല്ലാ നസ്രുദ്ദീൻ ഒരു കമ്മ്യൂണിസ്റ്റായെന്ന് കേട്ട് ഒരാൾ
അദ്ദേഹത്തെ കാണാൻ ചെന്നു .
“ ഒരു കമ്മ്യൂണിസ്റ്റ് എന്നാൽ എന്തെന്ന് താങ്കൾക്കറിയുമോ?
നിങ്ങളൾക്ക് രണ്ട് കാറുണ്ടെങ്കിൽ അതിലൊന്ന് കാറില്ലാത്തവന് കൊടുക്കണം.
മന സ്സിലായോ ?
‘ ഇത് കേട്ട് മൂല്ല മൊഴിഞ്ഞു.“സൂക്ഷ്മമായും ശരി.”
“നിങ്ങൾക്ക് രണ്ട് വീടുകൾ ഉണ്ടെങ്കിൽ ഒന്ന് വീടില്ലാത്തവന് കൊടുക്കണം.”
മുല്ല മൊഴിഞ്ഞു. “കൃത്യമായും ശരി.
“ നിങ്ങൾക്ക് രണ്ടുലക്ഷം രൂപയുണ്ടെങ്കിൽ ഒരു ലക്ഷം രൂപ
ഒന്നുമില്ലാത്തവന് കൊടുക്കണം. നിങ്ങളത് പങ്കിടണം.
മുല്ല പറഞ്ഞു. “പൂർണ്ണമായും ഞാൻ യോജിക്കുന്നു.
ഇതാണ് യഥാർത്ഥ കമ്മ്യൂണിസം.
വന്നയാൾ തെല്ലിട നിർത്തി, സ്വകാര്യമായി പറഞ്ഞു .
‘നിങ്ങൾക്ക് രണ്ട് കോഴികൾ ഉണ്ടെങ്കിൽ ഒന്നിനെ
ഒരു കോഴി പോലും ഇല്ലാത്തവന് നിങ്ങൾ കൊടുത്തേ പറ്റൂ.
മുല്ല മൊഴിഞ്ഞു. “ഒരിക്കലും ഒരിക്കലും ഇല്ല. ഇതൊരിക്കലും സംഭവിക്കില്ല.”
വന്നയാൾ ചോദിച്ചു. “നിങ്ങൾ പെട്ടെന്ന് മാറിയതെന്താണ് ?”
മുല്ല പറഞ്ഞു.“ ഞാൻ മാറിയിട്ടില്ല. എന്തെന്നാൽ എനിക്ക് രണ്ട് കോഴികളുണ്ട്..
എനിക്ക് കാറുകൾ ഇല്ല
കാറുകളോ വീടുകളോ പങ്കിടുന്ന കാര്യത്തിലാണെങ്കിൽ അത് ഞാൻ ചെയ്യാം,
എനിക്കില്ലാത്തവയെച്ചൊല്ലി എനിക്ക് ഭയമില്ല.
പക്ഷേ എനിക്ക് രണ്ട് കോഴികൾ ഉണ്ട് . ഞാനവ ആർക്കും കൊടുക്കില്ല !