സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

കരിമാടിക്കുട്ടൻ

അഞ്ജു സജിത്ത്

                                       

” അറ്റൻഷൻ ഗ്രോസറി സെക്ഷൻ മിസ്സ് ശാരിക കൗണ്ടർ നമ്പർ മൂന്നിലേക്ക് എത്തിച്ചേരുക.”

 തൻ്റെ  വൈലറ്റ് മേൽ കുപ്പായത്തിൻ്റെ  ബട്ടൺസുകൾ എടുത്തു ഇടുന്നതിനിടെ തിടുക്കപ്പെട്ട് ശാരിക അനൗൺസ്മെന്റ് ശ്രദ്ധിച്ചു. രണ്ടാമതൊരു വിളി വരും മുൻപേ അങ്ങോട്ടു പോയില്ലെങ്കിൽ പിന്നെ രഹസ്യമായ ശാസന ഊണ് നേരത്ത്  ചെവിയടപ്പിക്കും. ഇരുവശത്തെയും പലചരക്കു ഷെൽഫുകൾക്കിടയിലൂടെ മിനുമിനുത്ത ടൈൽസിൽ തെന്നിമാറുന്ന ട്രോളികൾ തള്ളിമാറ്റി അവൾ വേഗത്തിൽ കൗണ്ടറിലേക്ക് നടന്നു. അതിനിടയിലൊരു മഹാഗണി നിറം മുടിക്കാരി അവളെ പിടിച്ചുനിർത്തി.

 “ഇതൊന്ന് എടുത്തു തരാമോ?”

 ഇല്ലെന്ന് പറയാൻ പറ്റില്ലല്ലോ,അതല്ലേ തൻ്റെ ജോലി അവൾ നെടുവീർപ്പിട്ടു കൊണ്ട് സ്റ്റോർറൂമിലേക്ക് പോയി. ഇരു പടികളുള്ള ലാഡർ കൊണ്ടുവന്ന്  മുകളിലത്തെ ഷെൽഫിൽ ഇരിക്കുന്ന ഹോർലിക്സ് പാക്കറ്റ് അവർക്ക് എടുത്തു കൊടുത്തു. ഇനി വന്നിട്ട് ആകാം ലാഡർ തിരികെ എടുത്തു വയ്ക്കുന്നത്. അവൾ അത് ഉപേക്ഷിച്ച് കൗണ്ടറിലേക്ക് നീങ്ങി.

 കൗണ്ടറിലെ ശ്രീധരൻ സാർ അൽപ്പം കടുപ്പത്തിൽ മുഖം കറുപ്പിച്ചു പറഞ്ഞു. “സാധനങ്ങളുടെ ഒപ്പമുള്ള ഫ്രീ ഐറ്റം അരികിൽ തന്നെ വയ്ക്കണമെന്ന് എത്ര പറഞ്ഞിരിക്കുന്നു? ഇതാ ഇവർക്ക് സോപ്പിൻ്റെ  ഒപ്പം കൊടുക്കേണ്ട പേന കിട്ടിയിട്ടില്ല കൊടുക്കൂ. “തിരികെ വന്ന് അത്  എടുത്തു കൊടുക്കും വരെ മഹാഗണി മുടിക്കാരിയുടെ ട്രോളി പല നിരകളിലായി അങ്ങിങ്ങു അലയുന്നുണ്ടായിരുന്നു. എന്തൊരു  അഴകാണവർക്ക്? വലിയ വീട്ടിലെ പെണ്ണുങ്ങളുടെ മുടിയിൽ നിറങ്ങൾ ഇട്ടാൽ കാണാൻ നല്ല അഴകാണ്. കറിക്ക് ഉപയോഗിക്കാനാകാത്തിടത്തോളം കാറിയതുകൊണ്ട് മാത്രം  വെളിച്ചെണ്ണ അല്പം പുരട്ടിയ തൻ്റെ  കയറു പിരിയൻ മുടിയിൽ അവളൊന്നു ഒഴിഞ്ഞു. ചുരിദാറിനു മുകളിലെ മേൽ കുപ്പായത്തിൻ്റെ  പോക്കറ്റിൽ നിന്നും നോക്കിയ ഫോണിൻ്റെ ഒരു അക്കത്തിൽ ഒന്നു ഞെക്കി. അതിൽ വെളിച്ചം തെളിഞ്ഞു. മണി പത്തായിരിക്കുന്നു.

   എല്ലാമാസവും ആദ്യവാരം രാവിലെ പത്തുമണിക്ക് പലചരക്കു സെക്ഷനിലെ തീർന്ന പരിപ്പും ഉപ്പും മുളകും പാക്കറ്റുകൾ ഷെൽഫിൽ നിറയ്ക്കുന്നത് എൻ്റെ   ജോലിയാണ്. കടയിൽ ഇന്ന് തിരക്ക് കുറവാണ്.ശാരിക പരിപ്പ് പാക്കറ്റുകൾ നിറച്ച ട്രോളി പരമാവധി ശക്തിയോടെ തള്ളി. ഷെൽഫിനരികിലെത്തി നിർത്തിയപ്പോൾ ട്രോളി ഒന്ന് കുലുങ്ങി ചിരിച്ചത് പോലെ. അവൾ ഒന്ന് കണ്ണോടിച്ചു.ആ മഹാഗണി മുടി കാരിയുടെ പെർഫ്യൂം വാസന ഏസിയുടെ ശീതളിമയിൽ അപ്പോഴും അവിടെ തങ്ങി നിന്നിരുന്നു.

 ഷെൽഫിലെ പരിപ്പ് പാക്കറ്റുകളുടെ അവൾ സ്കൂൾ കുട്ടികളെ പോലെ അച്ചടക്കത്തോടെ വരി നിർത്താൻ തുടങ്ങിയപ്പോൾ അവയൊന്നും പിണങ്ങി മറിഞ്ഞുവീണു. അതിനിടയിൽ നിന്നും തിളങ്ങുന്ന വലിയ സ്ക്രീൻ മൊബൈൽഫോൺ ഒന്ന് അനങ്ങി എങ്കിലും കൂസലില്ലാതെ ഷെൽഫിൽ പതുങ്ങിയിരുന്നു. ശാരിക ഉള്ളിൽ ചിരിച്ചു. താൻ ഹോർലിക്സ് പാക്കറ്റ് എടുത്തു കൊടുക്കുമ്പോൾ മഹാഗണി മുടികാരിയുടെ കയ്യിൽ കിടന്നു ആ കരുമാടിക്കുട്ടൻ ഒന്ന് വിറച്ച്താണ്.

 മകൾ സനുഷ എത്രകാലമായി പറയുന്നു ഇതുപോലെ ഒരെണ്ണം വാങ്ങി തരണമെന്ന് ലോൺ അടവ് കഴിഞ്ഞ ഇതൊക്കെ ഇനി എന്നാണാവോ?

 ശാരിക ഫോൺ ഷെൽഫിലെ ഒഴിഞ്ഞ കോണിലേക്ക് നീക്കിവെച്ച പരിപ്പ് കവറുകളിൽ അടക്കം പഠിപ്പിച്ചു. ഇത് റീഫിൽ ചെയ്ത മടങ്ങുമ്പോൾ കൗണ്ടറിൽ ഏൽപ്പിക്കാം. അപ്പോഴേക്കും ഉടമസ്ഥ മടങ്ങിവരും .അവൾ മുളകും ഉപ്പും പാക്കറ്റുകൾക്ക് അച്ചടക്കം പഠിപ്പിക്കും വരെയും അത് അനങ്ങാതെ അവളെ  നോക്കി അവിടെ ഇരുന്നു.  ഓരോ ചിന്തകൾ മനസ്സിലൂടെ കടന്നു പോകുമ്പോഴും നോട്ടം അവസാനിക്കുന്നത് ആ കറുത്ത തിളങ്ങുന്ന സ്ക്രീനിലേക്ക് ആണ്. ഇവിടെ സിസിടിവി കേട് ആയിട്ട് ഒരാഴ്ചയായി അത് നേരെ ആകണമെങ്കിൽ ഉണ്ടായേക്കാവുന്ന ചിലവ് ഓർത്ത് വരുന്നവരെ ബോധിപ്പിക്കാൻ ആയിട്ട് എന്നവണ്ണം ഒരു അലങ്കാര വസ്തുവായി അത് അവിടെ നിലകൊണ്ടു.

 അവസാനത്തെ നോട്ടം പായിച്ചതിൽ തീരുമാനത്തിൻ്റെ    നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. അവളാ ഫോൺ വയലറ്റ് ഓവർകോട്ട് പോക്കറ്റിലിട്ട് ഇടം വലം നോക്കാതെ ബാത്റൂംലക്ഷ്യമിട്ട് നടന്നു. ഭയം ഉള്ളിൽ ഉറയും പോലെ ആരെങ്കിലും തന്നെ പിന്നിൽ നിന്നും ഒന്നു വിളിച്ചാൽ തീരാവുന്നതേയുള്ളൂ എല്ലാം.

 അവൾ കുളിമുറിയിൽ കയറി ആ ഫോൺ സ്വിച്ച് അമർത്തി. പാറ്റേൺലോക്ക് ഇട്ടിരിക്കുകയാണ്. സാരമില്ല. അവൾ  സിം ഊരിമാറ്റി ഫോണിനെ കുടുംബമറ്റവനാക്കി. ചവറ്റുകുട്ടയിൽ പാടുകൾ അവളെ നോക്കി പല്ലിളിച്ചു. വേണ്ട ഉപേക്ഷിക്കേണ്ട അവൾ സിം മറ്റൊരു പോക്കറ്റിലിട്ടു റൂമിലേക്ക് നടന്നു. അവിടേക്ക്ധൃതിപ്പെട്ട് പ്രവേശിക്കുന്നത് കണ്ട് പത്മ ചോദിച്ചു.

 എന്താ പാഡ്  മറന്നോ നിന്നോട് എത്ര തവണ പറയുന്നു കപ്പ് ഉപയോഗിച്ചു ശീലിക്കാൻ.

 മറുപടി നൽകാതെ ശാരിക തൻ്റെ  ഹാൻഡ്ബാഗ് ചുവരിലെ ആണിയിൽ നിന്നും അടർത്തിമാറ്റി. പത്മജയെ മറച്ചുകൊണ്ട് പാഡ് എടുത്തു മടങ്ങുന്നത് പോലെ അഭിനയിച്ചു. മൊബൈലും സിമ്മും ബാഗിന് അകത്തു തുറന്നിട്ടു കൊണ്ട് നടന്നു നീങ്ങി.

 സന്ധ്യാ ആകുന്നതുവരെ ശ്രദ്ധ കൗണ്ടറിലേക്ക് തന്നെയായിരുന്നു. ആ മഹാഗണി ചുവപ്പ് അവിടെ എങ്ങാനും പ്രത്യക്ഷപ്പെടുന്നു ഉണ്ടോ എന്ന് കണ്ണുകൾ കൊപ്പം മനസ്സും പരതി.ഒരുപക്ഷേ ഇത് അവൾ മനപ്പൂർവ്വം ഉപേക്ഷിച്ചത് ആയിരിക്കുമോ? അകാരണമായ ദുഷ്ചിന്തകൾ ഉള്ളിൽ പിടഞ്ഞു കള്ളം മെനഞ്ഞെടുക്കുന്ന പേരക്കുട്ടികൾ ആണത്രേ സംശയങ്ങൾ.

 ഇരുൾ വീണിരിക്കുന്നു ഓട്ടോക്കാരൻ ജോയ്സി കടയ്ക്ക് മുന്നിൽ ഹോണടിച്ച് കലമ്പി. ശ്രീധരന് അസ്വസ്ഥനാക്കി. രാത്രിയല്ലേ പെണ്ണുങ്ങൾ ഒറ്റക്ക് പോകേണ്ട എന്ന് കരുതി ശ്രീധരേട്ടൻ ഏർപ്പാടാക്കിയത് ഈ വണ്ടി. പത്മ അടക്കം ഞങ്ങൾ മൂന്നു പേരുണ്ട് ഒരേ വഴിക്ക്. “ചിരിച്ചു ചതിക്കല്ലേടി മുത്തേ” എന്ന് ആ ഓട്ടോക്ക്  പിന്നിലെ എഴുത്താണ് എന്നെ എപ്പോഴും ചോദിപ്പിക്കാറുള്ളത് ശാരിക അത് നോക്കാതെ അമർഷം കടിച്ചമർത്തി അകത്തേക്ക് പ്രവേശിച്ച അരികിൽ ചേർന്നിരുന്നു. വീടെത്തും വരെ ഉള്ള അവളുടെ നിശബ്ദത പത്മയെ ആകുലപ്പെടുത്തി.

 ഗോപി ഇന്നും മദ്യപിക്കാനുള്ള കാരണം കണ്ടെത്തിയിട്ട് ഉണ്ടാകും. വീട്ടുകാർ അന്വേഷിച്ച് ജാതക പൊരുത്തം ഒപ്പിച്ച പ്രേം ഏട്ടന് വിവാഹം ചെയ്യുമ്പോൾ വർഷം അഞ്ചിന് ഉള്ളിൽ ഒരു അപകടത്തിൽ അയാൾ മരിക്കും എന്ന് ആരും കരുതിയതല്ല. പിന്നെ ഒരു കൈ കുഞ്ഞ്. അതും പെണ്ണ്! ഇവളെയും കൊണ്ട് എത്രനാൾ ഒറ്റയ്ക്ക് പോരാടുമെന്ന് കുടുംബക്കാർ ഭയപ്പെടുത്തി. അപ്പോഴാണ് വിഭാര്യനായ ഗോപിയുടെ ആലോചനയ്ക്ക് സമ്മതം മൂളിയത്. നീണ്ട പത്ത് വർഷങ്ങൾ പിന്നെയും പിന്നിട്ടിരിക്കുന്നു. ശാരിക  ബാഗ് ആണിയിൽ തൂക്കി  വസ്ത്രങ്ങൾ മാറ്റുന്നതിനിടെ ഇതെല്ലാം ഒരുവട്ടം മനസ്സിൽ മിന്നി മാഞ്ഞു.

 പാതിചാരിയ വാതിലിലൂടെ സനുഷയുടെ മുറിയിൽ വെളിച്ചം കാണാം. പഠിക്കുകയാണ് ശല്യപ്പെടുത്തേണ്ട. ശല്യങ്ങൾ അശ്ലീല പാട്ടുകളായി പുറത്ത് ഇരമ്പുന്നു ഉണ്ടല്ലോ. 14 വയസ് കഴിഞ്ഞിരിക്കുന്നു എൻ്റെ  മകൾക്ക് എത്ര വേഗമാണ് കാലം സഞ്ചരിക്കുന്നത്.

 ഉള്ളിൽ എവിടെയോ ആ കരുമാടിക്കുട്ടൻ തിളക്കം തികട്ടിവന്നു. വയറിൻ്റെ ഒരു പുളിരസം നാവിൽ ഉറഞ്ഞു. അവൾ ആണിയിൽ തൂങ്ങിയാടുന്ന ഹാൻഡ് ബാഗിനെ മുൻ സിമ്മിലേക്ക് ഒന്ന് വിരലമർത്തി. ഉണ്ട് അവിടെ തന്നെ ഉണ്ട്. നാളെ അനീഷിൻ്റെ  മൊബൈൽ കട വരെ ഒന്നു പോകാം കിട്ടുന്ന കാശു വാങ്ങി ഇത് അവനെ കൊടുക്കാം. നാളെ ലീവ് ആണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട് കടയിൽ. സനുഷയുടെ മുറിയിൽ നിന്നും കേട്ട ജോമട്രി ബോക്സ് താഴെവീണ് ശബ്ദമുള്ള ഒന്ന് പിടിച്ചു.  ഓടിക്കിതച്ച് പാതിചാരി മുറിയുടെ വാതിൽ തള്ളിത്തുറന്ന് അപ്പോൾ ഗോപി അവളുടെ മേശക്കരികിൽ നിന്ന് തന്നെ നോക്കി ഇറങ്ങിപ്പോയി. സനുഷ മുടി വാരികെട്ടി ശബ്ദമടക്കി മേശമേൽ മുഖംമറച്ച് കിടന്നു. ഞങ്ങൾക്കിടയിലെ ഈ നിശബ്ദതയ്ക്കു മുഖം മറക്കലും നാല് കൊല്ലത്തെ ദൈർഘ്യമുണ്ട്. അവളുടെ ചുരിദാർൻ്റെ സൈഡ് സ്ലിറ്റ് നീളംകൂടിയ കീറലി ലൂടെ അരക്കെട്ട് വളഞ്ഞൊടിഞ്ഞു പുച്ഛിച്ചു. നിശബ്ദമായി സഹിക്കുന്ന വേദനകളുടെ പാഴിടങ്ങളായി കുടുംബം മാറുമ്പോൾ നിസ്സഹായയായി അടുക്കള കോണിൽ വിതുമ്പുന്ന എത്രയോ അമ്മ ഹൃദയങ്ങളിലെ ലോകം പുറന്തള്ളി മാംസള ശരീരിണിയുടെ സ്വർണ വലയത്തിൽ മയങ്ങുന്നു.

 ശാരിക അമർഷം  മടക്കിക്കൊണ്ട് ഇക്കഴിഞ്ഞ വർഷങ്ങളിലെ ഗോപിയുടെ പെരുമാറ്റ വൈകല്യത്തെ കുറിച്ച് ഓർത്തു. രണ്ടാം ഭർത്താവ് എന്നാൽ സ്നേഹനിധിയായ അച്ഛൻ കൂടിയാണെന്ന് നാട്ടുകാരെ പഠിപ്പിച്ച ഉത്തമൻ. ആ ഉത്തമൻ്റെ  മറുപുറം സനുഷ വളർന്നപ്പോൾ തൻ്റെ  കിടപ്പുമുറിയിൽ നിന്ന് അവളുടെ ഇതിലേക്കുള്ള പാലായനത്തിൽ പലതവണ ബോധ്യപ്പെട്ടതാണ്. ഭീഷണിയുടെ അടിച്ചമർത്തലുകൾ വിവേകശാലികൾ ഇന്ന് അഭിനയിക്കുന്ന പല സ്ത്രീകളുടെയും ഉൾഭയത്തെ മുതലെടുക്കൽ  കൂടിയാണ്.

 തലയിൽ ചിന്തകൾ കടന്നൽകൂട് ഇളകിമറിയുന്ന അതുപോലെ എണ്ണമറ്റ വരുത്തും.അവൾ സനുഷയുടെ മുറിയിൽ ആ രാത്രി അന്തിയുറങ്ങാൻ തീരുമാനിച്ചപ്പോൾ അസ്വാഭാവികതയൊന്നും തോന്നാതെ  അലമാരയും കട്ടിലും കണ്ണാടിയും കൂട്ടു കിടന്നു.

 പിറ്റേന്ന് ചോറ്റുപാത്രത്തിൽ ചൂടാറും മുൻപേ തൂവാലയിൽ കെട്ടി സ്കൂൾ ബാഗിലേക്ക് വച്ചു കൊടുക്കുമ്പോൾ കരഞ്ഞുകലങ്ങിയ മുഖത്തിൽ എന്നത്തെയുംപോലെ സനുഷ അല്പം പൗഡർ പൂശി.

 അറ്റൻഷൻ ഹോം അപ്ലൈൻസ് സെക്ഷൻ ശാരിക കൗണ്ടർ നമ്പർ മൂന്നിലേക്ക് എത്രയും പെട്ടെന്ന് എത്തിച്ചേരുക

 അതിൽ ആ സമയം ആഗതമായിരിക്കുന്നു രാവിലെ ക്രോസ് റിസപ്ഷൻ അടിച്ചുവാരി കഴിഞ്ഞതാണ് ഈ സെക്ഷനിൽ ഡ്യൂട്ടിക്ക് കയറിയത്.അതിനുമുമ്പ് ഷെൽഫിലെ താഴെത്തട്ടിൽ നിന്നും സമീറയ്ക്ക് കിട്ടിയ ഒരു ഫോൺ അവൾ ശ്രീധരേട്ടൻ ഏൽപ്പിച്ചത് ആയി എന്നോട് പറഞ്ഞു. ഞാൻ ശാന്തമായത് മൂളിക്കേട്ടു. കൗണ്ടർ നമ്പർ 3 എടുക്കുമ്പോൾ മഹാഗണി മുടി കാരിയെ ദൂരെ നിന്നും കാണാമായിരുന്നു. കൈകൾ വിറച്ചില്ല,  തൊണ്ട വരളുന്നത് പോലെ തോന്നിയില്ല. ഉറച്ച കാൽവെപ്പുകളോടെ ശാരിക നീങ്ങി. അവളുടെ ചൂണ്ടുവിരലിൽ അറ്റത്ത് ആ കരുമാടിക്കുട്ടൻ പരക്കംപാഞ്ഞു. അവൾ തലയുയർത്തി ശാരികേ ഒന്ന് നോക്കി. ആഴ്ന്നിറങ്ങുന്ന കൃഷ്ണമണികൾ അവർക്കിടയിൽ ചോദ്യോത്തര പദ്ധതിക്ക് നിശബ്ദമായി ഉത്തരം നൽകി.

 നീ ഇന്നലെ ഇവർക്ക് ആട്ടക്ക ഒപ്പമുള്ള സൗജന്യ സൂപ്പ് പാക്കറ്റ്  കൊടുത്തില്ല അല്ലെ? നിന്നോട് എത്ര തവണയായി പറയുന്നു ശ്രീധരൻ പറഞ്ഞുകൊണ്ടേയിരുന്നു. ശാരിക ഒരു സൂപ്പ് പാക്കറ്റ് അവരുടെ ബാഗിൽ വെച്ചു കൊണ്ട് വിനയത്തോടെ നീങ്ങി തലതാഴ്ത്തി നിന്നു. അവൾ മുന്നോട്ടുവന്ന ശാരികയുടെ തോളിൽ തട്ടി. അവൾ മുഖമുയർത്തി ആ മഹാഗണി മുടിയിഴകളിലേക്ക് മാത്രം നോക്കി. അവൾ ബാഗുമായി കണ്ണാടി വാതിൽ കടന്നുപോകുന്നത് കാത്തുനിൽക്കാതെ ശാരിക തിരിഞ്ഞുനടന്നു. ഉത്തമൻ്റെ ചരിതം തെളിച്ചമുള്ള കരിമാടിക്കുട്ടൻ ക്യാമറക്കണ്ണുകൾ പകർത്തിയത് ഏതാനും നിമിഷത്തിൽ ലോകം അറിയാൻ പോകുന്നു. ശാരിക മുകളിലേക്കുള്ള എസ്കലേറ്ററിലെ  ആദ്യപടിയിൽ ചുവടുറപ്പിച്ചു.

” ശരി മാത്രമല്ല ലോകം!”

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…