സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ജീവാമൃതം

അരുണിമ എ ആർ

 

                                      

രോഹിണി എസ് ആർ തലകറങ്ങി വീണു. സ്കൂൾ അസംബ്ലി തീരാൻ കുറച്ചു നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആയിരുന്നു ആ സംഭവം. രോഹിണിയുടെ കൂട്ടുകാരി അമ്മുക്കുട്ടി  അവളെ കുലുക്കി വിളിച്ചു  കരഞ്ഞു കൊണ്ടിരുന്നു. ഓടിക്കൂടിയ സഹപാടികൾക്കിടയിൽ രോഹിണി വരണ്ടുണ്ടണങ്ങിയ മരം പോലെ നിർജീവമായി കിടന്നു. “കുട്ടികളെ, നിങ്ങൾ എല്ലാം ക്ലാസിലേക്ക് പോകു “എന്ന് പറഞ്ഞുകൊണ്ട്  സാരി തുമ്പ് മടികുത്തിൽ തിരുകി പാർവതി ടീച്ചർ അവിടേക്ക് ഓടി എത്തി, രോഹിണിയെ വാരിയെടുത്തു സ്റ്റാഫ്‌ റൂമിലേക്കു ഓടി. മാധവി ടീച്ചർ, ‘എന്തിനാ ഇങ്ങനെ പരിഭ്രമിക്കണേ ‘ എന്നുള്ള മുഖഭാവത്തോടെ അടുത്ത് വന്നു നിന്ന്.

ഈ കുട്ടിക്കെന്താ പറ്റിയെ? പാർവതി ടീച്ചർ ഇടക്ക് ഇടക്ക് ആ ചോദ്യം ആവർത്തിച്ച് കൊണ്ടിരുന്നു. ടീച്ചറെ ഇതിനിത്ര പരിഭ്രമിക്കാൻ ഒന്നുല്ല. ഇതിവിടെ പതിവാ. ഇവിടെന്നെല്ല, എല്ലാം സ്കൂളിലെയും രാവിലത്തെ അസംബ്ലി കാഴ്ച ഇതൊക്കെ തന്നെയാ. വെയിലത്തു നിക്കുമ്പോ പിള്ളേര് വാടി വീഴും. അത് പതിവാ. ടീച്ചർ എന്താ ഒരു മനസാക്ഷി ഇല്ലാത്ത പോലെ സംസാരിക്കാനേ , പിള്ളേരെ പൊരിവെയിലത്തു നിർത്തി ഈ വിധം ആക്കുന്നതും പോരാ, പതിവാണത്രെ  !.. ”  തൻ്റെ  മുടി പിറകിലേക് കെട്ടിവച്ചു ടീച്ചർ പറഞ്ഞു. “ടീച്ചറെടെ കുട്ടികളാണ് ഇങ്ങനെ വീഴണതെങ്കിലോ ? അത് സഹിക്കോ? അത് മാത്രോ ഇന്ന് വെയിലില്ലരുന്നല്ലോ !

അഹ് കണ്ട തീയ പിള്ളേരെ ഇനി എൻ്റെ  മക്കളെ പോലെ നോക്കാം. പൊന്നു ടീച്ചറെ എൻ്റെ  കുട്ടികൾ ഇംഗ്ലീഷ് മീഡിയത്തിലാ, അവിടെ അസംബ്‌ളി ഉണ്ട്.. പക്ഷേ ഓഡിറ്റോറിയത്തിലാണെന്നു മാത്രം.. ഡെസ്കിൻ്റെ   മേൽ താങ്ങി പിടിച്ചു വലിയ ശബ്ദത്തോടെ മാധവി ടീച്ചർ ക്ലാസിലേക്ക് പോയി.

കൈയിൽ പിടിച്ചിരുന്ന ജെഗ്ഗിൽ നിന്ന് കൈകുംബിളിലേക് വെള്ളം ഇട്ടിച്ചെടുത്തു രോഹിണിയുടെ മുഖത്തേക്ക് പതിയെ കുടഞ്ഞു. കറുത്തുരുണ്ട ആ കുഞ്ഞുമുഖത്തിലെ രക്താംശം ഇല്ലാത്ത കണ്ണുകൾ ചിമ്മി.

കുറച്ചു വെള്ളം കുടിക്ക് രോഹിണി, തലകറങ്ങുന്നുണ്ടോ. സാരമില്ല, എണീക്കാൻ പറ്റോ?. “വി… വിശക്കുന്നു ടീച്ചറെ !”തളർന്നടഞ്ഞ തൊണ്ടയിൽ നിന്ന് ഒരു നേർത്ത വിങ്ങൽ ടീച്ചറിന് അനുഭവപ്പെട്ടു. “ഒന്നും കഴിച്ചില്ല ഞാൻ “. എന്ത് ചെയ്യണമെന്നറിയാതെ മൂക്കത്തു വിരൽ വച്ച മായ ടീച്ചറെ വകഞ്ഞു മാറ്റി, ഡെസ്കിലെ തൻ്റെ  ബാഗിൽ നിന്നും  ചോറ് പാത്രം ടീച്ചർ കൈയിലെടുത്തു.. പെട്ടന്ന് പ്യൂൺ രാഘവൻ ഓടി വന്നിട് “അയ്യോ വേണ്ടാ ടീച്ചറെ, അത് ജാതികൊറഞ്ഞത, തീയ കൊച്ചാണ് .”ടീച്ചർ അതൊക്കെ കേട്ടോ എന്നറിയില്ല, അവരുടെ കൈകൾക്ക് വേഗത കൂടി, രോഹിണിയെ താങ്ങി ചുമരിൽ ചാരി കിടത്തി ടീച്ചർ ചോറ് പാത്രം തുറന്നു. മാങ്ങാക്കറിയുടെയും പാവയ്ക്കാ കൊണ്ടാണ്ട്ടത്തിന്റെയും മോര് കാച്ചിയതിന്റെയും ഗന്ധം സ്റ്റാഫ്‌ റൂമിൽ പരന്നു.  തൻ്റെ  വെളുത്തു തുടുത്ത നീണ്ട കൈകവിരലുകളിൽ ചോറ് കുഴച്ചെടുത്തു, ചെറിയൊരു ഉരുള ആക്കി രോഹിണിയുടെ കുഞ്ഞുവായ്ക്കുള്ളിൽ ശ്രദ്ധാപൂർവം ടീച്ചർ വച്ചു കൊടുത്തു.ജീവിതത്തിൽ അമൃത് കിട്ടിയ ഉത്സാഹത്തിൽ, ഒരു ഉരുള ചോറ് ഉള്ളിൽ ചെന്നതോടെ രോഹിണിക്ക് എഴുന്നേറ്റിരിക്കാമെന്നായി … രോഹിണി വിങ്ങി വിങ്ങി കരഞ്ഞോണ്ട് പറഞ്ഞു.

ഇന്നലേം ചോറ് കിട്ടീല ടീച്ചറെ, അമ്മക്ക്..

പതിയെ അവളുടെ കണ്ണീർ തുടച്ചു കൊണ്ട് ടീച്ചർ പറഞ്ഞു “കഴിക്ക്, മുഴുവൻ കഴിക്ക്, എന്നിട്ട് സംസാരിക്കാം. കേട്ടോ !?…. കുഞ്ഞി കണ്ണ് തിരുമ്മിക്കൊണ്ട് രോഹിണി ആ ചോറുപാത്രത്തിലേക് ഉറ്റു നോക്കി..മൂലയ്ക്ക് ചാരി നിന്ന രാഘവൻ നായർക്ക്

ടീച്ചർ എന്തോ അന്യായം ചെയുന്നപോലെ തോന്നിച്ചു. “ഇല്ലത്തറിഞ്ഞ ടീച്ചർക്ക്‌ ഭ്രഷ്ട് ഉറപ്പ്. നമ്മക് താഴെ ഉള്ള ഒരുവൻ്റെ കൈന്നു എഴുതി കിട്ടിയ ഭരണഘടനയൊക്കെ ആയിരിക്കും, സമത്വം, തുല്യത ഒക്കെ വെറും എഴുതാനുള്ള അക്ഷരങ്ങൾ മാത്രമാണ് ടീച്ചറെ, ഇത് കുറച്ചു കടന്നു പോയി.  ടീച്ചറോട് വളരെ സ്വകാര്യത്തോടെ  ചോദിച്ചു അല്ല ആക്ഷേപിച്ചു… “അതെ ശെരിയാണ് പറഞ്ഞതൊക്കെ, പക്ഷേ എൻ്റെ  മുന്നിൽ വന്നു വിശക്കുന്നു എന്ന് പറയുന്ന കുഞ്ഞുങ്ങളുടെ മുഖം കണ്ടില്ല എന്ന് നടിക്കാൻ എന്നെ ആരും പഠിപ്പിച്ചിട്ടില്ല രാഘവേട്ട. ഈ മണ്ണ് നിങ്ങൾക്കും എനിക്ക് മാത്രമുള്ളത് അല്ല,നിങ്ങളീ പറഞ്ഞ ‘താഴന്ന ‘… അവർക്കും ഉള്ളതാ. ജനിക്കുമ്പോൾ ആരുടെയും തലയിൽ നീ താഴ്ന്നവൻ എന്ന് എഴുതീട്ടില. അത് ഭൂമിയിൽ ആണ് എഴുതപ്പെടണേ . എല്ലാരും ജനിക്കുമ്പോ മനിഷ്യന്മാരായിട്ട് തന്നെ ആണ്  ജനിക്കണേ. അവൻ കുറവനും പൊലയാനും തീയനും ഒക്കെ ആവുന്നത് ദാ ഇപ്പോൾ പറഞ്ഞില്ലെ, ഇങ്ങനത്തെ സംസാരങ്ങളിൽ നിന്നാണ് . മനുഷ്യരായിട്ട് കാണാൻ നോക്ക്. അപ്പൊ അങ്ങനെ തോന്നില്ല.പിന്നെ വിശക്കുന്നവനു ഭക്ഷണം കൊടുത്തതിൻ്റെ  പേരിൽ എനിക്ക് ഭ്രഷ്ട് കൽപ്പിക്കാൻ മാത്രമുള്ള മനോഗതി ഉള്ളവരല്ല എൻ്റെ  വീട്ടിലുള്ളോരു.  രാഘവേട്ടൻ ചെല്ല്… “. പിന്തിരിഞ്ഞു രോഹിണിയെ നോക്കിയ ടീച്ചർക്ക് ആ കുഞ്ഞു മുഖത്ത് കാലം മാറി വന്ന പുഞ്ചിരി കാണാൻ കഴിഞ്ഞു. എന്തോ, കണ്ണിലേക്കു ഇറ്റി വന്ന നീർകണംങ്ങളെ തടഞ്ഞു നിർത്തി ടീച്ചർ ചോദിച്ചു “ഇപ്പൊ വിശപ്പുണ്ടോ രോഹിണികുട്ടിക്ക് “. പുഞ്ചിരിച്ചുകൊണ്ട് രണ്ടും കണ്ണും ചിമ്മികാട്ടിയ രോഹിണിയെ പാർവതി ടീച്ചർ നിറഞ്ഞ കണ്ണോടെ നോക്കി ചിരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…