സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഇറച്ചി

സുജ സെൽവനോസ്


ഹോട്ടലിലെ മുറി പൂട്ടി കടലോര ഭക്ഷണ ശാലയിൽ നടക്കുന്നതിനിടയിലാണ് പാരിസിലെ നോത്രദാം ഭദ്രാസനപ്പള്ളിയിലെ കുരിശിൻ്റെ വഴിയിലെ പതിനാല് സ്ഥലത്തെ ഓർമ്മിപ്പിക്കുന്ന പെയിൻ്റിംഗ് ഏതോ കലാകാരൻ ഹോട്ടലിൻ്റെ ചുമരിൽ പുനരാലേഖനം ചെയ്തിരുന്നതിൽ കണ്ണുകൾ പതിച്ചത്. അതിലെ യേശുവിന് രൂപ പകർച്ച. പലതും പരിചിത സത്രീരൂപങ്ങൾ. കോൺവെൻ്റ് സ്കൂളിലെ പഠനത്തിനിടക്ക് കണ്ട ക്ഷമിക്കുന്ന പ്രതികരിക്കാത്ത യേശുവിൻ്റെ കുരിശിതരൂപത്തിൽ നിന്ന് മനസ്സ് തെരഞ്ഞ് തുടങ്ങിയതാണ് പൊട്ടി ചിരിക്കുന്ന യേശുവിനെ. ചിന്തകൾക്ക് വിരാമം നൽകി ഹോട്ടലിലെ ഏറ്റവും ആകർഷകമായ കടലോര ഭക്ഷണശാലയിലേക്ക് നടന്നു. അവിടെ തിരക്ക് കുറവായിരുന്നു. അവിടെ നിന്നും കടൽ കരയിലേക്ക് മനോഹരമായ വഴി. കടൽ എന്നെ മോഹിപ്പിക്കാറുണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത തിരകൾ കടന്ന് നീലിമയാർന്ന കടലിൻ ആഴങ്ങളിൽ ഒളിച്ച് വച്ച പവിഴ കൊട്ടാരത്തിലെത്തൻ പലപ്പോഴും മനസ്സ് തുടിക്കാറുണ്ട്. അവിടെ തിരക്ക് കുറഞ്ഞ കടലിന് അഭിമുഖമായ ഒരു മേശയിൽ ഞാൻ ഇരുന്നു. അങ്ങ് ദൂരെ മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകൾ. ഇടക്ക് ചാളത്തടികളും കാണാം. ചില മത്സ്യതൊഴിലാളികൾ ചാള തടികൾ കടലിലേക്ക് തള്ളിയിറക്കുന്നു. തിരയിലെത്തിയപ്പോൾ അവർ അതിൽ ചാടി കയറി. ഞാൻ അവരുടെ തുഴച്ചിൽ താളം ആസ്വദിക്കുകയായിരുന്നു. പെട്ടന്ന് തിര കുഴിയിൽ ചാളത്തടിയെ തിരമാലകൾ അടിച്ച് മറിച്ചു തൊഴിലാളികൾ മൂന്ന് പേരും വെള്ളത്തിൽ തെറിച്ച് വീണൂ . തലകീഴായി മറിഞ്ഞ ചാള തടിയെ തൊട്ടിൽ ആട്ടും പോലെ തിരമാലകൾ ആട്ടി. തൊഴിലാളികൾ നീന്തി വന്ന് അതിനെ നേരെയാക്കി തുഴഞ്ഞ് തീര മുറിച്ച് ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. മനുഷ്യജീവിതത്തിൻ്റെ നേർകാഴ്ച. പടിഞ്ഞാറെ ചിക്രവാളം ചുമന്നിരുന്നു.
ഓർമ്മകൾ ഉറങ്ങുന്ന ഈ നഗരത്തിലെ അവസാന രാത്രി . ഇനി ഒരു വരവ് ഉണ്ടാകുമോ? നാളത്തെ കേരള എക്സ്പ്രസിൽ ഡൽഹിയിലേക്ക് . മനസ്സ് വീണ്ടും അസ്വസ്തമായി. മങ്ങിയ വെളിച്ചത്തിൽ തലത്ത് മുഹമ്മദിൻ്റെ ഗാനം . അതിനൊപ്പം ചുവട് വയ്ക്കുന്ന ഗായകരും കൂടെ രണ്ട് ചെറിയ പെൺകുട്ടികളും. അവിടെ ഉണ്ടായിരുന്ന മുഴുവൻ നോട്ടവും തങ്ങളിലേക്കാണന്ന സങ്കോചം ഇല്ലാതെ അവർ പാട്ടിനൊപ്പം ചുവട് വച്ചു. നാളെത്തെ സമൂഹ നോട്ടത്തിൽ നിന്ന് മുക്തി നേടാനുള്ള ശക്തി ഇവർ നേടിയെങ്കിൽ, മനസ്സ് ആഗ്രഹിച്ചു.
ഒരു Martini vodka cocktail നും chicken pakoda ക്കും ഓർഡർ നൽകി പൂഴിപ്പരപ്പിലേക്ക് ഒന്നിന് പിറകെ ഒന്നായി പാഞ്ഞടുക്കുന്ന തിരകളുടെ ഭംഗി ആസ്വദിച്ചു. ശബ്ദ മുഖരിതമായ റസ്റ്റോറണ്ട് പെട്ടന്ന് നിശബ്ദമായി . എല്ലാ കാതുകളും ആ പാട്ടിൽ അലിഞ്ഞു. തലത്ത് മുഹമ്മദിൻ്റെ
“ലഗ്ജാ ഗലേ ഫിർ ഈ
ഹസി രാത്ത് ഹോ നാ ഹോ ….
ശായത് ഫിർസി ജനമം മേം
മുലാകാത്ത് ഹോനാ ഹോ ….”
ഓർമ്മകൾ പെട്ടന്ന് ഉൽക്കകളായി പെയ്തിറങ്ങി.
എൻ്റെ മുന്നിൽ പബ്ളിക് ലൈബ്രറിയിലെ വിശാലമായ വായന മുറി. നഗരത്തിൻ്റെ മായിക കാഴ്ചയിലേക്ക് തുറക്കുന്ന ജാലകത്തിനരികിലെ പ്രാവിൻ കാഷ്ടത്തിൻ്റെയും കാക്കത്തീട്ടത്തിൻ്റെയും കറപിടിച്ച ആരും ശ്രദ്ധിക്കാത്ത മേശക്ക് അരികിലിരുന്ന് കൈ ഉയർത്തി പരിസരം മറന്ന് പാടുന്ന ശ്രീനിവാസൻ
“ലഗ് ജാ ഗലേ ഫിർ ഈസി രാത്ത് ഹോ നാ ഹോ…. “
പാട്ട് കേട്ട് ഓടിയെത്തിയ ലൈബ്രറിയേൻ. കറുത്ത കണ്ണട ധരിച്ച കട്ടി മീശകാരൻ. കണ്ണടക്ക് മുകളിലൂടെ ഞങ്ങളെ രൂക്ഷമായി നോക്കി. നിശബദത പാലിക്കുക എന്ന ബോർഡിന് താഴെ നിന്ന് അലറി. “ഇതെന്താ ചന്തയാണന്ന് കരുതി യോ”
അയാളുടെ കട്ടിയുള്ള മീശ വിറക്കുന്നുണ്ടായിരുന്നു. അകലെ ഇരുന്ന മധ്യവയസ്കൻ തടിച്ച പുസ്തകത്തിൽ നിന്നും തല ഉയർത്തി നോക്കി ദയനീയമായി ഞങ്ങളെ നോക്കി. ജാലകത്തിനരികിലിരുന്ന് കുറുകിയ രണ്ട് പ്രാവുകൾ വല്ലാത്ത ശബദത്തോടെ പറന്ന് പോയി. പൊടുന്നനെ ഞങ്ങളുടെ കണ്ണുകൾ കൈലിരുന്ന ഇന്ത്യൻ ഹിസ്റ്ററിയിലേക്ക് ഉഴറി നടന്നു. ലൈബ്രറിയേൻ തിരിഞ്ഞ് നടന്നപ്പോൾ ഞങ്ങൾ അന്താരാഷ്ട്ര ചർച്ചകൾ തുടങ്ങി. ഗ്രാംഷിയും മിഷേൽ ഫൂക്കോയും ഞങ്ങളുടെ വശങ്ങളി ലെ കസേരയിലിരുന്നു. ഗ്രാംഷിയുടെ ഹെജ്മണിയെ കുറിച്ചുള്ള ചർച്ചക്കിടയിലെ Virginity is a phalecentric hegemonial trap. എന്ന വാദത്തോട് ശ്രീനി യോജിച്ചില്ല. ഞങ്ങളുടെ ചർച്ചയെ തടസപ്പെടുത്തിയത് കണ്ണാടിക്ക് മുകളിലൂടെ രൂക്ഷമായി നോക്കുന്ന ആ ലൈബ്രേറിയനായിരുന്നു. എന്നാൽ ചില സമയങ്ങളിൽ ഒരു വാത്സല്യം അയാൾ ഞങ്ങളോട് കാണിച്ചിരുന്നു.

  ഗായക സംഘം അടുത്ത ഒരു അടിപൊളിപ്പാട്ടിലേക്ക് കടന്നു. ചിലർ പാട്ടിനൊപ്പം താളം ചവിട്ടി. സൂര്യൻ്റെ പ്രഭ പൂർണ്ണമായ് മറഞ്ഞു കഴിഞ്ഞു. ആ ഇരുട്ടിലും കടൽ മനോഹരി ആയിരുന്നു. വേലിയേറ്റം തുടങ്ങി. ദൂരെ. ബോട്ടുകളിലെ. അരണ്ട വെളിച്ചം കടലിൽ മിന്നാമിനുങ്ങുകളായി രൂപപ്പെട്ടു. ഇടക്ക് ലൈറ്റ് ഹൗസിൽ നിന്നും ചുറ്റി അടിക്കുന്ന പ്രകാശരശ്മികൾ. 

  അന്ന്, IAS പ്രിലിമിനറി പരീക്ഷാ ഫലം വന്നദിവസം. രണ്ട് പേരും പരിക്ഷ qualify ചെയ്തിരുന്നെങ്കിലും കനത്ത മൗനത്തിലായിരുന്നു. മധ്യവേനലവധിക്കായ് കോളെജുകൾ അടച്ചിരുന്നതിനാൽ ലൈബ്രറിയിൽ തിരക്ക് കുറവായിരുന്നു. IAS അവസാന പരീക്ഷയുടെ തയ്യാറെടുപ്പിനായ് കുറച്ച് പുസ്തകം എടുക്കാനായാണ് ഞങ്ങൾ Stack room ലേക്ക് പോയത്. പുസതക നിരകൾക്ക് ഇടയിലൂടെ ഞങ്ങൾ നടന്നെങ്കിലും ഒരു പുസ്തകവും എടുക്കുവാൻ കഴിഞ്ഞില്ല. അവസാനം ഫിലോസഫി സെക്ഷനിലെ ഇമ്മാനുവേൽ കാൻ്റിനെ ചൂണ്ടി ശ്രീനി പറഞ്ഞു ജീവിതത്തിൽ ഒരിക്കൽ പോലും ജീവിച്ച ജില്ലയ്ക്ക് പുറത്ത് പോയിട്ടില്ലാത്ത ഈ മനുഷ്യനാണ്‌ categorical Imperative എന്ന തത്വത്തിൻ്റെ ഉപത്ജ്ഞാതാവ്. കണ്ണൂരിലെ, ഒരു സർക്കാർ ജീവനക്കാർ പോലും ഇല്ലാത്ത കടലോര ഗ്രാമത്തിലെ ആദ്യ IAS കാരി ആയിരിക്കും നീ. പിന്നെ മുഖം മെല്ലെ ഉയർത്തി നെറ്റിയിൽ ചുമ്പിച്ചിട്ട് പറഞ്ഞു "ഏത് പ്രതിസന്ധിയിലും ഞാനുണ്ടാകും കൂടെ ". എൻ്റെ കൈയ്യും പിടിച്ച് പുറത്തേക്ക് നടന്നപ്പോൾ എതിർവശത്തിരുന്ന് കൈ വീശീ റൂമി പറഞ്ഞു

“പ്രണയത്താൽ ഉന്മത്തരാകൂ
അത് മാത്രമാണനശ്വരം
നിങ്ങൾ ചോദിച്ചേക്കാം
എന്താണ് പ്രണയമെന്ന്
അത് ആഗ്രഹങ്ങളെ നിരാകരിക്കലാണ്
അല്ലാത്തവന് പ്രണയം അസാധും “.
തിരിച്ചിറങ്ങുമ്പോൾ
തെരഞ്ഞെടുക്കേണ്ട പുസ്തകങ്ങൾ ഞങ്ങൾ മറന്നിരുന്നു.

   ഞാൻ ഭക്ഷണശാലയിൽ നിന്നും പടികളിറങ്ങി കടൽ കരയിലേക്ക് നടന്നു. 

തിരക്കിൽ നിന്ന് മാറി
കരയിലെ മണൽ തരിയിൽ കാൽ ഉറപ്പിച്ച് നടന്നു. “ജനിക്കുക എന്നതാണ് മനുഷ്യ ജീവിതത്തിൻ്റെ ആദ്യത്തെയും അവസാനത്തേയും ദുരന്തം ” Friedrich Nietzsche ! ഞാൻ അൽഭുതത്തോടെ ചുറ്റും നോക്കി. ചാള ത്തടിയിൽ തലവച്ച് ആകാശത്തെ നോക്കി തൻ്റെ ജനനത്തെ പഴിക്കുന്ന യുവാവ് . കടൽ രൗദ്രഭാവം പൂണ്ടൂ. ശക്തമായ തിരമാലകൾ കരയിലേക്ക് ആഞ്ഞ് കയറി. എത്ര പെട്ടന്നാണ് ജീവിതം ഭയാനമാകുന്നത്. വിനോദത്തിൽ നിന്നും വിഷാദത്തിലേക്കുള്ള ദൂരവും അതിന് വേണ്ട നേരവും എത്ര ഹൃസ്വമാണന്ന് ഞാനറിഞ്ഞ നിമിഷങ്ങൾ. അന്ന് ഒരു ദുഃഖവെള്ളിയാഴ്ച ആയിരുന്നു. “ചാട്ടവാറടിയേറ്റ യേശുവിനെ പീലാത്തോസ് ക്രൂശികരണത്തിനായ് ഏൽപ്പിച്ചു. ആ ശരീരത്തെ പടയാളികൾ ക്രൂശീകരണത്തിനായ് കൊണ്ട് പോയി. കൈകൾ രണ്ട് വശത്തേക്കും വിടർത്തി അവർ ആണി തറച്ചു. കാലുകൾ മറ്റൊരു ആണിയാൽ ഉറപ്പിച്ചു. രക്തം ചിന്തിയ ശരീരത്തിൽ അവർ കുന്തംകൊണ്ട് കുത്തി”. കാലം കഴിഞ്ഞിട്ടും മനസ്സിൽ ആവർത്തിക്കുന്ന കുരിശിൻ്റെ വഴി

   രാത്രി 8:40 ൻ്റ മാഗുളൂർ എക്സ്പ്രസിലായിരുന്നു കണ്ണൂരിലേക്കുള്ള യാത്ര. സുഹൃത്തായ അനിതയും കൂടെ ഉണ്ടായിരുന്നു. ട്രെയിനിലെ എനിക്ക് എതിർവശത്തെ ബർത്തിലിരുന്ന് അവൾ whats app മെസ്സേജുകൾ അയക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്തെ പരിഭ്രമം എന്നിൽ ആകാംഷ ഉണ്ടാക്കി. 

“എന്താ അനി … നീ വല്ലാതെ … ” ഞാൻ അവളുടെ അടുത്ത് എഴുന്നേറ്റിരുന്നു.
” ഇന്ന് ഞാൻ സൂരജിൻ്റെ ഫ്ലാറ്റിലാ പോകുന്നത് ” എനിക്ക് മുഖം തരാതെ അവൾ ഒഴിഞ്ഞ് മാറി.
സൂരജ് എന്ന വെളുത്ത് ദൃഢഗാത്രനായ ഒരു ചെറുപ്പകാരനെ അവളുടെ പ്രണയതാവായി ഒരിക്കൽ പരിചയപ്പെടുത്തിതന്നിരുന്നു. എനിക്ക് അയാളെ ഇഷ്ടമായിരുന്നില്ല. ഒരു ചീഞ്ഞ ഇറച്ചി മണമായിരുന്നു അവന്. അവൻ അടുത്തു വരുമ്പോൾ എനിക്ക് ഓക്കാനം വരുമായിരുന്നു. പ്രണയിനി അടുത്ത്ഉള്ളപ്പോഴും ആർത്തി പൂണ്ട അവൻ്റെ കണ്ണുകൾ എൻ്റെ ശരീരത്തിലൂടെ കടന്ന് പോകുന്നത് ഞാനറിഞ്ഞിരുന്നു.
” ഇത് വേണ്ട ടാ നീ അച്ഛനെ വിളിക്കൂ” ഞാൻ അവളുടെ തോളിൽ മെല്ലെ കൈ വച്ചു പറഞ്ഞു. പതിവിൽ വിരുദ്ധമായ് മുഖം തിരിച്ച് അവൾ പെട്ടന്ന് ടide upper ബർത്തിൽ കയറി കിടന്നു.

  കുറച്ച് സമയം കൂടെ സഹയാത്രക്കാരുടെ സ്വകാര്യതയിൽ അനുവാദം ഇല്ലാതെ ഞാൻ കടന്ന് കയറി. എനിക്ക് എതിരെ താഴത്തെ ബർത്തിലെ വ്യദ്ധ ദമ്പതികളുടെ സേനഹവായ്പ് അവരറിയാതെ ഞാൻ ആസ്വതിച്ചു. മുകളിലത്തെ ബർത്തിൽ തടിച്ച ഒരു മധ്യവസ് കൻ. അയാളുടെ രൂക്ഷനോട്ടം വല്ലാതെ അസഹ്യപ്പെടുത്തി. പെട്ടന്ന് ബോഗിയിലാകെ ചീഞ്ഞ ഇറച്ചി മണം നിറഞ്ഞു. എനിക്ക് ഓക്കാനം വന്നു.

  മെബൈയിലിൽ തലശ്ശേരിയിൽ അലറാം സെറ്റ് ചെയ്തിട്ട് ഞാനും ഉറക്കത്തിന് തയ്യാറായി. കൈയ്യിൽ കരുതിയ ഷീറ്റ് പുതച്ച് ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു..

“ലച്ചു….ലച്ചു…..” പതിഞ്ഞ അനിതയുടെ ശബദം കേട്ട് ഞാൻ ഞട്ടി ഉണർന്നു. ഞാൻ വാച്ചിലേക്ക് നോക്കി സമയം 2.30 കഴിഞ്ഞിരുന്നു. “ആലുവ എത്തി ഞാൻ ഇറങ്ങുന്നു”. ശമ്പദം താഴ്ത്തി അവൾ പറഞ്ഞു. ഞാൻ bye പറഞ്ഞ് തിരിഞ്ഞ് കിടന്ന് ഷീറ്റ് ഒന്നു കൂടെ വലിച്ച്മൂടി.

ഫോൺ നെറുത്താതെ ശബദിച്ചു. ഞാൻ ഉറക്കത്തിൽ നിന്നും ഞട്ടിഉണർന്നു പച്ച ബട്ടനിൽ വിരൽ അമർത്തി ചെവിയോടടുപ്പിച്ചു.
” ലച്ചു ഞാൻ അനിത ” പരിഭ്രമം നിറഞ്ഞ ശബ്ദം
” എന്താ അനു” എൻ്റെ ഉറക്കം ഓടി ഒളിച്ചു. “നമ്മുടെ ഫോൺ മാറിപ്പോയി “. എൻ്റെ തല പുകഞ്ഞു. IAS User ID, password എല്ലാ Contacts, IAട study meterials…..
” ലച്ചു … തിടുക്കത്തിൽ ഇറങ്ങിയപ്പോൾ സംഭവിച്ച് പോയ്. നീ കാലടിയിൽ ഇറങ്ങൂ … ഫോൺ ഇല്ലാതെ പറ്റില്ല…. Please ലച്ചു ” അനു വിൻ്റെ ശബ്ദം കരച്ചിലായി. ഞാൻ പുറത്തേക്ക് നോക്കി ട്രെനിൻ്റെ വേഗത കുറഞ്ഞിരുന്നു. കാലടി ബോർഡ് കണ്ണിൽ തെളിഞ്ഞു. ഞാൻ ബാഗുമെടുത്ത് പുറത്തേക്ക് പാഞ്ഞു…
മൂന്ന് യാത്രക്കാരേ കാലടിയിൽ ഇറങ്ങാനുണ്ടായിരുന്നുള്ളൂ. ട്രയിൻ ചൂളംവിളിച്ച്‌ എന്നെ കടന്ന് പോയി. ഞാൻ ചുറ്റും നോക്കി. കൂരിരിട്ടിനിടയിൽ അകലെ ഒരു പച്ച വെളിച്ചം തെളിച്ച് ഗാഡ്. സഹയാത്രക്കാർ വളരെ വേഗം നടന്ന് അകലുന്നു. ഞാൻ ചുറ്റും കണ്ണോടിച്ചു. ഓരി ഇടുന്ന പട്ടികൂട്ടങ്ങൾ. ഞാൻ വെളിച്ചത്തിലേക്ക് നടന്നു. എന്നാൽ അതിന് പിന്നിലെ ഇരുട്ടിൽ ഒറ്റക്കയ്യൻ അയാളുടെ ഒറ്റകൈയ്യിലെ കൂർത്ത നഖത്തിൽ ചിഞ്ഞ മനുഷ്യമാംസം. എൻ്റെ പുറകിൽ ആരോ ഓടി വരുന്ന ശബ്ദം അവിടെയാകെ ചീഞ്ഞ ഇറച്ചി മണം പടർന്നു. മുന്നിലെ റയിൽവേ പാളത്തിൽ ചതഞ്ഞരഞ്ഞ സൗമ്യയുടെ ശരീരം. എൻ്റെ കാലുകൾ തളർന്നു . എൻ്റെ തോളിൽ ഒരു കൈ അമർന്നു. ഞാൻ ഞട്ടിത്തിരിഞ്ഞു. അനിത. അവൾ എൻ്റെ കൈ പിടിച്ച് നടന്നു. അനുസരണയോടെ ഞാനും.
കാറ് അതിവേഗം പാഞ്ഞു എൻ്റെ മനസ്സ് ആകെ തളർന്നിരുന്നു. സൂരജിൻ്റെ ഫ്ലാറ്റിനിന് മുന്നിൽ കാർ നിന്നു. അവിടെ സ്നേഹിതയുടെ വേഷപകർച്ച ഒറ്റുകാരി യുടേതായിരുന്നു. ഒറ്റ് കഴിഞ്ഞാൽ ക്രൂശീകരണം …. ഫ്ലാറ്റിൽ മുഴുവൻ ചീഞ്ഞ ഇറച്ചി മണം ആയിരുന്നു. എനിക്ക് ശർദ്ദിക്കാൻ വന്നു ഞാൻ പെട്ടന്ന് ബാത്ത് റൂമിൽ കയറി. ഫ്രഷ് ആയി പുറത്തിറങ്ങിയപ്പോൾ ഇടറുന്ന കാൽവയ് പോടെ നിൽക്കുന്ന സൂരജ് .
“അനിത ” ചോദ്യം തൊണ്ടയിൽ കുടുങ്ങി.
” അഛൻ കൂട്ടികൊണ്ട് പോയി ” ആ ശബ്ദം തലച്ചോറിൽ വിസ്പോടനം സൃഷ്ടിച്ചു. അതിൽ നിന്നും മുക്തമാകും മുൻപെ കടന്ന് പിടിച്ച സൂരജിനെ തള്ളിയകറ്റാൻ നടന്ന ശ്രമം അവസാനിച്ചത് മുഖമടച്ചുള്ള അവൻ്റെ അടിയിലായിരുന്നു. കഴുത്തിന് കുത്തി പിടിച്ച് ചവിട്ടിയപ്പോൾ നെഞ്ചിലമർന്ന കൈയ്യിൽ ആഞ്ഞ് കടിച്ചു. അതു വരെ കാണാത്ത വന്യമൃഗത്തിൻ്റെ ക്രൗര്യത്തോടെ മുഖമമർത്തിയപ്പോൾ പിടയുന്ന ശരീരത്തിൽ ഇരുമ്പാണിതറക്കുന്ന വേദന. ഞാൻ ഉറക്കെ നിലവിളിച്ചു ” ഏൽ ഏൽ ലെമ്മ ശബക്താനി “. ഫ്ലാറ്റിലെ കതകുകൾ തുറക്കുന്ന ശബ്ദം. അതിനിടയിലൂടെ ഒഴുകി എത്തിയ ഇത്തിരി വെട്ടത്തിൻ്റെ ചാലിലൂടെ പുറത്തേക്ക് പാഞ്ഞു. എത്ര ദൂരം ഓടിയന്നറിയില്ല. അയാളുടെ നഖപ്പാടുകളാൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. അപ്പോഴെക്കും “ഏത് പ്രതിസന്ധിയിലും ഞാനുണ്ടാകും കൂടെ ” എന്ന വാക്ക് ഫ്ലാറ്റിലെ വിടെയോ നഷ്ടപ്പെട്ടിരുന്നു.

കടൽ വല്ലാതെ ശാന്തമായി. തിരകളുടെ വെളുത്ത നുര വെളുത്ത വരപോലെ കടലിൽ നിന്ന് ഉരുണ്ട് കയറി വരുന്നു. “ഇരുട്ടുന്നു മടങ്ങിപ്പോകൂ ആഴമുള്ള സ്ഥലം ” കട്ടമരത്തിൽ കിടന്ന യുവാവ് വിളിച്ച് പറഞ്ഞു. കാലിൽ കടൽമണൽ മുറുകെ പിടിക്കുന്നു. ഞാൻ വേഗത്തിൽ കുതറി നടന്നു. ചീഞ്ഞ ഇറച്ചി മണം അടുത്ത് അടുത്ത് വരുന്നു…….. എന്നെ എതിരേറ്റ് പൊട്ടിച്ചിരിക്കുന്ന യേശു.

  

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…