സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ദേവനന്ദ

ഐശ്വര്യ വിജയൻ

ഏറ്റവും സന്തോഷം നിറഞ്ഞ ഈ നിമിഷത്തിലും എന്ത് കൊണ്ടാണ് മനസ്സ് ഇങ്ങനെ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്ന് എനിക്ക് അറിയില്ല . ഒരുപക്ഷേ കാലങ്ങൾക്ക് ശേഷം അയാളെ മുമ്പിൽ കണ്ടത് ആവാം കാരണം.
ആ മുഖം വീണ്ടും ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങളിലേക്ക് എന്നെ തിരിക്കെ കൊണ്ട് പോയി .

ഒരു സാധാരണ കുടുംബത്തിലെ അച്ഛൻ്റെയും അമ്മയുടെയും ഒറ്റമോൾ ആയി ജനിച്ച ഞാൻ രാജകുമാരിയെ പോലെ ഉള്ള ജീവിച്ചത് ഒരു ഒറ്റപുത്രി ആയി വളരേണ്ടി വന്നതിന്റെ ചില ബുദ്ധിമുട്ടകൾ ഒഴിച്ചാൽ എനിക്ക് വേറെ വിഷമങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. കളിക്കാനും ,കുട്ടുകുടാനും ആരും ഇല്ലാതെ ഒരു ഏകാത്ത നിറഞ്ഞ ബാല്യവും കൗമാരവും ആയത് കൊണ്ട് തന്നെ ഞാൻ അക്ഷരങ്ങളോടും ഒപ്പം ആയിരുന്നു ഞാൻ ഏറെ നേരവും . എന്നിലെ ഒറ്റപെടലുകൾ ഞാൻ മറന്നു തുടങ്ങിയത് പുസ്തകങ്ങളിൽ നിന്നയായിരുന്നു .
ഒരു നിമിഷം പോലും അച്ഛനും അമ്മയും പിരിഞ്ഞിരിക്കാൻ പറ്റാതുത്തു കൊണ്ട് എന്റെ പഠനം മുഴുവൻ അടുത്ത് ഉള്ള സ്കൂളിലും, കോളേജിലും തന്നെ ഞാൻ തിരഞ്ഞെടുത്തു.

പിന്നീട്ട് പഠിത്തം ഒക്കെ കഴിഞ്ഞ് ജോലി ആയപ്പോൾ ഏത് ഒരു പെണ്ണിനെ പോലെ എനിക്കും ഒരു ആണിന് മുമ്പിൽ തല കുനിച്ച് കൊടുക്കേണ്ടി വന്നു.
വിവാഹത്തിന് മുമ്പ് തന്നെ എന്റെ ഇഷ്ടങ്ങളെ കുറിച്ചു എല്ലാം ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞപ്പോൾ “നിന്നെയും നിന്റെ ഇഷ്ടങ്ങളെയും ഞാൻ പൊന്ന് പോലെ നോക്കികൊളം എന്നായിരുന്നു അയാളുടെ മറുപടി.
ആ വാക്കിന്റെ പുറത്ത് ആണ്
അയാളുടെ കൈയുടെ മുകളിൽ എൻ്റെ കൈ വെച്ച് കൊടുക്കാൻ ഞാൻ സമ്മതം മൂളിയത് .അങ്ങനെ ദേവനന്ദ മേനോൻ ദേവനന്ദ രാജീവ് ആയി.

മധുവിധുൻ്റെ ആദ്യ കാലഘട്ടത്തിൽ സ്വർഗ്ഗ തുല്യമായ ജീവിതമായിരുന്നു. കുടുംബ ജീവിതം എന്നും ഇങ്ങനെ തന്നെ നിലനിൽക്കും എന്ന് ഉള്ള എൻ്റെ വിശ്വാസത്തെ തകർത്തു എറിഞ്ഞു കൊണ്ടായിരുന്നു പിന്നീട്ട് ഉള്ള ജീവിതം . അയാളുടെ ജീവിത തിരക്കുകൾക്കിടയിൽ അയാളെയും അയാളുടെ വീട്ടുകാരെ നോക്കാൻ വേണ്ടി എൻ്റെ ജോലി അയാൾ രാജിവെപ്പിച്ചു. പിന്നീടുള്ള എൻ്റെ ജീവിതം എല്ലാം എൻ്റെ സ്വപ്‍നങ്ങൾക്കും ആഗ്രഹങ്ങൾക്കും എതിരായിയുന്നു.

വായിക്കാൻ ഇഷ്ടമുള്ള എൻ്റെ മുമ്പിൽ നിന്ന് പുസ്തകങ്ങളെ അയാൾ വലിച്ചെറിഞ്ഞു. എഴുത്ത് ജീവൻ ആയി കണ്ട എൻ്റെ കൈയിൽ നിന്നും പേന വലിച്ചെറിഞ്ഞു , യാത്രകളെ പ്രണയിച്ച എന്നെ മുറിക്ക് ഉള്ളിൽ അടിച്ചിട്ട് എൻ്റെ വിശാലമായ ലോകം ഇല്ലത്തെ ആക്കി
പാലിന്റെയും, പച്ചക്കറിയുടെ കണക്ക് എഴുതാൻ വേണ്ടി മാത്രം ആയിരുന്നു ഞാൻ പേന കൈ കൊണ്ട് എടുത്തിരുന്നത്.
അച്ഛന് ഒപ്പം ഉള്ള കോളേജ് യാത്രയും അമ്മയുടെ പൊതിച്ചോറ് പങ്കിട്ട് കഴിച്ചു കൂട്ടുകാരോട് ഒപ്പം ആഘോഷമാക്കിയ കലാലയ ജീവിതവും അടുകളയിലെ പത്രങ്ങൾക്ക് ഇടയിലെ ജീവിതത്തിൽ ഓർക്കാൻ ഉള്ള ഏക മധുര സ്മരണ മാത്രം ആയി മാറി.
ഒരിക്കലും ആരുടെയും അടിമയായ് കഴിയാൻ ഇഷ്ടമില്ലാത്ത, അതിനു അവസരം കൊടുക്കാത്ത ഞാൻ എങ്ങനെ ആണ് ഈ അടിച്ചമർത്തകളുടെയും അടിമത്തിൻ്റെയും നടുവിൽ ജീവിക്കുന്നത് എന്നത് ഒരു അത്ഭുതം ആയി എനിക്ക് തന്നെ തോന്നി.

ആ വീട്ടിലെ എല്ലാവരുടെയും കാര്യം ഞാൻ ഒരു കുറവും ഇല്ലാതെ നോക്കി എല്ലാവരുടെയും ഇഷ്ടത്തിനും ഒപ്പം നിന്നപ്പോൾ എൻ്റെ ഇഷ്ടം ആരും ചോദിച്ചില്ല എൻ്റെ ഭർത്താവ് പോലും എന്നിലെ ശരീരത്തെ മാത്രം ആയിരുന്നു അയാൾക്ക് വേണ്ടത് ഓരോ രാത്രിയിലും അയാൾ എന്നെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്തി ഒരിക്കൽ പോലും അയാൾ എന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ടില്ല. അയാൾക്ക് ഒരു അടിമയെ മാത്രം ആയിരുന്നു ആവിശ്യം .അയാളുടെ ഇഷ്ടത്തിന് ചലിക്കുന്ന ഒരു പാവ മാത്രം ആയിരുന്നു ഞാൻ .ആരോട് എങ്കിലും ഒന്ന് സംസാരിച്ചാൽ അത് പോലും അയാൾ ഒരു തെറ്റ് ആയി ചുണ്ടി കാണിച്ചു എന്നെ വിമർക്ഷിക്കുക പതിവ് ആയി വന്നപ്പോൾ ഞാൻ പൂർണമായും എല്ലാവരോടും മൗനം പാലിച്ചു . അപൂർവമായി മാത്രമേ അയാളോട് ഒപ്പം പുറത്ത് പോയിരുന്നുള്ളൂ അപ്പോഴും അയാൾക്ക് ഇഷ്ടം ഉള്ള വസ്ത്രം മാത്രമേ എനിക്ക് ധരിക്കാൻ അനുവാദം ഉണ്ടായിരുന്നു ഉള്ളു.

അറിഞ്ഞു കൊണ്ട് അല്ലെങ്കിൽ കൂടെ എൻ്റെ അച്ഛനെയും അമ്മയും പോലും ഞാൻ മറന്നു ,കാരണം അവരെ ഓർക്കാൻ ഉള്ള ഉള്ള സമയം പോലും എനിക്ക് ആ വീട്ടുകാർ നൽകിയിരുന്നില്ല . അയാളുടെ അച്ഛനും അമ്മയ്ക്കും ഒരു അടുക്കളക്കാരി മാത്രമായി ഞാൻ അവിടെ ജീവിച്ചു.

ഞങ്ങൾക്ക് ഇടയിൽ ഒരു കുഞ്ഞ് ഇല്ലാത്തത് എൻ്റെ സങ്കടങളൂം ഒറ്റപ്പെടുലുകളും കൂടുതലാക്കി ഒരിക്കൽ ‘അമ്മ എന്നോട് പറഞ്ഞു പെണ്‍കുട്ടികൾ സ്വന്തം വീട്ടിലെ രാജകുമാരിയും ഭർത്താവിൻ്റെ വീട്ടിൽ അടുക്കളകാരികളും”ആയി മാറുന്ന ഒരു പ്രത്യേക തരം ജീവികൾ ആണെന്ന്. അതു പറയുമ്പോൾ അമ്മയിലും ആ പഴയ രാജകുമാരിയെ ഞാൻ കണ്ടു. ഞാൻ വാങ്ങി കൂടിയ സമ്മാനങ്ങളും സർട്ടിഫിക്കേറ്റകളും എന്നെ നോക്കി ഏതൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ ഇതിന് വേണ്ടി ആണോ നീ ഞങ്ങളെ വാങ്ങിയത് എന്നു ചോദിക്കയാകും.
.
കുട്ടികൾ ഉണ്ടാകാത്തത് എൻ്റെ കുറ്റം കൊണ്ട് ആണെന്ന് പറഞ്ഞു കുറ്റലെടുത്തലുകളും പീഡനങളൂം കൂടി കൂടി വന്നു. അയാളും അവരുടെ ഒപ്പം കൂടി ഒരു പെണ്ണിനോട് പറയാൻ പാടില്ലാത്ത വാക്കുകളും കാരണങ്ങൾ പോലും ഇല്ലാതെ മദ്യപിച്ചു എത്തിയുള്ള ശാരീരിക ഉപദ്രവങ്ങളും എനിക്ക് സഹിക്കാവുന്നതിലും അധികമായി. ഒരു മനുഷ്യ ജീവി എന്ന പരിഗണന പോലും എനിക്ക് കിട്ടാതെ വന്നപ്പോൾ എന്നേക്കും ആയി ആ വീടിൻ്റെ പടി ഞാൻ ഇറങ്ങി. ആരും എന്നെ തടഞ്ഞില്ല . അവരും അത്‌ ആഗ്രഹിച്ചത് ആയിരുന്നു എന്ന്‌ എനിക്ക് മനസിലായി .

എൻ്റെ വീട്ടിൽ തിരിച്ച് എത്തിയപ്പോൾ ഞാൻ ആ പഴയ ഇരുപത്തിമൂന്ന് വയസ്സുള്ള രാജകുമാരി ആയി.
കെട്ടിട്ടിച്ചു വിട്ട പെണ്ണ് ഇങ്ങനെ വീട്ടിൽ വന്നു നിൽക്കുന്നത് ശരി ആണോ, ഇവൾ വീണ്ടും നിങ്ങൾക്ക് ഒരു ബാധ്യത ആയി മറിയല്ലോ ,എന്ന്‌ ഉള്ള നാട്ടുകാരുടെ സ്‌ഥിരം പല്ലവിക്ക് ഞാൻ നല്ല മറുപടി കൊടുത്തു . പിന്നീടുള്ള ദിവസങ്ങളിൽ എൻ്റെ ഉള്ളിൽ ഒരു അഗ്നി ആയി നഷ്ടപെട്ടത് എല്ലാം തിരിച്ചു എടുക്കാൻ വേണ്ടി ഉള്ള ഓട്ട പാച്ചിൽ ആയിരുന്നു.
കുറച്ച് ഒക്കെ കഷ്ടപ്പെട്ടു എങ്കിലും നല്ല ഒരു ജോലി നേടി സ്വപ്നം കണ്ട യാത്രകൾ എല്ലാം യാഥാർഥ്യമാക്കി കൊതി തീരുവോളം എഴുതി. മതി വരുവോളം ഞാൻ പുസ്തകങ്ങൾ എല്ലാം വായിച്ചു ഞാൻ എൻ്റെ പുതിയ ജീവിതം ആഘോഷിച്ചു.

ഇന്ന് ഈ മാളിൽ എൻ്റെ പുസ്തകം പ്രകാശന ചടങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ആണ് ഞാൻ അയാളെ വീണ്ടും കണ്ടത്. 2 വർഷങ്ങൾക്ക് മുമ്പ് ഡിവോഴ്സ് കിട്ടിയതിന് ശേഷം ഇപ്പോൾ ആണ് വീണ്ടും കാണുന്നത് ഞങ്ങൾ 2 പേരും ഒന്നും സംസാരിച്ചില്ല 5 മിനിറ്റ് ഞങ്ങൾ മുഖത്തോട് മുഖം നോക്കി നിന്നു. ഏതൊക്കെയോ രണ്ടു പേർക്കും ചോദിക്കണം എന്നുണ്ടായിരുന്നു. അയാളുടെ കണ്ണിൽ ഇപ്പോഴും എന്നോട് ഉള്ള പുച്ഛം വ്യക്തം ആയി ഉണ്ടായിരുന്നു. അയാളുടെ ഒപ്പം ഉള്ള ആ സ്ത്രീയിൽ ആ പഴയ ദേവനന്ദ രാജീവിനെ വീണ്ടും ഞാൻ കണ്ടു.
അയാളുടെ പുറക്കെ നടന്നു പോകുന്ന
അവൾ ചിലപ്പോൾ സഹനത്തിൻ്റെ പര്യായം ആയി മാറാം. അല്ല എങ്കിൽ ചിലപ്പോൾ എല്ലാം മടുത്ത് പാതിയിൽ എന്നെ പോലെ എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വരുമായിരിക്കും.
അങ്ങനെ ഇറങ്ങി വന്നാൽ അവൾക്ക് ഞാനുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…