സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പഴയിടവും എം.ടി.യുടെ രണ്ടാമൂഴവും..

ടി പി.ബാലകൃഷ്ണൻ

പഴയിടം മോഹനൻ നമ്പൂതിരിയും പാചകവും ചർച്ചചെയ്യപ്പെടുന്നകാലത്ത് …. വ്യത്യസ്തമായ ഒരു സംഭവകഥയാണ് ഇവിടെ എഴുതുന്നത്.
ഒരാൾ ഒരു നോവലെഴുതുക…അത്, വായിച്ച് മറ്റൊരാൾ ആത്മഹത്യ ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരിക…. ചരിത്രത്തിൽത്തന്നെ അപൂർവ്വവും സമാനതകളില്ലാത്തതുമായ സംഭവം….
നോവൽ പ്രസിദ്ധീകരിച്ച് വർഷങ്ങളായിട്ടുംനോവലിസ്റ്റ് ഇത്അറിയാതിരിക്കുക
ആ…വായനക്കാരൻ പ്രശസ്തനുംപ്രഗത്ഭനുമായിമാറുക ജീവനോടെ നോവലിസ്റ്റിൻ്റെ മുന്നിൽ വന്നിരിക്കുക… താങ്കൾ ഈനോവൽഎഴുതിയില്ലായിരുന്നുവെങ്കിൽഞാൻഇന്ന്ജീവിച്ചിരിക്കുമായിരുന്നില്ല എന്നു പറയുക…..
ഒരെഴുത്തുകാരനെസംബന്ധിച്ച് ഇതിലുംവലിയഎന്ത് അവാർഡാണ് ലഭിക്കുക…

ജീവിതം മുന്നിൽ വഴിമുട്ടി നിന്നപ്പോൾ പഴയിടം എങ്ങിനെ രക്ഷപ്പെട്ടു…. എങ്ങിനെ ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്ന പാചകക്കാരനായി മാറി ഭൗതിക ശാസ്ത്രത്തിൽ (Physics)ബിരുദാനന്തര ബിരുദംനേടിയഒരാളാണ്… ഈമനുഷ്യനെന്ന്…കലോത്സവങ്ങളിലെപാചകപ്പുരയിൽചട്ടുകംകൊണ്ട്പായസമിളക്കുന്നപഴയിടത്തിൻ്റെപതിവ്കാഴ്ചകൾകാണുന്നനമ്മിൽഎത്രപേർക്കറിയാം…
കോട്ടയത്തെ ഏതോ റെയിൽവെ ട്രാക്കിൽ ഒടുങ്ങിപ്പോകുമായിരുന്ന ഒരുജീവിതംതിരിച്ച്പിടിച്ചതും അയാൾ ഇന്ന് നാം ചർച്ച ചെയ്യുന്നപാചക കലയുടെകുലപതിയായി അറിയപ്പെടുന്നതിനുംപിന്നിൽഇന്നലെകളിലെ ജീവിത ദുരിതങ്ങളുടെ കയ്പേറിയഅനുഭവകഥയുണ്ട്…..
MSC പാസ്സായ ശേഷം പഴയിടം നാട്ടിൽ ബാങ്ക് ലോണെടുത്ത്ലാബ്ഉപകരണങ്ങൾ വിൽക്കുന്ന ഒരു കടതുടങ്ങി..നിർഭാഗ്യമെന്നുപറയട്ടെകടനഷ്ടത്തിലായി അടച്ച് പൂട്ടേണ്ടി വന്നു.ബേങ്ക്ലോൺഅടയ്ക്കാൻ ഗതിയില്ലാതായി…
പലവഴികൾആലോചിച്ചെങ്കിലുംഒടുവിൽഅയാൾആത്മഹത്യചെയ്യുകഎന്നതീരുമാനത്തിലെത്തി….
കോട്ടയത്തെഒരുഉൾനാട്ടിലൂടെറെയിൽവെട്രാക്കിനെലക്ഷ്യംവെച്ച്നടക്കുമ്പോൾ ഒരു പെട്ടിക്കടയിൽ തൂക്കിയിട്ട കലാകൗമുദി വീക്കിലിയിൽ കണ്ണുടക്കി
അതിൻ്റെ പുറംചട്ടയിൽ വലിയ അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു എംടിയുടെ രണ്ടാമൂഴം നോവൽ ആരംഭിക്കുന്നു.
മരണത്തിനുംജീവിതത്തിനുംഇടയിലുള്ളആസമയത്ത് കയ്യിൽ കിട്ടിയ വാരിക അദ്ദേഹം തുറന്നു… രണ്ടാമൂഴംനോവൽആരംഭിക്കുന്ന പേജെടുത്തു. അതിലെ ആദ്യ വാചകം തന്നെപഴയിടത്തെപിടിച്ചിരുത്തി…..
കടലിന്കറുത്തനിറമായിരുന്നു… ഒരു കൊട്ടാരവും മഹാനഗരവുംവിഴുങ്ങിക്കഴിഞ്ഞിട്ടും വിശപ്പടങ്ങാത്ത പോലെ തിരകൾ തീരത്ത് അലതല്ലിക്കൊണ്ടലറി
അതിൻ്റെ അവസാന വാചകംതുടരുംഎന്നായിരുന്നു… ജീവിതം തുടരാനും അടുത്തലക്കംവീക്കിലിവായിക്കാനുമായിപഴയിടംകാത്തിരുന്നു……52ലക്കങ്ങളായാണ് നോവൽ ഖണ്ഡശ: പ്രസിദ്ധീകരിച്ചത്. അത് മുഴുവനായുംആർത്തിയോടെ അദ്ദേഹം വായിച്ചു തീർത്തു.
ഇതിനിടയിൽ ചെറിയ രൂപത്തിൽപാചകത്തിൻ്റെകാറ്ററിംങ്ങ്,യൂനിറ്റ്ആരംഭിച്ചു. പതുക്കെ പതുക്കെ അത് പച്ച പിടിച്ച് വന്നു.
സ്കൂൾകലോത്സവങ്ങളുടെപാചകക്കാരനായിരുന്ന മലമൽ നീലകണ്ഠൻ നമ്പൂതിരിയുടെസഹായിയായാണ് പഴയിടം പാചക കലയുടെ ബാലപാഠങ്ങൾ വെച്ചും…കണ്ടുംപഠിച്ചത്
2005മുതലാണ്സ്വന്തമായിപാചകംഏറ്റെടുത്ത്നടത്താൻതുടങ്ങിയത്.
പഴയിടം അറിയപ്പെടുന്ന പാചകക്കാരനായി മാറി. പതുക്കെ സാമ്പത്തിക സ്ഥിതിയെല്ലാം മെച്ചപ്പെട്ടു വന്നു. അദ്ദേഹത്തിൻ്റെ രുചി പെരുമ പ്രസിദ്ധമായി പായസ മെങ്കിൽ അത് പഴയിടത്തിൻ്റെതു തന്നെ എന്നസ്ഥിതിവന്നു.17വർഷത്തോളമായി സ്കൂൾ കലോത്സവങ്ങളിലെ പതിവ് പാചകക്കാരനായ് മാറി.
2015….ൽ സംസ്ഥാന സ്കൂൾകലോത്സവംകോഴിക്കോട്ടെത്തിയപ്പോൾ ടെണ്ടർകിട്ടിയത്പഴയിടത്തിനായിരുന്നു.നടത്തിപ്പുകാരിൽ പ്രധാനിയായ സതീശൻമാസ്റ്ററോട്പഴയിടം പറഞ്ഞു…. എനിക്കൊന്ന് എം.ടി.യെ കാണണം…സതീശൻ മാസ്റ്റർഅമ്പരന്നു.എന്തിനാവാംഇദ്ദേഹംഎംടി…
യെകാണുന്നത്എഴുത്തുകാരനും പാചകക്കാരനും തമ്മിലെന്താവുംബന്ധം….
സതീശൻ മാസ്റ്റർ എം ടി യു മായി ബന്ധപ്പെട്ട്അനുമതി വാങ്ങി….
കോഴിക്കോട് കോട്ടാരം റോഡിലുള്ള എം ടി യുടെ വീട്ടിലേക്ക് പഴയിടവുമായി സതീശൻ മാസ്റ്റർ ചെന്നു.
സ്വീകരിച്ചിരുത്തിയഎംടിയോട് പഴയിടം ചോദിച്ചു: എന്നെ അറിയുമോ?
ഓ…. കേട്ടിട്ടുണ്ട് ധാരാളം കുട്ടികൾക്ക് പാചകം ചെയ്യുന്ന ആളല്ലേ?
പിന്നീട്പഴയിടംമേൽസൂചിപ്പിച്ച കഥകൾ പറഞ്ഞു.
എം ടി തരിച്ചിരുന്നു പോയി.
താനെഴുതിയരണ്ടാമൂഴമെന്ന നോവൽ കൊണ്ട് ജീവിതത്തിൽ രണ്ടാമൂഴം ലഭിച്ചഒരാൾഇതാ….മുന്നിലിരിക്കുന്നു.ഒരെഴുത്തുകാരന്ഇതിൽകൂടുതൽസംതൃപ്തിലഭിക്കുന്നഏത്കാര്യമാണ്,വേറെയുള്ളത്… താനെഴുതിയ പുസ്തകം ഒരാൾക്ക്പ്രചോദനമാകുകഅയാൾ ലോകമറിയുന്ന പാചകക്കാരനാവുക…. പഴയിടം എംടിയെ ക്ഷണിച്ചു. തൻ്റെ പാചകശാലയിലേക്ക് സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ ഭക്ഷണ പന്തലിലേക്ക്
ക്ഷണംഎം ടി സ്വീകരിച്ചു
പിറ്റേന്ന്കലോത്സവത്തിൻ്റെ പാചകശാലയിലേക്ക് തൻ്റെവായനക്കാരനെത്തേടിമഹാനായഎഴുത്തുകാരൻവന്നു…രണ്ടാമൂഴത്തിൻ്റെ…താൻകയ്യൊപ്പുചാർത്തിയ കോപ്പിയുമായി
പഴയിടത്തിന്ഉപഹാരമായി നൽകാൻ….
എംടിയ്ക്ക്….ഇലയിട്ട്പഴയിടം സദ്യ വിളമ്പി….. തനിക്ക് ജീവനും ജീവിതവും തന്ന വലിയമനുഷ്യനെപാചകകലയുടെകുലപതി…അത്ഭുതത്തോടെ…. നോക്കി നിന്നു… മനസ്സിലപ്പോഴും കോട്ടയത്തെപെട്ടിക്കടയും കലാകൗമുദി വീക്കിലിയും
ഓടിയെത്തിയിരിക്കാം….

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(6)
ലേഖനം
(31)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(17)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(133)
കഥ
(26)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(28)
Editions

Related

പാട്ടിന്റെ പല്ലവി

പാട്ട് ഒരാളുടെ ആത്മഭാഷണമാണ്. പാട്ടിന്റെ ഭാഷ, മനുഷ്യന്റെ വൈകാരിക ഇടങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നു. വൈകാരികതയില്‍ വളരുന്ന ഭാഷയാണ് പാട്ടിനെ നിലനിര്‍ത്തുന്നത്. ഭാഷയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളുമായി വളരുന്നതാണ് ഈണവും രാഗവും…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…