പെട്ടെന്ന്, ചെറികൾ വന്നു–. ചെറികൾ നിലനില്ക്കുന്ന കാര്യം തന്നെ ഞാൻ മറന്നുപോയിരുന്നു, അങ്ങിനെ അവ സ്വയം പ്രഖ്യാപിക്കാൻ കാരണമായിത്തീർന്നു— എങ്കിലും, ചെറികൾ ഉണ്ടായിരുന്നിട്ടേയില്ല. ഇപ്പോൾ അവയുണ്ടായി, പെട്ടെന്ന്, പ്രിയങ്കരം. മാതളപ്പഴങ്ങൾ എന്റെ മേൽ വന്നുവീണു പക്ഷേ എന്തെങ്കിലും മേൽ വന്നുവീണതുകൊണ്ടു ഞാൻ മാറിപ്പോയി എന്നു വിചാരിക്കുന്നവ രുടെ മേൽ ഒരിക്കലും മാതളം വന്നു വീണിട്ടില്ല. അവർ എന്റെ ഷൂസിനകത്ത് ബദാം കായകൾ ചൊരിഞ്ഞപ്പോൾ കുട്ടികൾക്ക് അവയുടെ പരിപ്പുവേണ്ടി വരുമല്ലോ എന്നോർത്തു എനിക്കു നടക്കേണ്ടിവന്നപ്പോൾ, അപ്പോൾ ഞാൻ ചെറികൾക്കുവേണ്ടി നിലവിളിച്ചു,. മാതളങ്ങൾ മേൽ വന്നുവീഴാൻ കൊതിച്ചു – ഞാൻ അല്പമൊന്നു മാറി.
- June 6, 2022
- വായന
ഗുന്തർഗ്രസ്സ്