സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആന ഡോക്ടർ

ഗൗരി

മലയാളത്തിലും തമിഴിലും പ്രസിദ്ധനായ എഴുത്തുകാരൻ ശ്രീ ജയമോഹൻ്റെ ” ആന ഡോക്ടർ ” എന്ന ശ്രദ്ധേയമായ നോവൽ .. 100 സിംഹാസനങ്ങൾ എന്ന നോവൽ കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച പ്രശസ്ത നോവലിനു ശേഷം മറ്റൊരു മനോഹരമായനോവൽ.
തമിഴ്നാട്ടിലെ പ്രസിദ്ധമൃഗഡോക്ടറായ വി.കൃഷ്ണമൂർത്തിയുടെ ജീവിതത്തെ ആധാരമാക്കി തികച്ചും വ്യത്യസ്തമായ പ്രമേയത്തിലേക്കാണ് ആന ഡോക്ടർ കൃതി വികസിക്കുന്നത്.
വായനയെ തീർത്ഥാടനമാക്കുന്ന എഴുത്ത് ‘. കാട്, അതിലെ ജീവികൾ, അവയുടെ അതിജീവനം, ആശയ വിനിമയ രീതികൾ, സ്നേഹം.. ഇവയെല്ലാം ഈ നോവലിലൂടെ അനുഭവിച്ചറിയാം
നോവൽ തുടങ്ങുന്നതു തന്നെ അദ്ദേഹത്തിൻ്റെ പേര് പത്മശ്രീ അവാർഡ് പട്ടികയിൽ ഉൾപ്പെടുത്താനുള്ള നോവലിലെ രണ്ട് കഥാപാത്രങ്ങളുടെ ശ്രങ്ങളിലൂടെയാണ്. എന്നാൽ Dr. കൃഷ്ണമൂർത്തി ഈ പുരസ്കാരങ്ങൾക്ക് അടിമപ്പെടുന്ന ആളായിരുന്നില്ല. കാട്ടിൽ ചാവുന്ന എതൊരു മൃഗത്തെയും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന തിയറി ഉള്ള ആളായിരുന്നു അദ്ദേഹം.ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിൽ അദ്ദേഹം അത് നേടിയെടുക്കുകയും ചെയ്തു. കാട്ടിൽ മൃഗങ്ങൾ ചാവുന്നത് സ്വാഭാവികമായിട്ടാണെന്ന അതുവരെയുള്ള ധാരണകൾ മാറ്റിമറിക്കപ്പെട്ടു..
രണ്ടു മനുഷ്യർ തമ്മിലുള്ള ദീർഘ സംഭാഷണം എന്ന നിലയിലാണ് നോവൽ ഇതൾ വിരിയുന്നത്‌.
കാടിനുള്ളിൽ വിനോദ സഞ്ചാരത്തിനു പോകുന്നവർ വരുത്തി വെക്കുന്ന വിനകൾ അനുഭവിക്കുന്ന പാവം മിണ്ടാപ്രാണികളെ ഇതിൽ കാണാം. കാടിൻ്റെ നിശബ്ദത തകർത്ത് കാട്ടിൽ പാലിക്കേണ്ട മര്യാദകൾ കാറ്റിൽ പറത്തി, ഉപയോഗശേഷം വലിച്ചെറിയുന്ന പോളിത്തീൻ ബാഗുകളും പൊട്ടിച്ച ശേഷം വലിച്ചെറിയുന്ന കുപ്പികളും കാടിൻ്റെ അവകാശികളുടെ ജീവിതം നിഷേധിക്കുന്നു. കാലിൽ കുപ്പിച്ചില്ലുകൊണ്ട് മുറിവ് പറ്റിയ ആനയെ ചികിത്സിക്കാൻ പോയതും പോകുന്ന വഴിയിൽ ചെന്നായ കൂട്ടം കൊണ്ടു പോകുന്നതുമൊക്കെ കണ്ണിൽ നനവ് പടർത്തുന്നു.. മനുഷ്യൻ കാടിനോട് കാണിക്കുന്ന ക്രൂരതകൾ ഓരോ വരിയിലും കാണാം.
വായനക്കാരനെ വിസ്മയിപ്പിക്കാനും തിരുത്താനും.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…