സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വയനാടൻ ചരിത്രത്തിലെ വയനാടൻ ചെട്ടിമാർ

അശ്വനി കൃഷ്ണ

ഭൂമിശാസ്ത്രപരമായ ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ സാംസ്കാരിക വൈവിധ്യങ്ങളും ജൈവിക വൈവിധ്യങ്ങ ളും ദൈവികമായി പരമാർശിക്കുന്ന പ്രാചീന ഗോത്ര വിഭാഗങ്ങളുടെ തനതു ആചാരങ്ങളും അനുഷ്ഠാനങ്ങളും കുറച്ചെങ്കിലും നിലനിക്കുന്നത് പശ്ചിമഘട്ടത്തിൽ ഉൾപ്പെടുന്ന മലബാർ മേഖലകളിലാണ്. പുതുമയുടെയും ജൈവ സമ്പത്തിന്റെയും ആകാരഭംഗിയിൽ ആവാഹിച്ചെടുത്ത ഭൂപ്രദേശമാണ് വയനാട്.

വയനാടിന്റെ ചരിത്ര സാംസ്കാരിക ഉറവിടം തേടിയുള്ള യാത്രയിൽ ജീവിത മേഖലകളിൽ തനിമയും പുതുമയും ആചാര വൈവിധ്യങ്ങളും നിലനിർത്താൻ സഹായകമായ സമുദായമാണ് വയനാടൻ ചെട്ടിമാർ.പാരമ്പരാഗതമായ ഒട്ടനവധി സവിശേഷതകൾ ഇന്നും പിന്തുടർന്നുവരുന്ന വയനാടൻ ചെട്ടി സമുദായത്തിന്റെ നാടോടിപരമായ ജീവിത സംസ്കാരത്തിന്റെ വൈവിധ്യങ്ങൾ ഏറെയുണ്ട്.മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ ജീവിതം,സംസ്കാരം ഇതര ജനാവിഭാഗങ്ങളിൽനിന്നും ഇവരെ വേർതിരിക്കുന്നു.പുരോഗമനങ്ങൾ ഏറെവന്നിട്ടുണ്ടെങ്കിലും പാരമ്പര്യ ജീവിത സമ്പ്രദായത്തിന്റെ തനിമ പലയിടങ്ങളിലും നിലനിന്നുപോകുന്നുമുണ്ട്.
വയനാടൻ ചെട്ടി സമുദായത്തിന് ആധികാരികമായ ചരിത്ര രേഖകളില്ല എന്നതാണ് സത്യം.പഴയ തറവാട്കളിൽ നിന്നും ലഭിച്ച താളിയോലഗ്രന്ഥങ്ങൾ,പൂർവകാല പഠനങ്ങൾ നടത്തിയ ബ്രിട്ടീഷ് കാരൻ തേഴ്സ്റ്റൻന്റെ casts and tribes in southern India,ലോഗൺന്റെ മലബാർ മനുവൽ എന്നീ ബുക്ക്കളിലുമായി ഈ ജനവിഭാഗത്തെ പരമാർശിക്കുന്നുണ്ട്.

ഇന്നത്തെ കോയമ്പത്തൂർ അതായത് അന്നത്തെ കൊങ്ക് ധാരപുരിയിൽ നിന്നും പാലായനം ചെയ്തു വന്ന വൈശ്യവിഭാഗത്തിൽ പെട്ട വെള്ളാള വംശക്കാരുടെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ വയനാടൻ ചെട്ടിമാർ എന്ന് വിശ്വസിക്കുന്നു.അത് തെറ്റാണ് എന്ന് സമർത്തിക്കുന്നവരും ഉണ്ട് ചിലവർ ആന്ധ്രാപ്രദേശിൽ നിന്നുമായി കച്ചവടത്തിന് വന്ന ഷെട്ടി മാരാണ് ഇപ്പോഴത്തെ ചെട്ടിമാരെന്നു വിശ്വസിക്കുന്നു. ആധികാരികമായ രേഖ ഇല്ലാത്തതിനാലാണ് പൂർണമായും ഇത് സമർത്ഥിക്കുവാൻ കഴിയാത്തത് .എന്നാൽ ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത് കൊങ്കു നാട്ടിൽ നിന്നും വന്നവരാണ് തങ്ങളുടെ പൂർവികൾ എന്നാണ്.
കൊങ്കുനാട്ടിലെ ലഹളയെ തുടർന്ന് പാലായനം ചെയ്തു വന്നവർ പൊൻകുഴി ദേശത്തു എത്തുകയും അവിടെനിന്നും കോട്ടയം രാജാവിന്റെ നിർദ്ദേശപ്രകാരം ഇന്നത്തെ കുടുക്കി അമ്പലം സ്ഥിതിചെയ്യുന്ന കുടുക്കി ദേശത്ത് വന്നുചേരുകയും അവിടെ തമ്പടിക്കുകയും ചെയ്തു.
വയനാട് ജില്ലയിലും അതിർത്തി സംസ്ഥാനജില്ലയായ നീലഗിരി ജില്ലയിലും മാത്രം അധിവസിച്ചുവരുന്ന ഗോത്ര സങ്കര വിഭാഗക്കാരാണെങ്കിലും ഗോത്രസമുദായ പട്ടികയിൽ ഇവർചേർക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം .
കൊങ്കുധാരാപുരിയിൽ നിന്നും വന്ന ഇവർ വൈശ്യ വിഭാഗത്തിൽ പെട്ട വെള്ളാള വംശക്കാരായിരുന്നുവെന്നും കണ്ടെടുത്ത താളിയോലയിൽ പറയുന്നുണ്ട്..പിൻകുടുമ്മിയും പൂണുലും സ്വായത്തമാക്കിയ ഇവർക്ക് കോട്ടയം രാജാവ് നായരുചെട്ടി എന്ന സ്ഥാനപ്പേരുനല്കി.
അതോടെ അവരുടെ പിൻകുടുമിയും പൂണുലും എന്നന്നേയ്ക്കുമായി നഷ്ടമായി.
നായരുചെട്ടിയായി മാറിയതോടെ നായർ വിഭാഗക്കാരുടെ ആചാര അനുഷ്ടാനങ്ങൾ ഇവർ സ്വായത്തമാക്കുകയുയും പിന്നീടങ്ങോട്ട് പിന്തുടർന്നുപോരുകയുമാണ് ഉണ്ടായത് .ബ്രിട്ടീഷ് കാലഘട്ടം അവസാനിച്ചതോടുകൂടി അതായത് പഴശ്ശിരാജയുടെ മരണത്തോടുകൂടി ഈ നായരുചെട്ടി എന്ന സമുദായപദവിയും അവസാനിച്ചു .അതോട്കൂടെ വെറും ചെട്ടിമായ ഇവർ പിനീടുള്ള കാലഘട്ടത്തിൽ അവകാശാധിപത്യത്തിനായി സ്വയം ജാതിവേണമെന്ന ആഗ്രഹം ഉടലെടുക്കുയും വയനാട്ടിലെ ബത്തേരി നിയജക മണ്ഡലത്തിൽ എത്തിപെട്ടതിനാൽ ഇവർ 1977 ഇൽ വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി രൂപീകരിക്കുകയും വയനാടൻ ചെട്ടി സമുദയം എന്ന സമുദായ പദവി സ്വീകരിക്കുകയും ചെയ്തു
വർഷങ്ങൾക്കുമുൻപ് കുടുക്കിദേശത്തു എത്തിയ ചെട്ടിമാർക്ക് കോട്ടയം രാജാവ് അഞ്ചുദേശങ്ങൾ നൽകിയെന്നും ഈ അഞ്ചു ദേശങ്ങളിലേയ്ക്ക് കുടിയേറിയ വയനാടൻ ചെട്ടിമാർ ഐവർ ചെട്ടിമാർ എന്നറിയപ്പെടുന്നു . ചെട്ടിമാരിൽ പ്രമുഖരാണിവർ .ഐവർ ചെട്ടിമാരുടെ തലവൻ ചീരാൽ ചെട്ടിയാണ് .വയനാടൻ ചെട്ടിമാരിലെ മൂപ്പൻ സമ്പ്രദായത്തിന് ഉത്തമഉദാഹരണമാണ് ഐവർ ചെട്ടിമാർ ,ചീരാൽ ചെട്ടി,തോമാട്ടു ചെട്ടി,കൊളപ്പള്ളിചെട്ടി ,പെരുവക്കോട്ട് ചെട്ടി ,ചേലയം ചെട്ടി എന്നിവരാണ് ഐവർചെട്ടിമാർ .എന്നും ഈ മൂപ്പൻ സമ്പ്രദായം നിലനിന്നുപോകന്നു എന്നത് വാസ്തവമാണ് .കോട്ടയം രാജവംശം കല്പിച്ചുനൽകിയ വള എന്നും വിശേഷാവസരങ്ങളിൽ ചീരാൽ ചെട്ടി മൂപ്പൻ ധരിക്കുന്നു .ഐവർ ചെട്ടി മൂപ്പന്മാർ ഒത്തുകൂടുന്നത് മണ്ഡല സംക്രമം 41 നു സുൽത്താൻ ബത്തേരി ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് .ഇവർക്കിടയിൽ ഏതൊരു ചടങ്ങിനും ചീരാൽചെട്ടിമൂപ്പന്റെ സാന്നിധ്യം കൂടിയേതീരൂ എന്നതും വലിയ പ്രത്യേകതയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…