സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഞങ്ങൾക്കും പറയാനുണ്ട്: തെരഞ്ഞെടുപ്പ്ജീവനക്കാർ

ലിജിഷ രാജന്‍

  • “തൊഴിലാളികൾക്ക്
    അവരുടെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകണം”
    മുഹമ്മദ് നബി

മഹാമാരി സങ്കീർണത തീർത്ത അവസരത്തിലും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയായി. കോവിഡ് ഭീതിക്കിടയിലും ജീവനെ മുറുകെപിടിച്ച് വേനൽ ചൂടിൽ,വിയർത്തൊട്ടി തെരഞ്ഞെടുപ്പുകാലത്ത് ഓടിത്തളർന്ന ഒരു തൊഴിൽ വിഭാഗമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അടിസ്ഥാന ജീവനക്കാരായ ബൂത്ത് ലെവൽ ഓഫീസർ മാർ. ഇതുവരെയും വേണ്ടത്ര പരാമർശിക്കപ്പെട്ടിട്ടില്ലാത്ത പരിഗണിക്കപ്പെടാത്ത സേവകരാണ് ബി. എൽ.ഒ മാർ.

നെട്ടോട്ടം

സാറേ, ഇത്തവണത്തെ വോട്ടേഴ്സ് ലിസ്റ്റിൽ വ്യക്തിയുടെ ഫോട്ടോയും വിലാസവും ഇല്ലല്ലോ? ഒരേ പേരുള്ള നിരവധി പേരുണ്ടാവില്ലേ നമ്മൾ എങ്ങനെ കൃത്യമായി സ്ലിപ്പ് വിതരണം ചെയ്യും, രണ്ടുദിവസം കൊണ്ട് എങ്ങനെയാണ് സാറേ 1500ഓളം വോട്ടർ സ്ലിപ്പുകൾ വീടുകളിൽ എത്തിക്കേണ്ടത്! തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുമ്പുള്ള ഒരു സാധാരണ ബി.എൽ. ഒ യുടെ ആശങ്കകൾ ഇത്തരത്തിലാണ്.ഏറ്റവും കൂടുതൽ തപാൽ വോട്ടുകൾ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. എൺപത് വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർ, കോവിഡ് രോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്കെല്ലാം സർക്കാർ തപാൽ വോട്ടിംഗ് സംവിധാനം ഒരുക്കിയിരുന്നു. കോവിഡ് രോഗികളെ വരെ നേരിട്ട് സന്ദർശിച്ച് വോട്ടിംഗ് പ്രക്രിയയിൽ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച വരാണ് ബി.എൽ.ഓ മാർ.

ആരാണ് ബൂത്ത്‌ ലെവൽ ഓഫീസർ

തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായി നടത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്ന ജീവനക്കാരാണ് ബി. എ ൽ. ഒ മാർ. തിരിച്ചറിയൽ രേഖയ്ക്കായുള്ള അപേക്ഷകൾ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുക,വോട്ടവകാശമുള്ളവരെ നിർബന്ധമായും വോട്ടേഴ്സ് പട്ടികയിൽ ഉൾപ്പെടുത്തുക, വോട്ടർപട്ടികയിൽ പേര് ചേർത്തവരുടെ പരിശോധന, മരിച്ച വ്യക്തികളുടെ പേരുകൾ പട്ടികയിൽ നിന്നും നീക്കം ചെയ്യുക , ഇലക്ഷൻ പ്രവർത്തനത്തിൽ പങ്കാളിയാവുക, തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങൾ ഉള്ള ജീവനക്കാരാണ് ബൂത്ത് ലെവൽ ഓഫീസർമാർ.

ഇനിയെങ്കിലും അറിയട്ടെ

താഴെത്തട്ടിലുള്ള ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പലപ്പോഴും വേണ്ടത്ര ശ്രദ്ധ ലഭിക്കാറില്ല. എന്നാൽ അവരുടെ വിയർപ്പിനും ജീവന്റെ വിലയുണ്ട്. മാസ്കും സാനിറ്റൈസറും അടങ്ങുന്ന സുരക്ഷാ കിറ്റ് പോലും ലഭിക്കാതെയാണ് നിരവധി ബി എൽ ഓ മാർ കോവിഡ് പശ്ചാത്തലത്തിലും പ്രവർത്തിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് ദിവസത്തെ വേതനം പോലും ഇത്തവണ അവർക്ക് ലഭിച്ചിട്ടില്ല.വർഷം മുഴുവൻ സേവന സന്നദ്ധരാവുമ്പോഴും 6000 രൂപയുടെ തുച്ഛമായ ഓണറേറിയം ആണ് അവർക്ക് ലഭിക്കുന്നത്. അധികജോലി ഭാരത്തിന് അനുസൃതമായ വേതനം ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ അധികാരികൾക്ക് മുമ്പിൽ എത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ലാത്ത വിഭാഗമാണ് ബി.എൽ. ഓ മാർ.

“സർവ്വലോക തൊഴിലാളികളെ സംഘടിക്കുവിൻ” മെയ് ദിന ആഹ്വാനങ്ങൾക്കൊപ്പം, ശ്രദ്ധിക്കപ്പെടാതെ പോയൊരു വിഭാഗത്തെ വെറുതെയൊന്ന് പരിചയപ്പെടുത്തിയതാണ്. ദുരന്തമുഖത്ത് പരാതിപ്പെട്ടി തുറക്കുന്നത് തീർത്തും അനുചിതമല്ല. എങ്കിലും ഒന്ന് പറഞ്ഞു വെക്കുകയാണ്. അതിജീവനത്തിന്റെ നൗക കരക്കടുക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട് ഇത്തരത്തിൽ അവഗണിക്കപ്പെട്ട നിരവധി മേഖലകളെ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…