സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ആരോഗ്യമുള്ള കുട്ടികൾ

ഡോ. എം.ബങ്കാര

സാമാന്യജനങ്ങൾ ധരിച്ചുവെച്ചിരിക്കുന്നത്ര ഉയർന്ന തോതിലുള്ള മാംസ്യം കുഞ്ഞുങ്ങൾ ക്കാവശ്യമില്ല. മനുഷ്യശിശുവിന്റെ ശരീരഭാരം 6 മാസംകൊണ്ട് ഇരട്ടിക്കും, 1 വർഷംകൊണ്ട് 3 മടങ്ങാകുന്നു ; ഇത് കേവലം 1.1 ശതമാനം മാംസ്യമടങ്ങിയ മുലപ്പാൽ മാത്രം കഴിച്ചിട്ടാണ്. കുട്ടിക്കാലം പിന്നിട്ടാൽ പിന്നെ മനുഷ്യശരീരം ഒരിക്കലും ഇത്ര ത്വരിതഗതിയിൽ വരുന്നില്ല. അതിനാൽ ആർക്കും ഉയർന്ന തോതിൽ മാംസ്യമടങ്ങിയ ഭക്ഷണം ആവശ്യമില്ല. എങ്കിലും കൂടുതൽ മെച്ചമായ മാംസ്യം ലഭിക്കാൻ നാളികേരം, നിലക്കടല തുടങ്ങിയവ ഉൾപ്പെടുന്നത് കുട്ടിക്ക് ഗുണകരമായിരിക്കും, മാംസ്യം,കൊഴുപ്പ്,കാർ ബോഹൈഡ്രേററുകൾ എന്നിവ കുറഞ്ഞതോതിൽ മാത്രമുള്ള പുതിയ പഴങ്ങൾ,സലാഡായി ഉപയോഗിക്കാവുന്ന പച്ചക്കറികൾ എന്നിവ കഴിക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കേണ്ടതാണ്. ദിവസത്തെ ആഹാരത്തിൽ 1/3 ഭാഗമെങ്കിലും പാകം ചെയ്യാത്ത, അഥവാ സൂര്യനാൽ പാകം ചെയ്തു കഴിഞ്ഞതും അടുത്തുള്ള തോട്ടത്തിൽനിന്നും മററും ലഭിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളായിരിക്കണം. ജീവകം എ, ക്ലോറോഫിൻ തുടങ്ങിയവ സുലഭമായി ലഭിക്കുന്ന പച്ചിലകളടങ്ങിയതായിരിക്കണം സലാഡുകൾ, അത്യാവശ്യമാണെങ്കിൽ മാത്രം ആവിയിൽ വേവിക്കാം. നല്ലവണ്ണം കഴുകിയിരിക്കണമെന്നുമാത്രം. ചെറുനാരങ്ങനീര് ചേർത്തിയ വെള്ളത്തിന് ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിയു മെന്നതിനാൽ, ഇതിൽ കഴുകാം.

എണ്ണയിൽ വറുത്ത ഭ ക്ഷ്യവസ്തുക്കളേക്കാൾ എളുപ്പത്തിൽ ദഹിക്കുന്നവയാണ് ആവിയിലോ, വെള്ളത്തിലോ വേവിക്കുന്നവ ,അന്നജം, മാംസ്യം എന്നിവ എണ്ണകളിൽ വേവിക്കുമ്പോൾ ഭക്ഷ്യ തന്മാത്രകളിൽ പറ്റിപ്പിടിക്കുന്ന കൊഴു പ്പിന്റെ നേരിയ ആവരണം ദഹനതടസ്സമുണ്ടാക്കി ഗ്യാസിനും മലബന്ധത്തിനും കാരണമാവുന്നു. പഴങ്ങളുടെ കൂടെ പയസാരയും, പച്ചക്കറിസലാഡുകളുടെകൂടെ ഉപ്പും ചേർക്കരുത്, ഉപ്പ് ജീവകം ഡി, നഷ്ടപ്പെടുത്തുന്നു.
ശരിയായ ഭക്ഷണരീതി കുട്ടിക്കാലത്ത് ശിശുപ്രായം മുതൽ 10 വയസ്സുവരെയുള്ള കാലത്തുതന്നെ മനസ്സിൽ പതിഞ്ഞില്ലെങ്കിൽ പിന്നീടുള്ള കാലത്ത് ഭക്ഷ്യ ശീലത്തിലെ തെറ്റുകൾ തിരുത്താൻ കഴിയില്ല. അമിതാഹാരവും തെററായ രീതിയാണ്, അമിതാഹാരമുള്ള കുട്ടി പോഷണ കുറവുള്ള കുട്ടിയായിരിക്കും. അമിത ഭക്ഷണം കാരണമായുണ്ടാകുന്ന പൊണ്ണത്തടി കാഴ്ചയിൽ ആഭാസകരമാണെന്ന് മാത്രമല്ല, ഹൃദയം,വൃക്ക, ധമനികൾ എന്നിവക്ക് രോഗകാരണമാവുകയും ചെയ്യുന്നു. ഭക്ഷ്യമൂല്യമില്ലാത്ത, കൃത്രിമാഹാരംകുഞ്ഞുങ്ങളുടെ ശരീരം മാത്രമല്ല മനസ്സും ദുഷിപ്പിക്കുന്നു. അമേരിക്കൻ പോഷകാഹാരവിദഗ്ധൻ റോബർട്ട് മെക്കാൻ അഭിപ്രായപ്പെടുന്നത്,”ചീത്ത കുട്ടികളും, താന്തോന്നികളും, മുൻകോപികളും,
ക്രൂരസ്വഭാവികളും , ഭീരുക്കളും , കുറ്റവാളികളും , സാഹസികരുമായ വിഭാഗത്തിൽ പെടുന്ന എല്ലാ കുട്ടികളും ആറുമാസക്കാലമെങ്കിലും ” ശരിയായ ഭക്ഷണം മാത്രം കഴിക്കാനിടവന്നാൽ മുതിർന്നവർക്ക് തത്വേപദേശം നല്കും” എന്നാണ് ഇത് അതിശയോക്തിയായി തോന്നാമെങ്കിലും സത്യവിരുദ്ധമല്ല; മുതിന്നവരെ സംബന്ധിച്ചിടത്തോളവും ഇത് വാസ്തവം തന്നെ ‘ പോഷണ ശാസ്ത്രപരമായ ഗവേഷണം മനോരോഗങ്ങളോടുള്ള നമ്മുടെ സമീപനത്തിൽ മാററം വരുത്തുമെന്ന് മഹാനായ മനശാസ്ത്ര ചികിത്സകൻ സി.ജി യുംഗ് തന്റെ അവസാന കാലങ്ങളിൽ അഭിപ്രായപ്പെടുകയുണ്ടായി.

ഉറക്കഗുളികയായ താലിഡോ മൈഡ് , ചികിത്സകന്മാരേയും അമ്മമാരാകാനുള്ളവരെയൂം മുമ്പേതന്നെ ജാഗ്രതയുള്ളവരാക്കേണ്ടിയിരുന്നുവെങ്കിലും , വികലാംഗരായ കുഞ്ഞുങ്ങളുടെ ദുരിതങ്ങൾ മറന്നുകഴിഞ്ഞിട്ടാവാം , ശരിയായ പാഠം ഇനിയും പടിച്ചില്ല , എന്നാണ് അടുത്തകാലത്തും പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ സികൾ ഉപയോഗിച്ചുവരുന്ന മരുന്നുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ന്യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് 3528 പൂർണ്ണ ഗർഭിണികളെ ഉൾ പ്പെടുത്തി നടത്തിയ സമഗ്രപഠനം രേഖപ്പെടുത്തുന്നത് , പ്രസവകാലത്തോടടുത്ത് ഗർഭിണികൾ കഴിക്കുന്ന വേദനാസംഹാരികൾ കുഞ്ഞുങ്ങളിൽ പ്രകടമായ ദൂഷ്യഫലങ്ങൾ ഉളവാക്കുന്നുവെന്നാണ്.മരുന്നുകൾ ഒന്നും കഴിക്കാത്ത അമ്മമാരുടെ ശിശുക്കളേക്കാം ഈ ശിശുക്കൾ ഇരിക്കാനും നില്ക്കാനും നടക്കാനും താമസിക്കുന്നു.ഭ പ്രസവസമയത്ത് ബോധം കെടുത്താൻ മൂക്കിലൂടെ നല്കുന്ന മരുന്നുകൾ കുഞ്ഞിന്റെ തലച്ചോർ കേടുവരുത്തും . ഈ നിഗമനങ്ങളെല്ലാം നമ്മെ ഭയപ്പെടുത്തുന്നതും ഒരു നിസാരവേദന തോന്നുമ്പോഴും വിഷ മരുന്നുകളുടെ സഹായം തേടി ഓടാനുള്ള പ്രവണതയുടെ വൈകല്യം പ്രതിഫലിപ്പിക്കുന്നതുമാണ്. ഡോക്ടർ ഇവാൻ ഇല്ലിച്ച് സൂചിപ്പിച്ചപോലെ ആധുനിക വൈദ്യശാസ്ത്രം കൊ ണ്ടുണ്ടായ ഒരു അവസ്ഥയാണിത് ( Medical Nemesis ) പാശ്ചാത്യസമൂഹങ്ങ ളിൽ മനുഷ്യർക്ക് പ്രകൃതിയുമായി യാതൊരിണക്കവുമില്ലാത്തതരത്തിൽ പരി സ്ഥിതിമാറ്റാം വന്നിരിക്കാം , അല്ലെങ്കിൽ പ്രകൃതിയുടെ ശക്തിയിൽ വിശ്വാസം കുറഞ്ഞിരിക്കാം . വേദന കുറയ്ക്കാനായാലും ശാന്തത കൈവരിക്കാ നായാലും ശരി ഔഷധ ( drugs ) ചികിത്സയിലുള്ള അമിതമായ ആശ്രിതത്വം അമ്മയാകാൻ പോകുന്നവരുടെ കാര്യത്തിൽ പ്രത്യേക മുൻകരുതൽ ആവശ്യപ്പെ ടുന്നു . കാരണം അത് ശിശുവിനെ ബാധിക്കുമെന്നത് തന്നെ . എങ്ങിനെ വിശ്ര മിക്കണമെന്ന് മനസ്സിലാക്കുകയും ഭയവും പേശി സം ഘർഷങ്ങളും ഒഴിവാക്കു കയും ചെയ്താൽ പ്രസവം തികച്ചും സ്വാഭാവികവും വേദനാരഹിതം പോലുമായിത്തീരുന്നതാണ്. സ്വാഭാവിക പ്രസവമെന്ന ആശയം ആധുനികകാലത്ത ‘ പ്രചരിപ്പിച്ച ഡോക്ടർ
ഗ്രാൻലി ഡിക്റീഡിന്നശേഷം ചുരുങ്ങിയത് പതുലക്ഷം സ്ത്രീകളെങ്കിലും യാതൊരു വേദനാസംഹാരികളുടെയും ആശ്രയമില്ലാതെ നല്ല ആരോഗ്യ ത്തോടുകൂടിത്തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നല്ലി . സ്വാഭാവിക ശിശുജനന പ്രസ്ഥാനത്തിന്റെ മുഖ്യ സവിശേഷത , ശരിയായ ഭക്ഷണശീലം ശ്വസനം , വിശ്രമം , വ്യായാമം എന്നിവയെപ്പററിയുള്ള ബോധവത്കരണമത്രെ .

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(4)
ലേഖനം
(30)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(16)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(129)
കഥ
(24)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(26)
Editions

Related

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.നിഖിലാ സമീറിന്റെ ‘അമേയ’.ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ…

ടർക്കിഷ് ബാത്ത്

വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം…

ഋതുഭേദങ്ങൾ

ഋതുക്കൾ മഴ നനഞ്ഞും പൂവണിഞ്ഞും മഞ്ഞുതിർന്നും ഇലപൊഴിച്ചും അതിവേഗചലനങ്ങളിൽ ശലഭദളങ്ങൾ വിടർത്തിയങ്ങനെ… നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത മേഘവിസ്മയങ്ങളുടെ രൗദ്രതാളങ്ങളിൽ നനഞ്ഞമർന്ന് ഒരു കിളിക്കൂട്…. സ്വരവിന്യാസങ്ങളുടെ ചിന്മുദ്രകളിൽ…