സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഇസ്രയേലിൻ്റെ വാക്‌സിന്‍ അപ്പാര്‍തീഡ്

ഡോ.ഇക്ബാല്‍


ലോകരാജ്യങ്ങളില്‍ ഏറ്റവുമധികം ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയ രാജ്യമെന്ന നിലയില്‍ ഇസ്രയേല്‍ അന്തരാഷ്ട്ര മാധ്യമങ്ങളില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ നേട്ടത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന വാക്‌സിന്‍ വര്‍ണ്ണവിവേചനം (Vaccine Apartheid) പുറത്ത് വന്നിരിക്കയാണ്. 9 ദശലക്ഷം ജനസംഖയുള്ള ഇസ്രയേലില്‍ പകുതിയോളം വരുന്ന 4.5 ദശലക്ഷം പേര്‍ ഇസ്രയേലിന്റെ പട്ടാളഭരണത്തിന്‍ കീഴില്‍ പടിഞ്ഞാറന്‍ തീരത്തും (West Bank) ഗാസമുനമ്പിലുമാണ് (Gaza Strip) താമസിക്കുന്നത്. പാലസ്റ്റീനിയന്‍ അറബ് വംശജരാണ് ഇവിടെ കഴിയുന്നത്. ഇവിടെ താമസിക്കുന്നവര്‍ക്ക് ഇതു വരെ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല,. അതേയവസരത്തില്‍ ഈ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ച് വരികയുമാണ്. 2021 ജനുവരിയില്‍ 1,44,257 കോവിഡ് കേസുകളും 1663 മരണവും ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും രോഗം നിയന്ത്രണവിധേയമായിട്ടില്ല. പാലസ്തീനിയന്‍ അതോറിറ്റിയുടെ ചുമതലയിലുള്ള ഈ പ്രദേശത്തെ ആരോഗ്യസേവനമടക്കം എല്ലാം നിശ്ചയിക്കുന്നത് ഇസ്രയേല്‍ ഭരണാധികാരികളാണ്. നാലാമത് ജനീവ കണ്‍വന്‍ഷന്‍ അനുസരിച്ച് പട്ടാളഭരണത്തിന്‍ കീഴിലുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് ആരോഗ്യസേവനം നല്‍കാന്‍ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്. ഇസ്രയേലും പാലസ്തീനിയന്‍ വിമോചന സംഘടനയുമായുള്ള 1993, 95 ലെ ഓസ്ലോ കരാറനുസരിച്ച് (Oslo Accord) ഇസ്രയേലും പാലസ്തീനിയന്‍ അതോറിറ്റിയും സംയുക്തമായി പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തങ്ങളുടെ മേധവിത്വത്തിന്‍ കീഴിലുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ വിമുഖതകാട്ടുന്ന ഇസ്രയേല്‍ ഭരണാധികാരികള്‍ വാക്‌സിന്‍ നയതന്ത്രത്തിന്റെ ഭാഗമായി ഹോണ്ടുറാസ്, ഗോണ്ടിമാല, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നുണ്ട്.
വാക്‌സിന്‍ വിതരണകാര്യത്തില്‍ ഇസ്രയേല്‍ പിന്തുടരുന്ന വാക്‌സിന്‍ വര്‍ണ്ണവിവേചനത്തിനെതിരെ വിവിധ രാജ്യങ്ങളിലെ ശാസ്ത്ര സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കായി ഇസ്രയേല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡാന്‍ ഡേവിഡ് (Dan David Prize) പുരസ്‌കാരം സ്വീകരിക്കരുതെന്ന് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ശാസ്ത്രജ്ഞരോട് 300 ഓളം ശാസ്ത്രജ്ഞരും ഗവേഷകരും ഇതിനകം ഒപ്പിട്ട മെമ്മോറാണ്ടത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…