സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഉപരിവർഗ്ഗത്തിലെ രോഗാതുര

അബ്ദുള്ള മണിമ

സ്ത്രീയിൽ ധൈഷണികതയും പ്രത്യുല്പാദനവും തമ്മിലുള്ള ബന്ധം വിപരീ താനപാതത്തിലാണന്ന സമവാക്യങ്ങളിലൂന്നിക്കൊണ്ടാണ് ഒരുനല്ലയമ്മയാകാൻ അവൾക്കെല്ലാത്തരം ധൈഷണിക വ്യാപാരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്,
“ശാരീരികവും ധൈഷണികവുമായ വ്യായാമങ്ങളിലേർപ്പെടുന്ന സ്ത്രീയിൽ നിന്നുംചൈതന്യമറ്റ ജൈവസങ്കരങ്ങൾ മാത്രം ” പ്രതീക്ഷിച്ച ജർമ്മൻ ശാസ്ത്ര കാരനായ പി.മൊയ് ഹൈം തന്നെയാണ് ഈ സങ്കല്പത്തിന് വ്യക്തമായ തെളിവും സാക്ഷിയൂം.
അങ്ങനെ വളരെ ഭാവനാപൂർവ്വം കരു പ്പിടിപ്പിക്കപ്പട്ട ഈ പ്രചാാരണത്തിന്റെ അവസാനം സ്ത്രീയിൽ ഗർഭപാത്രങ്ങളും അണ്ഡാശയങ്ങളും തലച്ചോറിന്റെയും ധിഷണയുടേയും സ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടു. പ്രത്യുല്പാദനാവയങ്ങളുടെ പങ്കില്ലാതെ സ്ത്രീ രോഗിയാവില്ലെന്ന് വന്നപ്പോൾ, ആ പ്രാത്യുല്പാദനാവയവങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് നൈസർഗികമായിതന്നെ അവൾ രോഗിയാണെന്നും രോഗം ഒരു
‘ സ്ത്രൈണ ‘ അനുഭവമാണെന്നും അവർ ഗണിത സൂത്രങ്ങളിൽ സാധൂകരിച്ചു കളഞ്ഞു.! നമ്മളോ ? ശപ്തമായൊരു സിദ്ധാന്ത ദുരന്തത്തിന് സാക്ഷികളുമായി!

ശാരീരിക പീഢകളുടെ പേരിൽ മാത്രമല്ല ആ പാവം അണ്ഡകോശങ്ങളും ഗർഭാശയങ്ങളും ശകാരിക്കപ്പെട്ടത്. പനിയും സന്നിയുംതൊട്ട് എന്തിന്റെ പേരിലും അവളുടെ പ്രത്യുല്പാദനാവയവങ്ങൾ വിചാരണ ചെയ്യപ്പെട്ടു.
പ്രായത്തിന്റേയും വളർച്ചയുടെയും ഘട്ടത്തിൽ ലിംഗ ഭേദമില്ലാതെ കടന്നു പോകുന്ന കുറെ ഘട്ടങ്ങളുണ്ട്‌. അവയ്ക്കിടയിൽ കഴിഞ്ഞുപോകുന്ന ശാരീരികവും മാനസികവുമായ പ്രക്രിയകളും, സ്വയം ഭോഗമുൾപ്പെടെ.

പക്ഷെ പെൺകുട്ടികളുടെ സ്വയംഭോഗം അമിതലൈംഗികാസക്തിയായി കാണുകയും ഭഗശിശ്നിക ഛേദത്തിലൂടെ ചികിത്സിക്കപ്പെടുകയും ചെയ്തു. അതിന്റെ ഹാസ്യം അവിടംകൊണ്ടുമവസാനിച്ചില്ല. വേശ്യകളിൽ ക്ഷയത്തിന്റെ സാധ്യതകൾ താരതമ്യേന കൂടുതലാണെന്ന് കണ്ടപ്പോൾ ക്ഷയവും അമിതലൈംഗികാസക്തിയും തമ്മിൽ ആനുപാതിക ബന്ധവും സ്ഥാപിച്ചു ക ളഞ്ഞു. ഒരു കടംകഥക്ക് ലളിതമായൊരുത്തരം കണ്ടെത്തിയ ലാഘവത്വത്തോടും അഭിമാനത്തോടും കൂടി.!
സ്ത്രീയെ പൂർണ്ണമായും ഒരു ഉല്പാദന ഉപകരണത്തിൽ കൂടുതലായി കാണാൻ അനുവദിക്കാത്ത അതേ വാശിയോടെ അവളുടെ ലൈംഗിക ബോധത്തേയും ആക്രമിക്കുകയായിരുന്നു. പുരുഷനാൽമാത്രം ഉണർത്തപ്പെടാവുന്ന ഗുപ്തവും പവിത്രവുമായ വികാരമായിരുന്നു സ്ത്രീയുടെ ലൈംഗിക ചോദനകൾ. അതിനപ്പുറം അവളുടെ താൽപ്പര്യത്തിൽ അവളുടേതായ ഏതൊരഭിനിവേശവും അമിതാസക്തി യുടെയും പ്രകൃതി വിരുദ്ധതയുടേയും സാധ്യതകളിൽ വിലയിരുത്തപ്പെടുകയുംചെയ്തു. സമൂഹത്തിനുവേണ്ടി സ്ത്രീയുടെ ചാരിത്ര്യം കാക്കേണ്ട ചുമതല ഒരു ധർമ മായി ഭിഷഗ്വരൻമാർ സ്വയം ഏറ്റെടുക്കുകയും ചെയ്തു. ഏററവും ലളിതമായ ലൈംഗിക സൂചനകളെപ്പോലും ആത്യന്തിക ചികിത്സാമുറകളിലൂടെ തടഞ്ഞുവെച്ച ആ
ശാഠ്യത്തെ പ്രതിരോധം ചികിത്സയേക്കാൾ സുരക്ഷിതമെന്ന സന്മാർഗ്ഗവാക്യത്തിൽ അവർ സത്യപ്പെടുത്തുകയും ചെയ്തു.

സ്ത്രീ രതിയുടെ വിസ്ഫോടന സ്വഭാവത്തെക്കുറിച്ച് പുലർത്തിപ്പോന്ന സ്തോഭജനകമായ വിശ്വാസങ്ങൾക്ക് അടിക്കുറിപ്പാവശ്യമില്ലാത്ത വിധം ഡോ. റോബർട്ട് കാർട്ടറുടെ വാക്കുകൾ നമുക്ക് മുന്നിലുണ്ട്, “സ്ത്രീയുടെ ലൈംഗിക ചോദന ഏററവും ലളിതമായ പ്രകോപനങ്ങളിൽപോലും പൊട്ടിത്തെറിച്ചു പോകാം, തുടർച്ചയായ ജനനേന്ദ്രിയ പരിശോധനകൾപോലും ( ഗൈനക്കോളജിക്കൽ ) അവളുടെ രതിയെ ഉണർത്തുന്നു. എത്രത്തോളമെന്നാൽ മാന്യതയള്ള കുടുംബിനികൾപോലും ഒരിക്കൽ ജനനേ ന്ദ്രിയ പരിശോധനകൾക്ക് വിധേയമാക്കപ്പെട്ടാൽ വീണ്ടും മറെറാരിക്കൽ ഒരു പക്ഷെ അതിന് നിർബന്ധിക്കുന്നതായി കണ്ടു “_ ഭാഗ്യവശാൽ ഡോ.റോബർട്ടിന്റെ നിരീക്ഷണത്തിന്റെ വാദിയും സാക്ഷിയും അദ്ദേഹം മാത്രമാണ്.

19ാം നൂററാണ്ടിലും 20 -ാം നൂറ്റാണ്ടിന്റെ പൂർവ്വ ദശകങ്ങളിലും വൈദ്യശാസ്ത്രം പരമ്പരാഗതമായ കുറെ പ്രാകൃത ചികിത്സാമുറകളും ( രക്ത മൊഴുക്കൽ വയറിളക്കൽ മുതലായവ ) ഒററപ്പെട്ട സാഹസിക പരീക്ഷണങ്ങളിലുമായി കഴിഞ്ഞു കൂടുകയായിരുന്നു. ശസ്ത്രക്രിയകൾ തികഞ്ഞ സാ ഹസങ്ങൾ തന്നെയായിരുന്നു. ഈ പ്രാകൃത മുറകളുടെ കറേക്കൂടെ കാരുണ്യമേൽക്കാത്ത ഇരകൾ സ്വാഭാവികമായും സ്ത്രീകളായിരുന്നു. അനാർത്തവ ( AMENORRHEA ) ത്തിനു ജനനേന്ദ്രിയങ്ങളിൽ അട്ടയെക്കൊണ്ട് കടിപ്പിച്ചും , പ്രത്യുൽപ്പാദനവയങ്ങളുടെ രോഗബാധകളെ അരക്കെട്ടിലും, തുട കളിലും പൊള്ളലും മുറിവുകളും ഏല്പിച്ചും ചികിത്സിച്ചത്ചരിത്രാതീതകാലദുരന്തങ്ങളായിരുന്നില്ല. ദൈനംദിന ജീവിതത്തിലെ സങ്കീണ്ണതകളും സംഘർഷങ്ങളും തീർക്കുന്ന മാനസിക തകർച്ചക്ക് നിഷ്ക്രിയത്വവും ചൂട് വെള്ളത്തിൽ രണ്ട് നേരത്തെ കുളിയും വിധിച്ച അവഗണനാപരമായ അജ്ഞതയുടെ കാലവും വളരെ വിദൂരമൊന്നുമല്ല; സ്ത്രീയുടെ രോഗപരാഗങ്ങൾ മുഴുവൻ അണ്ഡകോശങ്ങളിലാണെന്ന് ധരിച്ചുവെച്ചവർക്ക് ചികിത്സയും എളുപ്പമായിരുന്നു. മാനസിക പീഡകൾക്കും ശാരീരികാസ്വസ്ഥതകൾക്കും അന്ത:സംഘർഷങ്ങൾക്കും
ക്ഷോഭത്തിനുമൊക്കെ അണ്ഡാശയ ഛേദനവും സ്വയംഭോഗത്തിന ” ഭഗശിശ്നികഛേദവും പൂരണ ചികിത്സയായി .

.40 കളിലായിരുന്നുവത്രെ ഏററവുമവസാനം അമേരിക്കയിൽ Cliterectomy നടന്നത്. 5 വയസ്സുള്ള ഒരു പെൺകുട്ടിയുടെ സ്വയംഭോഗത്തിന് ചികിത്സയായി !

പ്രതിഷേധത്തിന്റെ ലളിതമായ രൂപങ്ങൾ പോലും രോഗാതുരമായ മനസ്സിന്റെ പ്രതികരണങ്ങൾ മാത്രമായി.i കണ്ടതുകൊണ്ട് ഏതൊരു നിഷേധിയും കൂടുതൽ ആത്യന്തികമായ ചികിത്സാ പരവും സാമ്പത്തികവുമായ അടിച്ചേൽപ്പിക്കലുകൾക്ക് വിധേയമാക്കപ്പെട്ടു . പുരുഷനോട് അ വൾക്കുള്ള ആശ്രിതത്വം ഒരിക്കലുമവസാനിക്കാത്ത ഒരു വർത്തുളചലനത്തിന്റെ സ്വഭാവം കൈ ക്കൊണ്ടു .
ഈ രോഗിവേഷം അവളറിയാതെ അവളുടെ താൽപ്പര്യങ്ങൾക്കുവേണ്ടി അവളുപയോഗിച്ചു തുടങ്ങിയത് പിന്നീടാണ്. ഹിതകരമല്ലാത്ത ഒരു ശാരീരികബന്ധം നിരാകരിക്കാനോ ശ്രദ്ധയാകർഷിക്കാനോ പ്രതിഷേധിക്കാനോ ഒക്കെ അവൾ ‘രോഗി’യായി മാറിത്തുടങ്ങി. ഒരു
‘ക്ലീഷേ’യോളം വളർന്ന ഒരു വ്യാധിപോലെ ( Epidemic ) പടർന്ന ഹിസ്റ്റീരിയ അങ്ങനെ ഒരു പുതിയ സാധ്യതകളോടെ വൈദ്യപുസ്തകങ്ങളിൽ കടന്നുകൂടി . ഒരിക്കലും ആൾക്കൂട്ടത്തിൽവെച്ചല്ലാതെ അനുഭവപ്പെടാത്ത ( അഥവാ സ്വകാര്യതകളിൽ ആക്രമിക്കപ്പെടാത്ത ) ഒരിക്കലും അപകടകരമല്ലാത്ത എന്നാൽ ആവശ്യത്തിലേറെ വ്യഥയും അങ്കലാപ്പും നല്ലന്ന ഈ രോഗം ഡോക്ടർമാക്ക് പ്രിയപ്പെട്ടതായി.ഈ രോഗത്തിന് ഒന്നുകിൽ ഒരു ശാരീരിക കാരണം കണ്ടുപിടിക്കുകയോ അല്ലെങ്കിൽ ഒരഭി നയമായി സ്ഥാപിക്കുകയോ ചെയ്യേണ്ടിവന്നപ്പോൾ , കാര്യങ്ങൾ പഴയ വിശ്വാസങ്ങളിലേക്ക് സ്വയം വലിച്ചടുപ്പിക്കപ്പെട്ടു . സ്ത്രീയും അവ ളുടെ രോഗങ്ങളും നിസ്സാരവൽക്കരിക്കപ്പെടുകയും ചികിത്സകൾ പേരിനുമാത്രം ഉള്ള തായിതീരുകയും ചെയ്തു . ഇതിന്റെ വ്യാപ്തി മുടിമുറിക്കൽ ഭീഷണിമുതൽ ചൂടുവെള്ളക്കുളിവരെ വിശാലമായി രുന്നു !
കാര്യങ്ങൾ വീണ്ടും പഴയപടിയായി . ആല സ്യവും നിഷ്ക്രിയതയും പൊരുതി ജയിക്കാനാവാത്ത ഉന്മാദാവസ്ഥകളിലേക്ക് എത്തിപ്പെട്ടു . അവയ്ക്ക്’ വൈദ്യ പുസ്തകങ്ങളുടെ സാധുകരണവും ലഭിച്ചു . ഇവിടുന്നങ്ങോട്ട് സ്ത്രീ സ്വഭാവത്തിന്റെ നിഷ്
കരുണമായ പര്യവേക്ഷണം മനഃശാസ്ത്രജ്ഞന്റെ കൈകളിലേക്ക് പോയി.സൈക്കോ അനലിസ്റ്റുകൾ അവളോട് സംവാദിച്ചു . അവളുടെ അസ്വ സ്ഥതകളും അസംതൃപ്തികളും പ്രതിഷേധങ്ങളുമൊഅക്കെ അവളെക്കൊണ്ട് കുമ്പസാരിപ്പിക്കുകയും , സ്ത്രൈണതയുടെ അനിവാര്യതകളാണിതൊക്കെയെന്ന് അവളെക്കൊണ്ടും അംഗീകരിപ്പിക്കുകയും ചെയ്തു . നിലവിലുള്ള സമീപനങ്ങളിൽനിന്നും വ്യത്യസ്ഥമായി മനശാസ്ത്രജ്ഞൻ അവൾക്ക് വ്യക്തിത്വവും സെക്‌സും പാപമല്ലെന്ന് വിധിച്ചു . പക്ഷെ, സ്ത്രൈണതയുടെ മററ് “ദൗർബ്ബല്യങ്ങൾ ‘ ‘ അതേപടി നിലനിർത്തുകയും ചെയ്തു . ഗൈനക്കോളജിസ്റ്റുകളുടെ സ്ത്രീ, ഗർഭാശയവും അണ്ഡാശയവും ഉൾക്കൊള്ളുന്ന ഒരസ്തിത്വമായിരു ന്നുവെങ്കിൽ , മനഃശാസ്ത്രജ്ഞന് സ്ത്രീത്വത്തിന്റെ അത്ഥം പുരുഷത്വത്തിന്റെ അഭാവം എന്നായിമാ റി എന്ന് മാത്രം.
ഇന്നും,വഞ്ചി തിരുനക്കരെതന്നെ _വൈദ്യ ശാസ്ത്രത്തിന് സ്ത്രീ നൈസർഗി
കമായും രോഗാതുരയാണ് – അതാകട്ടെ അവളോളം അവളിലലിഞ്ഞ സ്വന്തം ശരീരഘടനയുടെ അനിവാര്യതയാണ് എന്ന വിശ്വാസത്തിലും .

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…