സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഏകാധിപത്യത്തിന്റെ ഡൽഹി, ജനാധിപത്യത്തിന്റെ ഡൽഹി!


ഫാത്തിമ റംസി


അധികാര രാഷ്ട്രീയത്തിന്റെ ഏകാധിപത്യ ഡൽഹിക്കൊപ്പം തന്നെ നല്ല ഭരണത്തിന്റെയും മറ്റൊരു ജനാധിപത്യ ഡൽഹി കൂടി രൂപം കൊള്ളുന്നത് പ്രത്യാശാജനകമാണ്

__എന്ന ഞാൻ, നിയമം വഴി അധിഷ്ടിതമായ ഈ രാജ്യത്തിൻറെ ഭരണഘടനയോട് സത്യസന്ധതയും കൂറും പുലർത്തിക്കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
ജനങ്ങൾ വിജയിപ്പിച്ചെടുത്ത് ഭരണത്തിലേറ്റിയ ഭരണകർത്താക്കളുടെ പക്കൽ നിന്നുമുള്ള ആദ്യ സത്യവാങ്മൂലം! എത്രമാത്രം അർത്ഥപൂർണ്ണവും ഉത്തരവാദിത്വവും നിറഞ്ഞ വാക്കുകൾ! ഈ വാക്കുകളുടെ അർത്ഥം ഉൾക്കൊണ്ടു തന്നെയാണോ എല്ലാവരും പറയുന്നത് എന്നു മാത്രമാണ് സംശയം. എന്തെന്നാൽ ഭരണം കയ്യേറിയ മിക്ക രാഷ്ട്രീയ പാർട്ടിയും വ്യക്തിയും പിന്നീട് മുന്നോട്ട് നീങ്ങുന്നത് തങ്ങളുടെ സ്വന്തം ‘ഭരണഘടന’കൾക്കനുസരിച്ചല്ലേ..!
വാഗ്ദാനം നൽകിയ നല്ല ഭരണം നടത്താതെ അബദ്ധങ്ങൾ മാത്രം കാട്ടിക്കൂട്ടുമ്പോൾ അവ മറച്ച് പിടിക്കാൻ ജനങ്ങളുടെ മനസ്സിൽ വിദ്വേഷത്തിന്റെ തീ കൂട്ടുന്നതാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർചിത്രം. പൗരത്വ ഭേദഗതി ബില്ലായും പൗരത്വ റജിസ്റ്റർ ആയും അവ പല വേഷങ്ങളിൽ ഭയപ്പാടുണർത്തി നമ്മുടെ മുന്നിൽ നിൽക്കുന്നു. നിയമത്തിനു മുന്നിൽ എല്ലാ പൗരന്മ‍ാരും തുല്യരാണെന്നു പറയുന്ന ഭരണഘടനാ ആർട്ടിക്കിൾ 14, പൗരൻമാർക്കിടയിൽ മത–ജാതി–വംശ–ദേശ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന ആർ‌ട്ടിക്കിൾ 15 എന്നിവ ലംഘിക്കുന്ന ആശയങ്ങളാണ് ഈ പുതിയ നിയമങ്ങളിലെല്ലാം ഉളളത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്മേൽ പടുത്തുയർത്തിയ നമ്മുടെ രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെയാണ് ഇതു ബാധിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന ഇന്ത്യയുടെ പ്രചോദനാത്മക ആശയത്തെ ഈ നിയമം അപകടത്തിലാക്കുമെന്നത് തീർച്ച!
ഇന്ത്യയെ ഒരു മതാധിഷ്ടിത രാഷ്ട്രമാക്കുന്നതിനെതിരെയാണ് മഹാത്മാഗാന്ധി തന്റെ ജീവിതാവസാനം വരെ സമരം ചെയ്തതും തത്ഫലമായി ഒരു മതഭ്രാന്തന്റെ വെടിയുണ്ടയ്ക്കു മുമ്പിൽ തന്റെ ജീവൻ ബലിയർപ്പിച്ചതും. വൈരുദ്ധ്യമെന്നു പറയട്ടെ ‘മഹാത്മാക്കൾ കൊല്ലപ്പെടട്ടെ, ഗോഡ്സേകൾ നിലനിൽക്കട്ടെ..’ എന്നതാണ് ഇന്ന് അധികാരകേന്ദ്രങ്ങളുടെ പ്രത്യയ ശാസ്ത്രം. ന്യൂനപക്ഷവിരുദ്ധ വികാരം ഊതിക്കത്തിച്ച് വോട്ട് ബാങ്ക് ഉറപ്പിക്കുക എന്ന ഈ സങ്കുചിത ലക്ഷ്യത്തിന് ജനങ്ങൾ നൽകിയ ഉജ്വലമായ ഒരു മറുപടിയായിരുന്നു ഇക്കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പ്. വർഗീയ രാഷ്ട്രീയത്തെ നിരാകരിച്ച് വികസന രാഷ്ട്രീയത്തെ സ്വീകരിച്ച ഡൽഹിയിലെ വോട്ടർമാർ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലുള്ള ജനങ്ങൾക്ക് അങ്ങനെ മാതൃകയാവുന്നു. കേന്ദ്ര ആഭ്യന്തര അധികാരങ്ങൾ തലപ്പാവണിഞ്ഞ ഏകാധിപത്യത്തിന്റെ ഡൽഹിക്കൊപ്പം തന്നെ പ്രക്ഷോഭങ്ങളുടെയും നല്ല ഭരണത്തിന്റെയും മറ്റൊരു ജനാധിപത്യ ഡൽഹി കൂടി രൂപം കൊള്ളുമ്പോൾ പ്രതീക്ഷക്ക് വക വെക്കാൻ ചിലതുണ്ട്.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(5)
സിനിമ
(15)
സാഹിത്യം
(16)
സംസ്കാരം
(1)
സമകാലികം
(1)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(3)
ലേഖനം
(26)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(8)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(9)
ചെറുകഥ
(22)
ചിത്രകല
(4)
കവിത
(106)
കഥ
(21)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(11)
ആരോഗ്യം
(1)
ആത്മീയം
(4)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(20)
Editions

Related

നടുത്തുരുത്തിയിലെ ഓർമ്മകൾ-7

മഴ തകർത്തു പെയ്യുകയാണ്ചോരുന്ന ഓലപ്പുരയിലും.നനയുന്ന കട്ടിൽ ചോരാത്തൊരിടത്തേക്ക് മാറ്റിയിട്ട് , കർക്കിടകത്തിലെ ദുരിതപ്പെയ്ത്തിനെ ശപിച്ച് കൊണ്ട് വലയുമെടുത്ത് അച്ഛൻ കടവിലേക്ക് നടന്നു.ട്രൗസറിന്റെ പോക്കറ്റിൽ അച്ഛനുള്ള സിഗരറ്റും…

അസാധാരണമായി ഉപകരിക്കപ്പെട്ട ജീവിതം

ദാസന്‍മാഷ് ആറ്റൂര്‍രവിവര്‍മ്മയുടെ പട്ടാമ്പിയിലെ ശിഷ്യരില്‍ പ്രധാനിയാണ്. അവിടെ പി.എന്‍. ദാസിന് രണ്ട് അധ്യാപകരെ കിട്ടി. കെ.ജി. ശങ്കരപ്പിള്ളയും ആറ്റൂര്‍ രവിവര്‍മ്മയും. അന്ന് ഈ വടക്കു നിന്ന്…

സെക്കന്‍ഡ് സെക്‌സ്

” സ്ത്രീയെ പുരുഷന്റെ അധികപറ്റായ അസ്ഥിയില്‍ നിന്ന് സൃഷ്ടിച്ചതാണ്-മനുഷ്യവര്‍ഗ്ഗം പുരുഷനാകുന്നു. പുരുഷന്‍ സ്ത്രീയെ നിര്‍വ്വചിക്കുന്നു.അവളിലൂടെയല്ല, പകരം അവനിലൂടെ. “ – ബൊസൂത്ത് ഒരു സ്തീയെ വായിക്കുമ്പോള്‍…