സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സൈലന്റ് സ്പ്രിംഗ്- ലോകപരിസ്ഥിതി പ്രസ്ഥാനത്തെ ഉത്തേജിപ്പിക്കുന്ന പുസ്തകം.

മൊഴിമാറ്റം : ഐ വി ആര്‍ 2012 സെപ്തംബര്‍ 21 അമേരിക്കന്‍ പത്രപ്രവര്‍ത്തകയായ എലിസ ഗ്രിസ്‌വോള്‍ഡ് എഴുതുന്നു.

1963 സെപ്തംബര്‍ ‘സൈലന്റ്‌ സ്പ്രിംഗ്’ പ്രസിദ്ധീകരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞില്ല. ഡിഡിറ്റി തുടങ്ങിയ കീടനാശിനികളുടെ വിവേചനരഹിതമായ ഉപയോഗത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച് അമേരിക്കയില്‍ സെനറ്റ് കമ്മിറ്റിക്കുമുന്‍പില്‍ തെളിവുനല്‍കുകയാണ് ഗ്രന്ഥകര്‍ത്താവ് റേച്ചല്‍ കാര്‍സണ്‍. അവര്‍ സ്തനാര്‍ബുദത്താല്‍ മരണത്തോടു മല്ലിടുന്ന ഘട്ടമായിരുന്നു അത്. ഇടുപ്പിലെ വേദന കാരണം സീറ്റിലേക്കുപോലും നടന്നു നീങ്ങാന്‍ കഴിയാത്ത അവസ്ഥ. മുടിയില്ലാത്തത് കൊണ്ടു തല മറയ്ക്കാന്‍ അവര്‍ കറുത്ത വിഗ് ഉപയോഗിച്ചിരുന്നു. അലാസ്‌കയില്‍ നിന്നുള്ള സെനറ്റര്‍ ഏണസ്റ്റ് ഗ്രുവന്‍ ‘സൈലന്റ് സ്പ്രിംഗി ‘നെ കുറിച്ച് പറഞ്ഞത് നോക്കുക: ‘നമ്മുടെ ചരിത്രഗതിയെ മാറ്റിയ ഒരു ഗ്രന്ഥം ഇതാ പ്രത്യക്ഷപ്പെട്ടിരിക്കുന്നു’. അഞ്ചു ദശകങ്ങള്‍ക്കു മുന്‍പ് ഈ മാസമാണ് ‘സൈലന്റ് സ്പ്രിംഗ്’ പ്രസിദ്ധീകരിക്കപ്പെട്ടത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ തോറോയുടെ ‘വാള്‍ഡന്‍’ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. അതിന് ശേഷം പ്രകൃതി സ്‌നേഹികളെ പരിസ്ഥിതി പ്രസ്ഥാനത്തെ, ഇത്രയേറെ
സ്വാധീനിച്ച ഒരു പുസ്തകം റെയ്ച്ചല്‍ കാര്‍സന്റെ ‘സൈലന്റ് സ്പ്രിംഗ്’ അല്ലാതെ മറ്റൊന്നുണ്ടായിട്ടില്ല.
ഡിഡിറ്റി പോലുള്ള കീടനാശിനികള്‍ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു കാര്‍സന്റെ നിരീക്ഷണങ്ങള്‍. കാര്‍സന്റെ അഭിപ്രായത്തില്‍ ഡിഡിറ്റി കീടങ്ങളെ മാത്രമല്ല, ഭക്ഷ്യ ശൃംഖലയിലൂടെ പക്ഷികളെയും മത്സ്യങ്ങളെയും കുഞ്ഞുങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. കാര്‍സന്‍ മുന്നോട്ടുവെച്ചക്കാര്യങ്ങള്‍ പുതിയതായിരുന്നില്ല. ശാസ്ത്രലോകത്തിന് അറിയാമായിരുന്ന സത്യങ്ങള്‍ ഒരുമിപ്പിച്ച,് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തിക്കൊണ്ടു നിഗമനങ്ങളില്‍ എത്തുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയുമായിരുന്നു. കാഴ്‌സന്‍ ആ രംഗത്ത് ഒരു വിപ്ലവം തന്നെ സ്യഷ്ടിച്ചു.

മനുഷ്യന്‍ പ്രകൃതിയെ വിഷലിപ്തമാക്കുകയാണെങ്കില്‍ പ്രകൃതി മനുഷ്യനെയും വിഷലിപ്തമാക്കും. അതു ചാക്രികമായി മനുഷ്യന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. വിവേകശൂന്യമായ രീതിയില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നതിലൂടെയുണ്ടാവുന്ന അപകടങ്ങള്‍ അവതരിപ്പിച്ചതിലൂടെ പരിസ്ഥിതി പഠനം അവര്‍ ജനകീയമാക്കുകയാണ് ചെയ്തത്

ആഗോള താപനവുമായി ബന്ധപെട്ട് ബില്‍ മെക് കിബ്ബണ്‍ എന്ന പരിസ്ഥിതി പ്രവര്‍ത്തകനാണ് ആദ്യമായി ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. അത് ‘End of nature’ എന്ന ശ്രദ്ധേയമായ പുസ്തകമായിരുന്നു. അതുപോലെ അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകയും ഗ്രന്ഥകാരിയുമായിരുന്ന എലിസബത്ത് കോര്‍ബറ്റ് രചിച്ച ‘field notes from a catastrophe’ എന്ന ഗ്രന്ഥവും ആഗോള താപനത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമാണ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന അല്‍ഗോര്‍ രചിച്ച ‘An inconvenient truth’ എന്ന ഗ്രന്ഥവും ആഗോള താപനത്തെ കുറിച്ചുള്ള വളരെ ശ്രദ്ധേയമായ പുസ്തകമാണ്. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വീക്ഷണങ്ങള്‍ രൂപീകരിക്കുന്നതിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാര്‍സന്‍ എന്ന എഴുത്തുകാരി വലിയ പങ്കുവഹിച്ചു

അവര്‍ എവിടെ നിന്നാണ് silent spring എന്ന രോദനവുമായി പ്രത്യക്ഷപെട്ടത് എന്ന് അത്ഭുതപ്പെടുന്നവരുണ്ടാവാം. എന്നാല്‍ സമുദ്രാന്തര്‍ഭാഗത്തെ കുറിച്ച് പറയുന്ന ബെസ്റ്റ് സെല്ലറായ മൂന്ന് ബൃഹത്ത് ഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയായിരുന്നു അവര്‍. സാമുദ്രാന്തര്‍ ഭാഗത്തെ കുറിച്ചുള്ള എക്കാലത്തെയും വലിയ ഡോക്യൂമെന്ററി നിര്‍മ്മാതാവ് ജാക് ഇഫ് കുഫ്‌തോക്കിന് മുന്‍പ് ആ ഗണത്തില്‍പ്പെട്ട ഏകവ്യക്തിയായിരുന്നു റേയ്ച്ചല്‍ കാര്‍സന്‍.

റേച്ചല്‍ കാര്‍സന് കടല്‍ എന്നും ഗാഢമായ ഒരു ആകര്‍ഷണമായിരുന്നു. വ്യാവസായിക വളര്‍ച്ചയുടെ കാലഘട്ടത്തില്‍ അലെഗനി നദിക്കു സമീപമുള്ള സ്പ്രിംങ്‌ഡേല്‍ പട്ടണത്തില്‍ ആയിരത്തിത്തൊള്ളായിരത്തി ഏഴിലാണ് അവര്‍ ജനിച്ചത്. അവളുടെ കിടപ്പുമുറിയിലെ വാതായനങ്ങളിലൂടെ കുതിരകളെ കശാപ്പു ചെയ്യുന്ന അമേരിക്കന്‍ ഗ്ലൂ ഫാക്ടറിയുടെ പുകക്കുഴലില്‍ നിന്നും ഉയരുന്ന കട്ടിയായ പുക ചുരുളുകള്‍ അവള്‍ക്ക് കാണാമായിരുന്നു. കാര്‍സന്റെ നാലു മുറിക്യാബിനില്‍ നിന്നും അല്‍പ്പം അകലെയായിരുന്നു ഫാക്ടറി. പ്രായാധിക്യം വന്ന കുതിരകള്‍ മരത്തിന്റെ ചരിഞ്ഞ റാമ്പുകളില്‍ മരണത്തിനായി വരിനില്‍ക്കുന്നത്, വഴി യാത്രക്കാര്‍ക്ക് കാണാമായിരുന്നു. അവിടുത്തെ ചവറ് കൂനയായിരുന്നു ഫാക്ടറി പരിസരം. കുതിരയുടെ അവശിഷ്ഠങ്ങളുടെയും അവയില്‍ നിന്നുണ്ടാക്കുന്ന വളത്തിന്റെയും രൂക്ഷഗന്ധം നദീ തീരത്തിനടുത്തുള്ള ബോട്ടംസ് എന്ന ചതുപ്പുകളില്‍ പെറ്റുപെരുകിയിരുന്ന കൊതുകുകള്‍ എന്നിവ സ്പ്രിംഡേല്‍ പട്ടണത്തിലെ 1200 ഓളം വരുന്ന നിവാസികള്‍ക്ക് അവരുടെ പൂമുഖത്തിരുന്ന് സായാഹ്നം പങ്കിട്ട് ആസ്വദിക്കുന്നത് നഷ്ടപ്പെടുത്തിയിരുന്നു.

റേച്ചല്‍ കാര്‍സന്റെ പിതാവ് റോബര്‍ട്ട് കാര്‍സന്‍ എല്ലാരംഗങ്ങളിലും ഒരു പരാജയമായിരുന്നു. മൂത്ത സഹോദരി മരിയന്‍ നഗരത്തിലെ ഒരു കല്‍ക്കരി നിലയത്തില്‍ ഷിഫ്റ്റ് ജോലിക്കാരിയായിരുന്നു. ഒരു കൃസ്തീയപുരോഹിതന്റെ മകളായ അവരുടെ മാതാവ് മറിയ വളരെ കര്‍ക്കശക്കാരിയും ഉയര്‍ച്ച ആഗ്രഹിക്കുന്നവരുമായിരുന്നു. റേച്ചല്‍ നല്ല വിദ്യാഭ്യാസം നേടി സ്പ്രിങ്ങ്‌ഡേലില്‍ നിന്നും രക്ഷപ്പെടുമെന്ന് അവര്‍ പ്രത്യാശിച്ചു.

ലിറ്റ്്‌സ്ബര്‍ഗിലെ ചറ്റം യൂനിവേഴ്‌സിറ്റി അതായത് പഴയപെനിസില്‍വേനിയ വനിതാകോളേജില്‍ പഠനത്തിന് റേച്ചലിനും സ്‌കോളര്‍ഷിപ്പ് ലഭിക്കുകയുണ്ടായി. അവിടെ നിന്നും അവര്‍ ബിരുദം സമ്പാദിച്ചു. കുടുംബത്തെ തുണക്കുന്നതിനായി തിരിച്ചുവരുന്നതിന് മുന്‍പ് അവര്‍ ബാള്‍ട്ടിനോറിലേക്ക് പോവുകയും ജോണ്‍പോപ്്കിന്‍ സര്‍വ്വകലാശാലയില്‍ നിന്നും ജന്തുശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടുകയും ചെയ്തു. കാര്‍സന്‍ ദമ്പതികള്‍ വലിയ ചെലവുകള്‍ ചെയ്തതുകാരണം കടുത്ത കട ബാധ്യതയുമായാണ് അവര്‍ സ്പ്രിങ്ങ് ഡേല്‍ വിട്ടത്.
ആ കാലഘട്ടത്തില്‍ ന്യൂ ഡീല്‍ ഏജന്‍സിയുടെ കീഴിലുള്ള ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വ്വീസിന്റെ സയന്‍സ് എഡിറ്ററായി അവര്‍ ജോലി നോക്കി. എഴുത്തുകാരിയാകാനുള്ള വലിയ ആഗ്രഹം കാരണം മറ്റു പ്രസിദ്ധീകരണങ്ങളായ ദി അറ്റ്‌ലാന്റിക്കിലും റീഡേര്‍സ് ഡൈജസ്റ്റിലും അവര്‍ എഴുതികൊണ്ടിരുന്നു.
കടലിനോടുള്ള അവരുടെ ഇഷ്ടം കാരണം വേനല്‍ അവധിക്ക് എവിടെയാണ് പോവേണ്ടത് എന്നുതുടങ്ങി കടല്‍ ജീവികളുടെ ജീവിതചക്രത്തെക്കുറിച്ചുവരെ എഴുതി കൊണ്ടേയിരുന്നു. ജനങ്ങള്‍ സ്്‌നേഹിക്കുന്നവയെ മാത്രമേ സംരക്ഷിക്കു, എന്നവര്‍ മനസ്സിലാക്കി

പ്രകൃതിയെ ഒരു അല്‍ഭുതമായി അവര്‍ അവതരിപ്പിച്ചു.വന്‍ വില്്പന നടന്നപുസ്തകങ്ങളായ ‘സീ എറൗണ്ട് അസ്’, ‘ദി എഡ്ജ് ഓഫ് ദി സീ’, ‘യണ്ടര്‍ ദി സീ വിന്റ’്് എന്നിവയിലെല്ലാം യാന്ത്രികമായി അറിവുകള്‍ നല്‍കുന്നതിനു പകരം ലളിതവും വൈകാരികവുമായ വിവരങ്ങളാണ് അവര്‍ ഉള്‍പ്പെടുത്തിയത്.

തന്റേത് ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ്, എന്ന നിലയില്‍ അവര്‍ചിന്തിച്ചിരുന്നതേയില്ല. ആയിടയ്ക്കാണ് ‘ദി സീ എറൗണ്ട് അസ്്’ എന്ന പുസ്തകത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. അങ്ങനെ ആ കാലഘട്ടത്തിലെ പ്രകൃതിവാദിയായ റിപ്പോര്‍ട്ടര്‍ ആയി അവര്‍ മാറി. ഇത് Poison book ന്റെ കര്‍ത്താവില്‍ നിന്നും വ്യത്യസ്തമായി വിവാദങ്ങളില്ലാത്ത ഒരു പ്രതിഛായ അവര്‍ക്ക് ലഭിക്കാന്‍ ഇടവരുത്തി.

കീടനാശിനികളുടെ അപകടസാധ്യതകളെക്കുറിച്ച് എഴുതിയ ഒരെഴുത്തുകാരനായിരുന്നു ഇ.ബി വൈറ്റ്. അദ്ദേഹം the newyorker എന്ന പ്രസിദ്ധീകരണത്തിലായിരുന്നു എഴുതികൊണ്ടിരുന്നത്. the newyorker ആയിരുന്നു കാര്‍സന്റെ പ്രധാന പുസ്തകങ്ങളൊക്കെയും ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്നതും. the newyorker നു വേണ്ടി കീടനാശിനികള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന ഫലങ്ങളെ കുറിച്ച് പഠനം നടത്തി ലേഖനങ്ങളെഴുതാന്‍ കാര്‍സനെ ചുമതലപ്പെടുത്തി. അങ്ങനെയാണ് ‘സയലന്റ് സ്പ്രിങ്’ എന്ന പുസ്തകം എഴുതപ്പെടുന്നത്. ഒരു സാങ്കല്പിക കഥയായി അമേരിക്കയിലെ ഒരു നഗര ജീവിതവും ചുറ്റുപാടുകളും ഒരേ താളത്തില്‍ മുമ്പോട്ടു പോയികൊണ്ടിരിക്കുകയായിരുന്നു. എല്ലാം പ്രക്യതിയോട് ഇണങ്ങിയായിരുന്നു നടന്നുകൊണ്ടിരുന്നത്. ആയിടക്കാണ് പെട്ടെന്ന് ആ പ്രദേശത്ത് എന്തൊക്കെയോ ദുരൂഹമായ കാര്യങ്ങള്‍ നടക്കുന്നതായി കാണാന്‍ കഴിയുന്നത്. അതൊരു യക്ഷി ബാധയോ വിദേശകടന്നാക്രമണമൊ ഒന്നു ആയിരുന്നില്ല. ഇവിടെ പുതുജീവന്റെ മുകുളങ്ങള്‍ ഇല്ലാതാവുന്നതായി അനുഭവപ്പെടുന്നു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചുംകൊണ്ടിരിക്കുന്നത്. അത് അവിടെയുള്ള ജനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പരിണതഫലം തന്നെ ആയിരുന്നു. കാര്‍സന് അതേതാണെന്ന് ജനങ്ങളെ അറിയിക്കേണ്ടതുണ്ടായിരുന്നു.

അവര്‍ വായനക്കാരായ വീട്ടമ്മമാരെ വിശ്വാസത്തിലെടുത്തു. അവരായിരുന്നു കാര്‍സന്റെ പ്രധാനവായനക്കാര്‍. വീട്ടമ്മമാര്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വീടിന് പൂറത്ത് കണ്ടുകൊണ്ടിരുന്നത് തലയും കഴുത്തും വലിഞ്ഞു നീണ്ടുകിടക്കുന്ന അണ്ണാനെയും റോബിന്‍ പക്ഷികളെയുമായിരുന്നു. അവയുടെ വായില്‍ അഴുക്കപുരണ്ട,് കീടനാശിനികളാല്‍ അര്‍ദ്ധപ്രാണരായിക്കിടന്നിരുന്നു. അവയെ മുന്‍നിര്‍ത്തിയാണ് കാര്‍സന്‍ ചോദിച്ചുകൊണ്ടിരുന്നത്. ഈ ജീവികള്‍ക്ക് ഇത്രയധികം വേദനയും നാശവും ഉണ്ടാക്കിക്കൊണ്ടിരുന്നത് കണ്ടിട്ടും പ്രതികരിക്കാതിരിക്കുന്ന മനുഷ്യന്‍ എത്ര നീചനാണ്. കീടനാശിനികളുടെ ഉപയോഗത്തിനെതിരായ ഈ ചോദ്യം ഒരു നൂറ്റാണ്ടിന് മുന്‍പ് ഹാരിയറ്റ് ബീച്ചര്‍സ്റ്റൗ അങ്കിള്‍ടോംസ് ക്യാബിനിലൂടെ ചോദിച്ച ചോദ്യം പോലെ ഒന്നുതന്നെയായിരുന്നു. രണ്ടു പുസ്തകങ്ങളും സമൂഹത്തില്‍ നിലനിന്നിരുന്ന തെറ്റായരീതികളെയും വിശ്വാസങ്ങളെയും ശരിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു.

കാര്‍സന്‍ ഒരു കൃസ്തുമതക്കാരിയായിരുന്നെങ്കിലും ഒരു വിശ്വാസിയായിരുന്നില്ല. പ്രകൃതി മനുഷ്യന്റെ ഉപഭോഗത്തിനുള്ളതാണെന്ന രീതിയിലുള്ള മതത്തിലെ ചിന്താധാരയെ അവര്‍ എതിര്‍ത്തു. കാര്‍സന്റെ ജീവചരിത്രകാരിയായ ലിന്‍ഡാ ലിയര്‍ എഴുതി: മനുഷ്യന്‍ പ്രകൃതിയെ നിയന്ത്രിക്കുക എന്നത് തെറ്റായ ഒരു ചിന്തയാണ്. മനുഷ്യന്‍ എന്നത് പ്രകൃതിയില്‍ മറ്റുള്ളവയെ പോലെ വന്നുചേര്‍ന്ന ഒരു കാര്യം മാത്രമാണ് എന്നവര്‍ വിശ്വസിച്ചു.

സൈലന്റ് സ്പ്രിംങ്ങിന്റെ വായന കീടനാശിനികള്‍ ഭൂമിയില്‍ ഉണ്ടാക്കുന്ന ദുരന്തഫലങ്ങളെക്കുറിച്ചുള്ള ഒരു ഗ്രന്ഥം മാത്രമല്ല, അത് 1950 കളില്‍ ഉണ്ടായിരുന്ന പൊതുബോധത്തിനെതിരായ ഒരു കുറ്റം ചാര്‍ത്തല്‍ കൂടിയാണ്. മനുഷ്യന്‍ പുരോഗതിയുടെ പേരില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുകൊണ്ടു പ്രകൃതിയെ കടന്നാക്രമിക്കുന്നു. ഇത് പ്രകൃതിയുടെ താളം തെറ്റിക്കും. ആധുനികമെന്നുകരുതുന്ന ഈ പുരോഗതി, പ്രത്യയ ശാസ്ത്രത്തിന് നേരെ മുഴങ്ങിയ ആദ്യത്തെ ശബ്ദമാണ്. മററുള്ളവര്‍
ഇതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് തന്നെ വരാനിരിക്കുന്ന ദുരന്തം അവര്‍ വ്യക്തമായി പറയുകയായിരുന്നു. (അടുത്തലക്കത്തില്‍ തുടരും)

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…