കാക്കക്കൂട്ടം കരഞ്ഞുവിളിച്ച
ഒരു ത്രിസന്ധ്യയില്‍
നേര്‍മുഖത്ത്
വെളിച്ചം തുപ്പും കണക്ക്
ഒരു പെണ്ണ്
കണ്ടപാടെ കൂട്ടുകൂടി
കാലം തുടര്‍ന്നു
വറുതി പിടിച്ചിരുന്ന് അവള്‍
ഉറക്കെ ഒച്ചവെച്ചു
അയാള്‍ മിണ്ടാതായി
വേറായ വഴിക്ക്
മറ്റാരുടേതോ ആയിരിക്കും അവള്‍
അയാളങ്ങനെ ശാന്തനായി
എന്നാലും അവളുടെ കരവലയത്തിലിരിക്കെ
മുറുകിയിരുന്ന്
പിന്നെയും പിന്നെയും അയാള്‍ അദൃശ്യമായി
അത്ഭുതം പുലരുകയായി
ഓര്‍ക്കുന്തോറും മൂര്‍ച്ചയായി
കാലമെമ്പാടായി
മീതെയ്ക്ക് മീതെ അവര്‍ പാര്‍ത്തുപോയി
ഒത്ത മുനമ്പില്‍ നിന്ന് ആകാശം ചീന്തി
ഏതറ്റം വരെയും
അവര്‍ക്ക് പാര്‍ക്കാനായി