വിശകലനം: ഐവി രാജേന്ദ്രന്‍
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൊണ്ട് മനുഷ്യരാശി ഉത്ക്കണ്ഠപ്പെടുന്നത് പരിസ്ഥിതി സംരക്ഷണവും മനുഷ്യരില്‍ ഉള്‍ച്ചേര്‍ന്നുപോയ വികസനസങ്കല്പങ്ങളും വിരുദ്ധചേരിയില്‍വരുമ്പോഴാണ്്. വികസനകാഴ്ചപ്പാടുകള്‍ പരിസ്ഥിതി സംരക്ഷണത്തിനനുസരിച്ച് ട്യൂണ്‍ ചെയ്യുകയും മുന്‍ തലമുറകള്‍ നല്കിയ ജീവിക്കാന്‍ കൊള്ളാവുന്ന ഭൂമി ആ രീതിയിലെങ്കിലും അടുത്ത തലമുറകള്‍ക്ക് കൈമാറാനുള്ള ധാര്‍മിക ഉത്തരവാദിത്തം മറക്കാതിരിക്കണം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ഓരോ രാജ്യത്തിനും അതിന്റെ വികസനകാഴ്ചപ്പാടുകള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാവുന്നതാണ്. പരിസ്ഥിതിയെ ബാധിക്കുന്ന പല ഘടകങ്ങളും ലോകജനതയുടെ കൂട്ടായ തീരുമാനത്തിലൂടെ മാത്രമെ സംരക്ഷിക്കാനാവു. വായു, ജലം, മണ്ണ്, കടല്‍, വനം, വന്യജീവികള്‍, ജൈവവൈവിധ്യങ്ങള്‍ തുടങ്ങിയ ഒട്ടനവധി ഘടകങ്ങള്‍ പൊതുവായി ശ്രദ്ധിക്കപ്പെടേണ്ടതായി ഉണ്ട്.
കണ്‍വന്‍ഷനുകള്‍
ഐക്യരാഷ്ട്രസംഘടന ഇതുമായി ബന്ധപ്പെട്ട് നിരവധി കണ്‍വന്‍ഷനുകള്‍ നടത്തിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട കണ്‍വന്‍ഷനുകളില്‍ ചിലതാണ്, സുസ്ഥിരവികസനകാഴ്ചപ്പാട് മുന്നോട്ടുവച്ച 1972ലെ സ്‌റ്റോക്ക്‌ഹോം കണ്‍വന്‍ഷന്‍, കടലുമായി ബന്ധപ്പെട്ട 1982ലെ നെയ്‌റോബി കണ്‍വെന്‍ഷന്‍.സി എഫ് സിയുടെ ഉല്പാദനം, ഉപയോഗം, ഇല്ലായ്മ ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട 1987ലെ മോണ്‍ട്രിയല്‍ പ്രോട്ടോക്കോള്‍, സുസ്ഥിരവികസനത്തിന് ഊന്നല്‍ നല്‍കികൊണ്ടു റിയോയില്‍ ചേര്‍ന്ന എര്‍ത്ത് സമിറ്റ് (1992), സസ്യജന്തുവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 1992ലെ ബയോഡൈവേര്‍സിറ്റി കണ്‍വന്‍ഷന്‍, കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവുമായി ബന്ധപ്പെട്ട 1997ലെ കിയോട്ടപ്രോട്ടോകോള്‍, സ്‌റ്റോക്‌ഹോമിലെ സുസ്ഥിരവികസന കാഴ്ചപ്പാടിന്റെ തുടര്‍ച്ചയായ ജൊഹാനസ് ബര്‍ഗ് കണ്‍വെന്‍ഷന്‍(2002)
നിയമ നിര്‍മ്മാണങ്ങള്‍
അന്താരാഷ്ട്രതലത്തിലുള്ള കൂട്ടായ്മകളുടെയും നമ്മുടെ ദേശീയ വികസന കാഴ്ചപ്പാടുകളുടെ.ും ഫലമായി ഇന്ത്യന്‍ പാര്‍ലമെന്റ് ഒട്ടനനവധി നിയമങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ്. 1972ലെ വന്യജീവിസംരക്ഷണനിയമം, 1974 ലെ ജലമലിനീകരണം തടയല്‍നിയമം, 1980 ലെ വനസംരക്ഷണനിയമം, 1982ലെ വായുമലിനീകരണം തടയല്‍നിയമം, 1986 ലെ പരിസ്ഥിതി സംരക്ഷണനിയമം, 1987ലെ ഫാക്ടറിനിയമം, 1991ലെ പബ്ലിക് ലയബിലിറ്റി ഇന്‍ഷൂറന്‍സ് നിയമം, 1995 ലെ ദേശീയ പരിസ്ഥിതി ട്രൈബ്യൂണല്‍ നിയമം, 2002ലെ ജൈവവൈവിധ്യസംരക്ഷണ നിയമം, 2010ലെ ദേശീയ ഹരിതട്രൈബ്യൂണല്‍ നിയമം, 2010ലെ ഇ.വേസ്റ്റ് മാനേജ്‌മെന്റ് നിയമം, 2016 ലെ ഹസാര്‍ഡസ് വേസ്റ്റ് മാനേജ്‌മെന്റ് നിയമം. കൂടാതെ
സര്‍ക്കാറിന്റെ ഇച്ഛാശക്തിക്കനുസരിച്ച് ഫലപ്രദമായി നടപ്പിലാക്കുന്ന നിയമങ്ങള്‍ വേറെയും.